Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Jun 28, 2026, 08:41 am IST
inMain Article

തരിമ്പും മനസ്സാക്ഷിയില്ലാത്ത കൂട്ടക്കൊലകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയ മ്യാന്മര്‍ മുസ്ലിം വിഭാഗമാണ് രോഹിങ്ക്യര്‍. അറബ്, മുഗള്‍ പാരമ്പര്യമുള്ള ബംഗ്ലാദേശികളാണ് ഇവര്‍. 2017 ആഗസ്ത് 25ന് മ്യാന്മറില്‍ രോഹിങ്ക്യന്‍ ഭീകര സംഘടനയായ അരഖന്‍ രോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്എ) 99 ഹിന്ദുക്കളെ അതിദാരുണമായി കൊലപ്പെടുത്തുകയും ഒട്ടേറെ ഹിന്ദു സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ‘ഖ മോങ് സെയ്‌ക് കൂട്ടക്കൊല’ എന്നാണ് ഈ കലാപം അറിയപ്പെടുന്നത്. ഇതേ ഭീകരര്‍ നടത്തിയ ‘യി ബോക് ഖ്യാര്‍ കൂട്ടക്കൊല’യില്‍ 46 ഹിന്ദുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിലും ഹിന്ദു സ്ത്രീകളും കുട്ടികളും അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. 2017 ആഗസ്തില്‍ സാധുധ രോഹിങ്ക്യന്‍ ഭീകരര്‍ എട്ട് ഹന്ദു സ്ത്രീകളെയും എട്ട് കുട്ടികളേയും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റി. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകള്‍ കാട്ടിയ രോഹിങ്ക്യര്‍ക്കും കേരളം സുരക്ഷിത താവളമാണ്.

അഹിംസ ജീവിതവ്രതമാക്കിയ മ്യാന്മറിലെ ബുദ്ധഭിക്ഷുക്കളെയും സുരക്ഷാസേനകളേയും വരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ തുടങ്ങിയതോടെ രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരെ മ്യാന്മമറില്‍ സൈനിക നടപടി ഉണ്ടായി. അതോടെ ഇവര്‍ക്ക് മ്യാന്മര്‍ വിട്ട് പലായനം ചെയ്യേണ്ടി വന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് 2018 ഡിസംബര്‍ ഒന്നിന് ഒരു രോഹിങ്ക്യന്‍ കുടുംബം തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തി. രണ്ടു കുട്ടികളടക്കം അഞ്ചംഗ കുടുംബം ട്രെയിനില്‍ എത്തി വിഴിഞ്ഞത്തു തമ്പടിച്ചു. എത്തുന്നിടത്തെല്ലാം കലാപമുണ്ടാക്കുന്ന രോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടും യാതൊരു തടസ്സവുമില്ലാതെ ഇവര്‍ എങ്ങനെ കേരളത്തിലെത്തി എന്നത് അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ വിഴിഞ്ഞം പൊലീസ്, സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. തൊഴില്‍ തേടി എത്തിയതാണെന്നായിരുന്നു മൊഴി. അത് പൊലീസ് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. അന്ന് സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കിയ സിപിഎം, രോഹിങ്ക്യന്‍ കുടുംബത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതും.

എന്തുകൊണ്ട് വിഴിഞ്ഞം

രോഹിങ്ക്യര്‍ എന്തുകൊണ്ട് വിഴിഞ്ഞത്ത് തമ്പടിച്ചു എന്നു സ്വയം ചോദിക്കാന്‍ കേരളാ പൊലീസിനു തോന്നിയില്ല! തീവ്രവാദികള്‍ താവളമാക്കിയ മേഖലയാണ് വിഴിഞ്ഞം. അവിടെ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധ്യമാണ് അവരെ കൃത്യമായി വിഴിഞ്ഞത്തേക്ക് എത്തിച്ചത്.

