Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാല്‍പ്പന്ത് കളിയെ ഹൃദയത്തിലേറ്റിയ മഹാന്‍: കണ്ണൂരുകാരുടെ പിപി ഇനി ഓര്‍മ്മകളിലെ നക്ഷത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 10:45 pm IST
in Kannur

കണ്ണൂര്‍: കാല്‍പ്പന്ത് കളിയെ ഹൃദയത്തിലേറ്റിയ മഹാന്‍, ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സംഘാടകരില്‍ ഒരാളാവാന്‍ അവസരം ലഭിച്ച രാജ്യത്തെ ഒരേയൊരാള്‍, അതായിരുന്നു പി.പി.ലക്ഷ്മണന്‍ എന്ന കണ്ണൂരുകാരുടെ പി.പി. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഫിഫ അപ്പീല്‍ കമ്മിറ്റിയിലെ ആദ്യ ഇന്ത്യക്കാരനാണ്. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ ‘ഗോള്‍ഡന്‍ സ്റ്റാര്‍’ ബഹുമതി ലഭിച്ച അദ്ദേഹം എഎഫ്‌സിയുടെ ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യഇന്ത്യക്കാരനായിരുന്നു. 

നിരവധി ഫുട്ബാള്‍ ക്ലബ്ബുകള്‍ കളം നിറഞ്ഞ് കളിച്ചിരുന്ന പഴയ പ്രതാപകാലത്ത് കണ്ണൂരിന്റെ മണ്ണില്‍ നിന്നു തന്നെയായിരുന്നു ലക്ഷ്മണന്റെ തുടക്കം. ശ്രീനാരായണ ഫുട്ബാള്‍, സേട്ട് നാഗ്ജി ഫുട്ബാള്‍, ഫെഡറേഷന്‍ കപ്പ്, സിസേഴ്‌സ് കപ്പ് ഉള്‍പ്പടെ പ്രമുഖ ടൂര്‍ണമെന്റുകള്‍ക്കെല്ലാം മുഖ്യസംഘാടകനായി ലക്ഷ്മണന്‍ പ്രവര്‍ത്തിച്ചു. ഇതുവഴി കളത്തിലെന്ന പോലെ ഗാലറിയിലും ഉറ്റ വ്യക്തിബന്ധങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. 

1963ല്‍ കണ്ണൂരില്‍ നടന്ന ഫെഡറേഷന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച ലക്ഷ്മണനും ടൂര്‍ണമെന്റിന്റെ വിജയവും ഇന്ത്യന്‍ ഫുട്ബാള്‍ മേഖലയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കേരളത്തില്‍ ആദ്യത്തെ അന്താരാഷ്‌ട്ര ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന്റെ ഖ്യാതിയും ലക്ഷ്മണന് അവകാശപ്പെട്ടതാണ്. 1983ല്‍ കേരള ഫുട് ബാള്‍ അസോസിയേഷന്‍ ഭാരവാഹിയായിരിക്കുമ്പോഴാണ് കണ്ണഞ്ചിപ്പിക്കുന്ന ഈ നേട്ടം കൈവരിച്ചത്. 1985ല്‍ നാലാമത് നെഹ്‌റു കപ്പിന് ആതിഥ്യമരുളാന്‍ കേരളത്തെ പ്രാപ്യമാക്കിയതും ഇദ്ദേഹത്തിന്റെ സംഘടനാ മികവ് തന്നെയാണ്. 

നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് ഗോള്‍മഴ മാത്രം കുത്തകയായിരുന്ന കേരള ഫുട്ബാളിന് പുതിയ മുഖം സമ്മാനിച്ചത് മാത്രം മതിയാകും ലക്ഷ്മണനെ കായിക കേരളം എക്കാലവും ഓര്‍ക്കാന്‍. കെഎഫ്‌സിക്ക് 13 ലക്ഷത്തിന്റെ നീക്കിയിരുപ്പ് നല്‍കിയാണ് എട്ട് വര്‍ഷം കെഎഫ്‌സി പ്രസിഡന്റ് സ്ഥാനത്തിനിരുന്ന ലക്ഷ്മണന്‍ പടിയിറങ്ങിയത്. 

