Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തർധാരകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 03:19 am IST
inSamskriti

നാഥസമ്പ്രദായം- തുടര്‍ന്ന് നാഡികളുടെ പത്തു ദ്വാരങ്ങളെ പറയുന്നു. ഇഡാപിംഗളകള്‍ക്ക് നാസാദ്വാരങ്ങള്‍. സുഷുമ്‌നാ താലു വഴി ബ്രഹ്മരന്ധ്രത്തില്‍. സരസ്വതിയ്‌ക്ക് മുഖം (ജിഹ്വാ) ദ്വാരം. പൂഷാ, അലംബുഷാ എന്നിവയ്‌ക്ക് നേത്രദ്വാരങ്ങള്‍. ഗാന്ധാരീ, ഹസ്തിജിഹ്വാ എന്നിവയ്‌ക്ക് കര്‍ണ്ണദ്വാരങ്ങള്‍. കുഹൂനാഡിയ്‌ക്ക് ഗുദദ്വാരം. ശംഖിനിയ്‌ക്ക് ലിംഗദ്വാരം (അത് മേരുദണ്ഡമാര്‍ഗത്തിലൂടെ ബ്രഹ്മരന്ധ്ര പര്യന്തം). ഇങ്ങനെ പത്തു ദ്വാരങ്ങള്‍. മറ്റു നാഡികള്‍ക്ക് രോമകൂപങ്ങളാണ് ദ്വാരങ്ങള്‍.

പത്തു പ്രാണങ്ങളും അവയുടെ സ്ഥാനങ്ങളും പ്രവൃത്തികളും- ഹൃദയത്തില്‍ പ്രാണവായു. ഉച്ഛ്വാസ- നിശ്വാസകാരകന്‍. ഹകാര-സകാരാത്മകന്‍. അപാനവായു ഗുദത്തില്‍. രേചക, കുംഭകകാരകന്‍. സമാനവായു നാഭിയില്‍. ദീപകനും പാചകനും. വ്യാനന്‍ കണ്ഠത്തില്‍. ശോഷണ, ആപ്യായനകാരകന്‍. ഉദാനവായു താലുവില്‍. ഗ്രസന, വമന, ജല്‍പകാരകന്‍. നാഗവായു സര്‍വാംഗവ്യാപകനാണ്. മോചകനും ചാലകനുമാണ്. കൂര്‍മ്മന്‍ കണ്ണുകളുടെ ഉന്മേഷകാരകന്‍. കൃകലന്‍ ഉദ്ഗാരകനും ക്ഷുത്കാരകനും. ദേവദത്തന്‍ മുഖത്ത്. വിജൃംഭകന്‍. ധനഞ്ജയന്‍ നാദഘോഷകന്‍. ഇപ്രകാരം ദശവായു അവലോകനത്താല്‍ നരനാരീരൂപപിണ്‌ഡോല്‍പ്പത്തി സംഭവിക്കുന്നു. 

ഇനി ഗര്‍ഭപിണ്‌ഡോല്‍പ്പത്തിയെ പറയുന്നു. നരനാരീസംയോഗത്തില്‍ ഋതുകാലത്തില്‍ രജോബിന്ദുസംയോഗത്തില്‍ ജീവോല്‍പ്പത്തി. ആദ്യദിനത്തില്‍ കലലരൂപം. ഏഴു രാത്രി കഴിഞ്ഞാല്‍ ബുദ്ബുദാകാരം. പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ ഗോളാകാരം. ഒരു മാസം കൊണ്ടു കാഠിന്യം. രണ്ടു മാസം കൊണ്ടു ശിരസ്സ് രൂപം കൊള്ളുന്നു. മൂന്നാം മാസത്തില്‍ ഹസ്തപാദാദികള്‍. നാലാം മാസത്തില്‍ കണ്ണ്, ചെവി, മൂക്ക്, മുഖം (വായ), മേഢ്രം എന്നിവ. അഞ്ചാം മാസത്തില്‍ പൃഷ്‌ഠോദരങ്ങള്‍, ആറാം മാസത്തില്‍ നഖകേശാദികള്‍. ഏഴാം മാസത്തില്‍ സര്‍വചേതനയുക്തന്‍. എട്ടാം മാസത്തില്‍ സര്‍വലക്ഷണയുക്തന്‍. ഒന്‍പതാം മാസത്തില്‍ സത്യജ്ഞാനയുക്തന്‍. പത്താം മാസത്തില്‍ യോനിസ്പര്‍ശത്താല്‍ അജ്ഞാനിയായ ബാലകനായിത്തീരുന്നു.

ശുക്രാധിക്യത്തില്‍ പുരുഷന്‍. രക്താധിക്യത്തില്‍ സ്ത്രീ. രണ്ടും സമമെങ്കില്‍ നപുംസകം. മാതാപിതാക്കള്‍ക്ക് ചിന്താവ്യാകുലത്വം ഉണ്ടായാല്‍ അന്ധത്വ, കുബ്ജത്വ, വാമന (കുള്ളന്‍) ത്വ, പംഗുത്വാദികളോ, അംഗവൈക്യലമോ ഉണ്ടാകാം. രണ്ടോ മൂന്നോ തവണ വീര്യപാതം സംഭവിച്ചാല്‍ ഇരട്ടകളുണ്ടാകും.

