ന്യൂദല്‍ഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകിട്ട് 7.04 നാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ കാബൂളിലും കിഴക്കൻ പ്രവിശ്യകളായ ഖോസ്റ്റ്, നംഗർഹാറിലും ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ്, സ്വാത്, ഹാംഗു, വടക്കൻ വസീറിസ്ഥാൻ, ചിത്രാൽ, റാവൽപിണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമടക്കം വ്യാപകമായി അനുഭവപ്പെട്ടു. ഭൂമി കുലുങ്ങിയതോടെ നിരവധി പേര്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന പ്രകമ്പനം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും ഭൂചലനത്തിന്റെ പ്രകമ്പനം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
