ലോകക്കപ്പ് തുടങ്ങിയാല്‍ പഴയ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ എന്നും കണ്ണൂരില്‍ അദ്ദേഹമുണ്ടായിരുന്നു. പി.പി.ലക്ഷ്മണന്‍ എന്ന ജനകീയമുഖം വിടപറയുമ്പോള്‍ നഷ്ടമാവുന്നതും ഇതൊക്കെയാണ്. എന്റെ ഒടുവില്‍ വാര്‍ധക്യം തളര്‍ത്തുന്നതുവരെ അനുഭവ സമ്പത്തിലൂടെ ഫിഫയെകുറിച്ചും ഫുട്‌ബോളിനെ കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. 2014ലെ അവസാന ലോകകപ്പ് ബ്രസീലില്‍ വച്ച് നടക്കുകയാണ്. കടുത്ത അവശതയുണ്ടായിരുന്നിട്ടും മത്സരങ്ങളെല്ലാം വീട്ടിലെ ടെലിവിഷനില്‍ കാണുമായിരുന്നു ലക്ഷ്മണേട്ടന്‍. വാര്‍ധക്യത്തിന്റെ അവശതകളൊക്കെ കളി കാണുമ്പോള്‍ പുറത്തു നില്‍ക്കുമെന്ന് ലക്ഷ്മണേട്ടന്‍ തന്നെ പറയുമായിരുന്നു. പുലര്‍ച്ചെ നടക്കുന്ന മത്സരം പോലും ഉറക്കമൊഴിച്ച് കാണുന്നത് വീട്ടുകാര്‍ വിലക്കിയപ്പോഴും അതൊന്നും കാര്യമാക്കാതെ കളി കാണുമായിരുന്ന ഫുട്‌ബോളിനെ സ്‌നേഹിച്ച മഹാന്‍. കാല്‍പ്പന്തുകളിയോടുള്ള ഈ അടങ്ങാത്ത ആവേശം തന്നെയാണ് പി.പി. ലക്ഷ്മണനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതും. ആരും കൊതിക്കുന്ന ഫിഫയുടെ ആദരം ഏറ്റുവാങ്ങിയ കേരളത്തിലെ തന്നെ അപൂര്‍വം ചിലരില്‍ ഒരാള്‍. വീട്ടിലെത്തുന്നവരെ കാത്ത് ഭിത്തിയില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഫിഫയുടെ ഫലകവും മെഡലുകളും. എല്ലാം അപൂര്‍വ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങിയാല്‍ പേരക്കുട്ടിയുടെ കൂടെയായിരുന്നു പലപ്പോഴും രാത്രികാല കളികളെല്ലാം കാണുക. പത്രങ്ങളില്‍ വരുന്ന കളി എഴുത്തുകളെല്ലാം വായിച്ച് ടീമുകളെ വിലയിരുത്തും. ആരാണ് കേമന്‍ന്മാരെന്നും ഫൈനല്‍ മത്സരം കളിക്കാന്‍ യോഗ്യന്മാര്‍ ആരെന്നും തന്റെതായ വീക്ഷണത്തിലൂടെ അദ്ദേഹം പറയുമായിരുന്നു. ലോകകപ്പ് എത്തിയാല്‍ ലക്ഷ്മണേട്ടന്റെ വീട്ടില്‍ വിശേഷങ്ങളാരായാന്‍ എന്നും പത്രക്കാരെത്തും. അവരോട് സംസാരിക്കുമ്പോഴൊക്കെ പഴയ ഓര്‍മകളെ ആവേശത്തോടെ അദ്ദേഹം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും. അവസാന നാളുകളില്‍ സംസാരിക്കാന്‍ കൂടുതല്‍ പ്രയാസപ്പെട്ടപ്പോഴും ഫുട്‌ബോളിനു പിറകിലെ തന്റെ ലോകം ചുറ്റലിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു അദ്ദേഹം. 2006 മുതലാണ് ഫിഫയുടെ അപ്പീല്‍കമ്മറ്റിയിലേക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. പിന്നീട് നിരവധി ലോക രാജ്യങ്ങളില്‍ പര്യടനം നടത്തി. ഈ സമയങ്ങളിലെല്ലാം വീട്ടില്‍ ഒരു നിമിഷംപോലും നില്‍ക്കാന്‍ കഴിയാതെ തിരക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. തന്റെ ജീവിതം തന്നെ ഫുട്‌ബോളിനു സമര്‍പ്പിച്ച ലക്ഷ്മണന്റെ വേര്‍പാട് കായിക മേഖലയ്‌ക്ക് തീരാ നഷ്ടമാണ്.  

കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍, ശ്രീ മുത്തപ്പന്‍ മാസിക ചെയര്‍മാന്‍, അച്യുത മേനോന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട്, ലയണ്‍സ് ഗവര്‍ണ്ണര്‍ എന്നീ നിലയിലും പ്രവര്‍ത്തിക്കുകയുണ്ടായി. ശ്രീനാരായണ ധര്‍മ്മവേദിയുടെ ജില്ലാ ഭാരവാഹിയെന്ന നിലയിലും പ്രവര്‍ത്തിക്കുകയുണ്ടായി.     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.