പിതൃമാതൃ വീര്യത്താല്‍ മൂന്നര പലം ( ഒരളവ്) ശുക്രം, ഇരുപതു പലം രക്തം, പന്ത്രണ്ടു പലം മേദസ്സ്, പത്തു പലം മജ്ജാ, നൂറു പലം മാംസം, ഇരുപതു പലം കഫം, അത്രയും വാതപിത്തങ്ങള്‍, മുന്നൂറ്റിഅറുപത് അസ്ഥികളും, അവയുടെ സന്ധികളും, മൂന്നരക്കോടി രോമകൂപങ്ങള്‍ എന്നിവ ചേര്‍ന്ന വാത, പിത്ത, കഫങ്ങള്‍ എന്ന ത്രിധാതുമയവും ദശധാതുമയവും ആയ ശരീരം ഉണ്ടാകുന്നു. ഇപ്രകാരം ആണ് ഗര്‍ഭപിണ്‌ഡോല്‍പ്പത്തി. ഇത്രയും കൊണ്ട് ഗോരക്ഷനാഥന്‍ എഴുതിയ സിദ്ധസിദ്ധാന്തപദ്ധതിയിലെ പിണ്‌ഡോല്‍പ്പത്തി എന്ന പ്രഥമോപദേശം കഴിഞ്ഞു. 

അടുത്ത അദ്ധ്യായം പിണ്ഡവിചാരമാണ്. ഈ പിണ്ഡത്തില്‍ ഒന്‍പതു ചക്രങ്ങള്‍ ഉണ്ട്. ആധാരത്തില്‍ ബ്രഹ്മചക്രം. ഇത് മൂന്നു ചുഴികളോടു കൂടിയതും ഭഗമണ്ഡലാകാര (ത്രികോണം) വുമാണ്. അവിടെ ആണ് മൂലകന്ദം. അവിടെ അഗ്നിശിഖ പോലെ ശക്തി കുടികൊള്ളുന്നു. ഇവിടെത്തന്നെയാണ് സര്‍വകാമപ്രദമായ കാമരൂപപീഠം. രണ്ടാമത്തേത് സ്വാധിഷ്ഠാനചക്രം. ഇവിടെ പശ്ചിമാഭിമുഖമായി പ്രവാളാങ്കുരസദൃശമായ ലിംഗത്തെ ധ്യാനിക്കണം. ഇവിടെയാണ് ഒഡ്യാണപീഠം.

മൂന്നാമത്തേത് അഞ്ചു ചുഴിയും സര്‍പ്പത്തെപ്പോലെ കുണ്ഡലാകാരവുമുള്ള നാഭിചക്രമാണ്. അതിന്‍ നടുക്ക് ബാലാര്‍ക്കകോടിസദൃശിയായ കുണ്ഡലിനീശക്തിയെ ധ്യാനിക്കണം. ആ മധ്യശക്തി സര്‍വസിദ്ധിദാത്രിയാണ്. നാലാമത്തേത് ഹൃദയാധാരമാണ്. അത് അധോമുഖമായ അഷ്ടദളകമലരൂപമാര്‍ന്നതാണ്. അതിന്റെ കര്‍ണ്ണികാമധ്യത്തില്‍ ലിംഗാകാരമായ ജ്യോതിയെ ധ്യാനിക്കണം. ഇതാണ് ഹംസകല. 

അഞ്ചാമത്തേത് ചതുരംഗുലമുള്ള കണ്ഠചക്രമാണ്. അവിടെ ഇടത്ത് ചന്ദ്രനാഡിയായ ഇഡ, വലത്ത് സൂര്യനാഡിയായ പിംഗല, നടുക്ക് സുഷുമ്‌ന എന്നു ധ്യാനിക്കണം. അനാഹതസിദ്ധിയെ തരുന്ന അനാഹതകലയാണിത്. ആറാമത്തേത് താലുചക്രം. അവിടെയാണ് അമൃതധാരാപ്രവാഹം. ഘണ്ടികാലിംഗം, മൂലരന്ധ്രം, രാജദന്തം, ശംഖിനീവിവരം, ദശമദ്വാരം. അവിടെ ശൂന്യത്തെ ധ്യാനിക്കണം.

ഏഴാമത്തേത് മധ്യമാംഗുഷ്ഠമാത്രമായ ഭ്രൂചക്രം ആണ്. ജ്ഞാനനേത്രമാണ്. ഇവിടെ ദീപശിഖാകാരമായി ധ്യാനിച്ചാല്‍ വാക്‌സിദ്ധി ഉണ്ടാകും. എട്ടാമത്തേത് ബ്രഹ്മരന്ധ്രം. നിര്‍വാണചക്രം. സൂചികാഗ്രപ്രമാണം. ധൂമശിഖാകാരത്തില്‍ ധ്യാനിച്ചാല്‍ മോക്ഷപ്രദം. ഇവിടെയാണ് ജാലന്ധരപീഠം. ഒന്‍പതാമത്തേത് ആകാശചക്രം. ഷോഡശദളകമലം. ഊര്‍ധ്വമുഖം. അതിന്റെ കര്‍ണ്ണികാമധ്യത്തില്‍ ത്രികൂടാകാരം. ഊര്‍ധ്വശക്തി. ആ ശക്തിയെ പരമശൂന്യയായി ധ്യാനിച്ചാല്‍ സര്‍വേച്ഛാസിദ്ധി. ഇവിടെയാണ് പൂര്‍ണ്ണഗിരിപീഠം. ഇപ്രകാരം നവചക്രവിചാരം. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.