ഹൈദരാബാദില്‍ നിന്നു ട്രെയിനിലാണ് ഇവര്‍ എത്തിയത്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരള പൊലീസിനോടു വിവരം തേടി. ആയിരക്കണക്കിനു രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വിവിധ ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പുണ്ടായിട്ടും കേരള പൊലീസ് ഗൗനിച്ചില്ല.

സംഘമായി എത്തിയത് ആയിരങ്ങള്‍

കുടുംബസമേതം ചെറുസംഘങ്ങളായാണ് രോഹിങ്ക്യര്‍ കേരളത്തിലെത്തിയത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ച രഹസ്യ സര്‍ക്കുലറിലെ നിര്‍ദ്ദേശം. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

രോഹിങ്ക്യന്‍ സാന്നിധ്യം രാഷ്‌ട്രസുരക്ഷയുടെ വിഷയമാണെന്നും കേരളത്തിലേക്ക് ഇവര്‍ എത്തിയിട്ടുണ്ടെന്നും 2018 നവംബറില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇവര്‍ പിടിയിലായാല്‍ വിവരം കേന്ദ്രത്തിനു കൈമാറണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഒരു കാരണവശാലും ഇവര്‍ക്ക് വ്യാജ രേഖകള്‍ ചമച്ചു താമസിക്കാന്‍ അവസരം ഒരുക്കരുതെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും കേരളത്തിലേക്ക് ആയിരത്തിലേറെ രോഹിങ്ക്യര്‍ എത്തി എന്നാണ് നിഗമനം.

സുപ്രിം കോടതിയില്‍ കളവ് പറഞ്ഞ് കേരളം

കേരളത്തില്‍ രോഹിങ്ക്യരുടെ എണ്ണം പരിമിതമാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. വയനാട് ജില്ലയിലെ മുട്ടിലില്‍ രണ്ട് കുടുംബങ്ങളിലായി ആകെ 12 രോഹിങ്ക്യന്‍ അഭയാര്‍ഥികളേ കേരളത്തിലുള്ളു എന്നായിരുന്നു റിപ്പോര്‍ട്ടില്‍. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത് എന്നതും ശ്രദ്ധേയം.

ബംഗ്ലാദേശികള്‍ കേരളത്തിലെത്തുന്ന അതേ മാര്‍ഗത്തിലാണ് രോഹിങ്ക്യരും എത്തുന്നതെന്ന് മിലിറ്ററി ഇന്റലിജന്‍സിലെ മുന്‍ ഉദ്യോഗസ്ഥനായ കേണല്‍ എസ്. ബാബു പറയുന്നു.
ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ തീരദേശ ജില്ലയായ കോക്‌സ് ബസാറിലെ ക്യാമ്പുകളിലാണ് നല്ലൊരു ശതമാനം രോഹിങ്ക്യരും താമസിക്കുന്നത്. എന്നാല്‍ 2021 മുതല്‍ 35,000 വരുന്ന വന്‍ സംഘത്തെ ബംഗാള്‍ ഉള്‍ക്കടലിലെ ഭാസന്‍ ചാര്‍ എന്ന ദ്വീപിലേക്ക് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചതായി കേണല്‍ എസ്. ബാബു പറയുന്നു. എങ്കിലും കോക്‌സ് ബസാറിലെ ഉഖിയ തന്നെയാണ് ഏറ്റവും വലിയ രോഹിങ്ക്യന്‍ ക്യാമ്പ്. ബംഗാളിനോടു ചേര്‍ന്ന നവഖാലി ജില്ലയില്‍ ഭാസന്‍ ചാര്‍ എന്ന പേരില്‍ മറ്റൊരു അഭയാര്‍ഥി ക്യാമ്പുമുണ്ട്.

താങ്ങാന്‍ പറ്റാത്ത വിധം രോഹിങ്ക്യരുടെ സംഖ്യ വര്‍ദ്ധിച്ചപ്പോള്‍ അവരെ ഭാരതത്തിലേക്ക് കടത്തിവിടാന്‍ വഴിയൊരുക്കിയത് ബംഗ്ലാദേശ് സൈന്യം തന്നെയാണ്. ബംഗ്ലാദേശികള്‍ക്കൊപ്പം ഇടകലര്‍ത്തിയാണ് ഇവരെ അതിര്‍ത്തി കടത്തുന്നത്. ആകാരത്തിലെ വ്യത്യാസവും ഭാഷയുമാണ് രോഹിങ്ക്യരെ തിരിച്ചറിയാനുള്ള മാര്‍ഗമെന്ന് കേണല്‍ ബാബു പറയുന്നു.

രോഹിങ്ക്യന്‍ കുറ്റകൃത്യങ്ങള്‍

രോഹിങ്ക്യരെ കണ്ടെത്താന്‍ കേരളാ പൊലീസും സംസ്ഥാന ഇന്റലിജന്‍സും തെരച്ചില്‍ വ്യാപകമാക്കിയത് 2018-19 കാലത്താണ്. കോവിഡ് പടര്‍ന്നതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. 2021 അവസാനത്തോടെ കേരളത്തിലേക്ക് രോഹിങ്ക്യരുടെ വരവ് ഏറിയതായാണ് വിവരം. പെരുമ്പാവൂരിലും കോഴിക്കോട് മേഖലയിലും ഇവര്‍ ഏറെയുണ്ടെന്നാണ് സൂചന. ബംഗാള്‍, ആസാം സ്വദേശികള്‍ക്കൊപ്പം ഇടകലര്‍ന്ന് താമസിക്കുന്നതാണ് ഇവരെ കണ്ടെത്തുന്നതിലെ പ്രധാന തടസം. കേരളത്തില്‍ കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയിട്ടുണ്ടെങ്കിലും അതില്‍ രോഹിങ്ക്യരുടെ പങ്ക് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നതാണ് വസ്തുത.

2017 ഡിസംബറില്‍ എറണാകുളത്ത് വീട് കുത്തിത്തുറന്ന് ഉടമയെ ബന്ദിയാക്കി നടത്തിയ മോഷണത്തിന് മൂന്ന് രോഹിങ്ക്യരെയാണ് ദല്‍ഹി, കേരള പൊലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. വീട്ടുടമയെ മൃഗീയമായി മര്‍ദ്ദിച്ചായിരുന്നു കവര്‍ച്ച. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനും രേഖകളില്ലാതെ സംസ്ഥാനത്ത് താമസിച്ചതിനും വിവിധ സ്ഥലങ്ങളില്‍ നിന്നായി രോഹിങ്ക്യന്‍ കുടുംബങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്വേഷണം നടത്തിയെന്നു വരുത്തി പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു. കേരളത്തിലുള്ള രോഹിങ്ക്യര്‍ക്ക് പാകിസ്ഥാന്‍ ഭീകര സംഘടനകളുമായോ ഐഎസ്‌ഐയുമായോ ബന്ധമില്ലെന്നാണ് കേരളാ പൊലീസിന്റെ നിലപാട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കേരള സര്‍ക്കാര്‍ ഇതുതന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തിലെ തന്ത്രപ്രധാന മേഖലകളിലും ഇവര്‍ ശക്തമായിട്ടുണ്ട്. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പോലും ഇവര്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു.
അതേപ്പറ്റി നാളെ

 

Tags: Myanmar Rohingyasകേരളം ഭീകരാലയംRohingya terroristsArakan Rohingya Salvation Army (ARSA)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

അസമില്‍ കുടിയേറിയ വിദേശികളെ പുറന്തള്ളാന്‍ കര്‍ശന നിയമവുമായി ഹിമന്ത ബിശ്വ ശര്‍മ്മ; ‘പൗരത്വം തെളിയിച്ചില്ലെങ്കില്‍ പത്ത് ദിവസത്തില്‍ പുറന്തള്ളും’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.