Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്നത് കടുത്ത അസഹിഷ്ണുത: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 03:15 am IST
in Kerala

തിരുവനന്തപുരം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ എംപി. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വതിജ്വാലയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. 

വിദേശ വനിത ലിഗയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് അവരുടെ സഹോദരിയെ സഹായിക്കുകയും അന്വേഷണത്തില്‍ ഒപ്പം നില്‍ക്കുകയും മാത്രമാണവര്‍ ചെയ്തത്. അധികാരികളുടെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് സര്‍ക്കാരിനു മുന്നില്‍ അശ്വതി ചെയ്ത തെറ്റ്. അതിന്റെ പേരില്‍ അവരെ  പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സമീപനം എതിര്‍ക്കപ്പെടണം. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന എല്ലാവരോടും അസഹിഷ്ണുതയോടെയാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു പരാതികിട്ടിയപ്പോള്‍ അതിന്റെ നടപടിക്രമമെന്ന നിലയിലുള്ള അന്വേഷണമാണ് അശ്വതിക്കെതിരെ നടക്കുന്നതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വിചിത്രവും പരിഹാസ്യവുമായ വാദമാണ് മന്ത്രിയുടേത്. ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നല്‍കിയ വിവിധങ്ങളായ നൂറുകണക്കിന് പരാതികള്‍ അന്വേഷിക്കാത്ത പോലീസ് ഊരുംപേരുമില്ലാത്ത ഒരാള്‍ സമൂഹത്തിന് നല്ലതുചെയ്യുന്ന അശ്വതിക്കെതിരെ കൊടുത്ത പരാതി അന്വേഷിച്ച് നടപടിയെക്കാന്‍ കാട്ടുന്ന വ്യഗ്രത എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഒരു ചെറിയ കുട്ടി സമൂഹത്തിലെ അനീതിക്കെതിരായി ശബ്ദമുയര്‍ത്തുമ്പോള്‍ അതില്‍ അസ്വസ്ഥരാകുന്നവര്‍ അവളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ്‌ട്രീയമായ ഇടപെടലല്ല വേണ്ടത്. പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സ്ത്രീസംഘടനകളുമെല്ലാം അശ്വതിക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിക്കണം. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണവര്‍.  പ്രവര്‍ത്തനത്തിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നു. പൊതുസമൂഹത്തിന് അവരെയറിയാം. സര്‍ക്കാരിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആരെയെങ്കിലും രക്ഷിക്കേണ്ടതുണ്ടോയെന്നറിയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും വി.മുരളീധരന്‍ വ്യക്തിമാക്കി.

അശ്വതിയുടെ വീട്ടിലെത്തിയ മുരളീധരന്‍ അശ്വതിയോടും അമ്മ വിജയകുമാരി, സഹോദരന്‍ രാജേഷ് എന്നിവരോടും സംസാരിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം  ശ്രീവരാഹം വിജയന്‍, ഏരിയ പ്രസിഡന്റ് നന്ദന്‍, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, കഴക്കൂട്ടം മണ്ഡലം  മഹിളമോര്‍ച്ച പ്രസിഡന്റ് ജയാരാജീവ് എന്നിവര്‍  വി. മുരളീധരനൊപ്പമുണ്ടായിരുന്നു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.