കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാരുട റെയില്‍വേ യാത്രാടിക്കറ്റില്‍ നിലവിലുള്ള ഇളവ് എടുത്തുകളയാനുള്ള റെയില്‍വേ അധികൃതരുടെ നീക്കം പ്രതിഷേധാര്‍ഹവും മുതിര്‍ന്ന പൗരന്‍മാരോടുള്ള അനീതിയുമാണെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡിയോഗം ചൂണ്ടിക്കാട്ടി. നിലവിലുള്ള ആനുകൂല്യം തുടര്‍ന്നും നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പട്ടു.
പിഎഫ് മിനിമം പെന്‍ഷന്‍ അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് എ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യൂജെ മുന്‍ ജനറല്‍ സെക്രട്ടറിയും സീനിയര്‍ ജേണലിസ്റ്റ് ഫോറം മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ സി.ആര്‍.രാമചന്ദ്രന്‍, കെയുഡബ്ല്യൂജെ സംസ്ഥാന സെക്രട്ടറി ശ്രീകലാ പ്രഭാകര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായി, കേരള കൗമുദി പത്രാധിപര്‍ എം.എസ്.മണി, എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പി.ഗോപി, ഒ.ഉസ്മാന്‍, എം.വി.പ്രസാദ്, മുഹമ്മദ് മുണ്ടേരി, പി.ദിവാകരന്‍, കെ.മോഹനന്‍, എന്‍.ധനഞ്ജയന്‍, രാജ്കുമാര്‍ ചാല, ഐസക് പിലാത്തറ, സിബി മുഹമ്മദലി, എം.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഒ.കരുണന്‍-പ്രസിഡണ്ട്, വി.ഹരിശങ്കര്‍-വൈസ് പ്രസിഡണ്ട്, എം.വി.രവീന്ദ്രന്‍-സെക്രട്ടറി, സി.ബി.മുഹമ്മദലി -ജോയന്റ് സെക്രട്ടറി, ഹനീഫ കുരിക്കളകത്ത്-ട്രഷറര്‍, പി.ഗോപി-സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, പി.ദിവാകരന്‍-ഓഡിറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















