Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടക: പലരുടെയും കണക്കുതെറ്റിച്ച് ബിജെപിക്കുതിപ്പെന്ന് വിശകലനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 07:19 pm IST
inIndia

ബെംഗളൂരു: തൂക്കുനിയമസഭ വരുമെന്ന പലരുടെയും കണക്കുപറച്ചിലുകള്‍ തെറ്റിച്ച് കര്‍ണാടകത്തില്‍ ബിജെപിക്കുതിപ്പ്. ബിജെപി ഒറ്റയ്‌ക്ക് കര്‍ണാടകം ഭരിക്കുമെന്ന നിലയിലേക്ക് രാഷ്‌ട്രീയം മാറിയെന്ന് തെരഞ്ഞെടുപ്പ് വിശകലനക്കാര്‍ സമ്മതിക്കുന്നു. 

പലരും പറയുന്നത് പഴഞ്ചന്‍ സമ്പ്രദായത്തിലുള്ള വിലയിരുത്തലിന്റെ കണക്കാണ്. കര്‍ണാടകത്തെ നാലോ ആറോ മേഖലകളാക്കുന്നു, അവിടങ്ങളിലെ ജാതി-മത ശതമാനം വേര്‍തിരിക്കുന്നു. പിന്നെ അതുവെച്ച് വോട്ടും സീറ്റും വിജയവും പ്രവചിക്കുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അത്തരം കണക്കുകള്‍ തെറ്റും, ജനങ്ങളുടെ വിശ്വാസം നേടുന്ന പാര്‍ട്ടി വിജയിക്കും എന്നാണ് മാധ്യമങ്ങള്‍ പലതും പറയുന്നത്. 

ആകെയുള്ള 224 സീറ്റില്‍ 104 എണ്ണം ആകെ 30 ജില്ലയുള്ളതില്‍ 14 എണ്ണം ഉള്‍പ്പെടുന്ന ഉത്തരകര്‍ണാടകയിലാണ്. ജാതിവെച്ചുള്ള കണക്കു നോക്കിയാലും അവിടം ലിംഗായത്തുകളുടെ ശക്തികേന്ദ്രമാണ്. ആ വിഭാഗം ബിജെപിയോട് അടുത്തുനില്‍ക്കുന്നു. അവര്‍ക്ക് ലിംഗായത്തുകാരനായ ബിജെപി നേതാവ് യഡ്യൂരപ്പ മുഖ്യമന്ത്രിയായിക്കാണണമെന്നുമുണ്ട്.  അപ്പോള്‍ ജാതിമതക്കണക്കുകാര്‍ എങ്ങനെയാണ് തൂക്കു നിയമസഭ പ്രവവചിക്കുന്നതിന് യുക്തി പറയുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു.

ശേഷിക്കുന്ന മൂന്നു മേഖലകളിലെ കാര്യംകൂടി. തീരകര്‍ണാടക പ്രദേശം. ഇവിടെ 33 സീറ്റുണ്ട്. ലിംഗായത്തുകള്‍ കുറവ്. ബെംഗളൂരു മേഖലയില്‍ 28 സീറ്റ്. ഇതില്‍ 18 എണ്ണം നഗര പ്രദേശമാണ്. കന്നഡക്കാരല്ലാത്ത വോട്ടര്‍മാരുള്ള ഇവിടവും ബിജെപി ശക്തികേന്ദ്രമാണ്.

മൈസൂര്‍ മേഖലയില്‍ 59 സീറ്റുണ്ട്. വൊക്കലിംഗ വിഭാഗക്കാരുള്ള ഇവിടം ജനതാദളിന്റെ ശക്തികേന്ദ്രം. ബിജെപിയും കോണ്‍ഗ്രസും ഇവര്‍ക്കിടയില്‍ നല്ലാസ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. 

എന്നാല്‍, ജാതിവെച്ചുള്ള കണക്കുകളില്‍ക്കൂടി തെരഞ്ഞെടുപ്പു ഫലം പ്രവചിച്ചതൊന്നും അത്ര ഫലിച്ചിട്ടില്ല എന്നതാണ് ചരിത്രം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയും ജനമനസിന്റെ ചായ്വും അന്തരീക്ഷവും മറ്റും പരിഗണിക്കുമ്പോള്‍ ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്നാണ് കാണുന്നതെന്ന് ‘ഫസ്റ്റ് പോസ്റ്റ്’ ഓണ്‍ലൈനിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്യുന്ന അജയ് സിങ് എഴുതുന്നു. 

