കൂടാളി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര നടത്തി. കൂടാളി, കട്ടോളി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് ക്ഷേത്രം, സ്നേക്ക് പാര്‍ക്ക്, ഫോക്ലോര് അക്കാദമി, പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ കോട്ട എന്നിവിടങ്ങളിലേക്കാണ് വിനോദയാത്ര നടത്തിയത്. കട്ടോളിയില്‍ ആര്‍എസ്എസ് ചക്കരക്കല്‍ ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ വിനോദ യാത്ര ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പ്രമുഖ് കെ.അജേഷ് സ്വാഗതം പറഞ്ഞു. ഗോകുല പ്രാര്ത്ഥനയോട ആരംഭിച്ച വിനോദ യാത്രയില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: