Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാധന ചെയ്യേണ്ടതെങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 03:27 am IST
inSamskriti

അല്‍പദ്വാരമരന്ധ്രഗര്‍ത്തവിവരം 

     നാത്യുച്ചനീചായതം

സമ്യഗ്ഗോമയ സാന്ദ്രലിപ്തമമലം 

     നിശ്ശേഷജന്തൂഝിതം

ബാഹ്യേ മണ്ഡപവേദി കൂപരുചിരം 

     പ്രാകാരസംവേഷ്ടിതം

പ്രോക്തം യോഗമഠസ്യ ലക്ഷണമിദം 

     സിദ്ധൈര്‍ ഹഠാഭ്യാസിഭിഃ (ഹ.യോ.പ്ര.1-13)

ചെറിയ വാതിലുകള്‍ (അല്‍പദ്വാരം) ദ്വാരങ്ങളില്ല (അരന്ധ്രം) കുഴിയില്ല (ഗര്‍ത്തം), വിള്ളലും മാളവുമില്ല (വിവരം), അതി ഉയര്‍ച്ചയോ (അത്യുച്ചം) അതി താഴ്ചയോ (അതിനീചം) ഇല്ല, ചാണകം കലക്കി നല്ലപോലെ മെഴുകി ശുദ്ധമാക്കിയത്. ജന്തുക്കള്‍ പ്രവേശിക്കാത്തത്. പുറത്ത് മണ്ഡപവേദി, കിണറ്, ചുറ്റുമതില്‍- ഇവയാണ് ഹഠയോഗാഭ്യാസികള്‍ മഠത്തിന്റെ ലക്ഷണമായി പറഞ്ഞിട്ടുള്ളത്.

ആശ്രമം, എളിയതും, വൃത്തിയുള്ളതും, പ്രകൃതിയുമായിണങ്ങുന്നതും പ്രായോഗികവും ആവണമെന്നാണ് സ്വാത്മാരാമന്റെ ആശയം. അതില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവരും. മറ്റു ജന്തുക്കളില്‍നിന്ന് മാറിനില്‍ക്കാനാണ് ദ്വാരങ്ങളുമൊഴിവാക്കുന്നത്. അധികം വെളിച്ചം ധ്യാനത്തിനു തടസ്സമാകാം. ഇപ്പോള്‍ കൊതുകുവലയും ജനല്‍ കര്‍ട്ടനും സഹായകരമാവുന്നതുകൊണ്ട് ജനല്‍ വച്ചാലും കുഴപ്പം വരില്ല. നിലം ചാണകം മെഴുകുന്നതും നല്ലതാണ്. വൃത്തി മാത്രമല്ല, അതിന് രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഉണ്ട്. പക്ഷേ ഇപ്പോള്‍ ശുദ്ധമായ ചാണകം ലഭിക്കില്ല എന്നുള്ള പ്രശ്‌നമുണ്ട്. അതുകൊണ്ട് വൃത്തിയുള്ള ഇഷ്ടിക പതിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരും. പക്ഷേ ശുദ്ധവും വൃത്തിയുള്ളതുമാവണം മുറിക്കകം എന്നുള്ളതില്‍ തര്‍ക്കമില്ല. 

കുളിക്കാനും കുടിക്കാനും പാകം ചെയ്യാനും നനയ്‌ക്കാനും ശുദ്ധജലം വേണം. നേതി, ധൗതി, വമനം മുതലായ ക്രിയകള്‍ക്കും ശുദ്ധജലം വേണം. അതുകൊണ്ട് കിണര്‍ ആവശ്യം തന്നെയാണ്. ദൂരത്തുനിന്നും വെള്ളംകൊണ്ടുവരുന്നത് സമയ നഷ്ടവും സാധനയില്‍ ശല്യവുമാണ്. ഉയരമുള്ള മതില്‍ ഹിംസ്രജന്തുക്കളില്‍നിന്നും രക്ഷനല്‍കും എന്നതിനു പുറമെ ആശ്രമത്തില്‍ ഒരു ധനാത്മകമായ ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കാനും സഹായിക്കും.

ഒരു സാധകന്‍ തന്റെ മനസ്സും ശരീരവും ശുദ്ധമായി വയ്‌ക്കണം. സരളവും അന്യാശ്രയമില്ലാത്തതുമായ ശാന്തമായ ജീവിതം നയിക്കണം. സ്വന്തമായ വസ്തുക്കള്‍, ധനം ഇവയൊക്കെ ഏറ്റവും കുറവേ ആകാവൂ. അങ്ങനെ മനസ്സിന്റെ ശല്യങ്ങള്‍ കുറച്ചാല്‍ ആത്മീയ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

ഏവം വിധേ മഠേ സ്ഥിത്വാ 

സര്‍വചിന്താവിവര്‍ജിതഃ

ഗുരൂപദിഷ്ട മാര്‍ഗേണ യോഗമേവ 

സദാഭ്യസേത്(ഹ.യോ.പ്ര-1-14)

ഇത്തരത്തിലുള്ള മഠത്തിലിരുന്നുകൊണ്ട് എല്ലാ ചിന്തകളെയും വെടിഞ്ഞ് ഗുരു ഉപദേശിച്ച രീതിയില്‍ യോഗം തന്നെ എപ്പോഴും അഭ്യസിക്കണം.

‘യോഗബീജ’ത്തില്‍ പറയുന്നു:- പ്രാണായാമത്തില്‍ സിദ്ധി നേടിയ ഗുരുവിനെ സേവിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പ്രാണായാമം അഭ്യസിക്കണം.

‘രാജയോഗ’ത്തില്‍ സ്വഗുരുവിന്റെ മഹത്വം പറയുന്നു: വേദാന്തം, തര്‍ക്കം, നാലുവേദങ്ങള്‍, ശാസ്ത്രങ്ങള്‍ ഇവയില്‍ പണ്ഡിതരായവര്‍ പരിചയത്തില്‍ വരാം. ധ്യാനവും ധര്‍മവും ചെയ്യുന്നവരും ഉണ്ടാകാം. എന്നാലും തന്റെ ഗുരുവിനെ വിട്ടുപോവരുത്.

സ്‌കന്ദപുരാണം:- ആചാര്യനില്‍ നിന്ന് യോഗസര്‍വസ്വം നേടിയശേഷം സ്ഥിരബുദ്ധിയോടെ ഗുരുവചനമനുസരിച്ച് സ്വയം സാധന ചെയ്താല്‍ നിര്‍വൃതി ലഭിക്കുക തന്നെ ചെയ്യും.

സുരേശ്വരാചാര്യര്‍: ഗുരുപ്രസാദംകൊണ്ട് അഷ്ടാംഗയുക്തമായ യോഗം ലഭിക്കും. ശിവപ്രസാദംകൊണ്ട് ശാശ്വതമായ യോഗസിദ്ധിയും ലഭിക്കും. ഈശ്വരനിലും ഗുരുവിലും അത്യന്തഭക്തിയുള്ളവന് പഠിച്ചതെല്ലാം പ്രകാശിക്കുമെന്ന് ശ്വേതാശ്വതരോപനിഷത്ത് പറയുന്നു.

ആചാര്യവാന്‍ പുരുഷോ വേദ-ആചാര്യസേവകനായവന്‍ ജ്ഞാനം നേടും-എന്ന് ഛാന്ദോഗ്യോപനിഷത്.

സാത്വികമായ മനസ്സില്‍ ചിന്തകള്‍ കുറയും. പക്ഷെ താമസ-രാജസഗുണങ്ങളാണ് കടന്നുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മനസ്സില്‍ കലക്കമുണ്ടാവും. ഇന്നത്തെക്കാലത്ത് സാധനയ്‌ക്കുവേണ്ടി സമയം മാറ്റിവക്കുന്നതും ഒരു പ്രശ്‌നമാണ്. സാധനയ്‌ക്കായി പ്രത്യേക സ്ഥലം മാറ്റിവയ്‌ക്കുകയും നിത്യവും സ്ഥിരമായി 30 മിനിട്ടെങ്കിലും മാറ്റിവയ്‌ക്കുകയും ചെയ്യണം. 

(പതജ്ഞലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍  94470 77203)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.