ബിജെപിക്ക് കൃത്യമായ ജനവിധി കിട്ടുമെന്ന് പറയാന്‍ കാരണങ്ങളുണ്ട്:

1. അഞ്ചുവര്‍ഷമായി സിദ്ധരാമയ്യയുടെ ഭരണമാണ്. സംസ്ഥാനത്ത് ഒമ്പതുശതമാനം വരുന്ന കുറുബ സമുദായത്തില്‍പെട്ടതാണ് അദ്ദേഹം. അവരുടെ പിന്തുണ നേടിയിട്ടുണ്ട്. പക്ഷേ ആ കാരണംകൊണ്ടുതന്നെ മറ്റു പ്രമുഖ ജാതി വിഭാഗങ്ങള്‍ അദ്ദേഹത്തിന് എതിരാണ്.

2. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള സിദ്ധരാമയ്യയുടെ രാഷ്‌ട്രീയതന്ത്രങ്ങള്‍ കോണ്‍ഗ്രസിന് അപരിചിതമാണ്. ബീഹാറില്‍ നിതീഷ് കുമാര്‍ ചെയ്തതിനെ അനുകരിച്ച് കന്നഡാഭിമാനം പറഞ്ഞ് സിദ്ധരാമയ്യ വോട്ടിന് ശ്രമിച്ചു. മോദിയേയും അമിത്ഷായേയും പുറത്തുനിന്നുവന്നവരായി വിവരിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിതന്നെ ആ പ്രചാരണത്തെ എതിര്‍ത്തു. 

3. കോണ്‍ഗ്രസിനെ കര്‍ണാടകയുടെ പാര്‍ട്ടിയെന്നമട്ടില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. 

4. പുതിയ സാമൂഹ്യ വിപ്ലവ പരിപാടിയെന്ന നിലയില്‍ ‘അഹിന്‍ഡ’ എന്നൊരു രാഷ്‌ട്രീയ പരീക്ഷണ കൂട്ടുകെട്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചു. ന്യൂനപക്ഷം (അല്‍പ്പസംഖ്യ), ഹിന്ദുളിതര്‍ (മറ്റുപിന്നാക്കം), ദളിതര്‍ എന്നീ വിഭാഗങ്ങളുടെ സംയുക്ത മഴവില്‍ മുന്നണിയാണ് നോക്കിയത്. പക്ഷേ തത്വത്തില്‍ മികച്ചതെന്ന് പലരും പറഞ്ഞെങ്കിലും പ്രാവര്‍ത്തികമായില്ല.

5. ഭരണവിരുദ്ധ വികാരമാണ് അതിനേക്കാളെല്ലാം സിദ്ധരാമയ്യക്ക് പ്രതിസന്ധി. മൂന്നു മാസംവരെ ജനവികാരം വളരെ എതിരായിരുന്നു.

സിദ്ധരാമയ്യ കര്‍ണാടക്കാരനായ യഡ്യൂരപ്പക്കെതിരേ കാര്യമായൊന്നും പറയാതെ മോദിയേയും അമിത്ഷായേയും വിമര്‍ശിക്കാന്‍ നോക്കി. ഏറെക്കാലമായുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനുള്ള അടിത്തറയും അനുകൂല ഘടകമാണ്, അജയ് സിങ് എഴുതുന്നു.

ജനതാദളിന്റെ പ്രവര്‍ത്തനവും പദ്ധതിയും അജയ് സിങ് പറയുന്നു: 

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിലെ രസംകൊല്ലിയാണ് ജനതാദള്‍. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ അവര്‍ കുറേയൊക്കെ തട്ടിയെടുക്കും. 

അതേസമയം ബിജെപിയുടെ സ്ഥിതി ഇങ്ങനെ വിവരിക്കുന്നു:

1. ബിജെപിയുടെ ശക്തമായ സംഘടനാ ശേഷി അവര്‍ക്ക് ഏറെ അനുകൂലമാണ്. 55,000 ബൂത്തുകളില്‍ 5.5 ലക്ഷം പ്രവര്‍ത്തകരാണ് കര്‍മ നിരതരായി ഉള്ളത്. 

2. അവരെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിപാടികളില്‍ പ്രത്യേക പരിശീലനം നേടിയവരാണ്. അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവര്‍.

3. കോണ്‍ഗ്രസിന്റെ തകര്‍ന്ന അവസ്ഥയും സിദ്ധരാമയ്യയോടുള്ള മടുപ്പും ബിജെപിക്ക് ഏറെ അനുകൂലമാണ്. 

4. സിദ്ധരാമയ്യയേക്കാള്‍ മികച്ച മുഖ്യമന്ത്രി യഡ്യൂരപ്പയാകുമെന്ന വിശ്വാസവും ജനങ്ങള്‍ക്കുണ്ട്.

5. ഇതിനെല്ലാം പുറമേയാണ് നരേന്ദ്ര മോദിയുടെ പ്രഭാവവും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തരംഗവും. കര്‍ണാടക മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ട്. അതുകൊടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് മോദിയുടെ പ്രവൃത്തി സാക്ഷിയായുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.