Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുഴല്‍ക്കിണറുകള്‍ അനിവാര്യ ഘട്ടത്തില്‍ മാത്രം: ജല പാര്‍ലമെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 06:29 pm IST
inKannur

കണ്ണൂര്‍: സൗകര്യവും സാമ്പത്തിക ലാഭവും പരിഗണിച്ച് കുഴല്‍ കിണറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമായി അത് പരിമിതപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജല പാര്‍ലമെന്റ് ജനങ്ങളോടഭ്യര്‍ഥിച്ചു. സ്വന്തമായി കിണര്‍ കുഴിക്കാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കുടിവെള്ളത്തിനായി പൊതു കിണറുകളെ ആശ്രയിക്കണം. കുടിവെള്ളത്തിനുള്ള അവസാന മാര്‍ഗമെന്ന രീതിയില്‍ മാത്രമേ കുഴല്‍ കിണറിനെ കാണാന്‍ പാടുള്ളൂ എന്നും യോഗം അറിയിച്ചു. ഭൂഗര്‍ഭ ജലത്തിന്റെ തോത് ഭയാനകമാം വിധം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണറുകള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജലപാര്‍ലമെന്റ് ആവശ്യപ്പെട്ടു. 

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജലപാര്‍ലമെന്റ് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംയുക്ത പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അവര്‍ പറഞ്ഞു. വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ജലസംരക്ഷണത്തില്‍ കണ്ണൂര്‍ ജില്ല മാതൃക സൃഷ്ടിക്കണമെന്നും എംപി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം നടന്ന ജലപാര്‍ലമെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മഴവെള്ള സംഭരണം ഉള്‍പ്പെടെ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ 28 ഗ്രാമപഞ്ചായത്തുകളില്‍ ജലലഭ്യത വര്‍ധിച്ചതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ചൂണ്ടിക്കാട്ടി. ബാക്കിയുള്ള പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനും ഈ വര്‍ഷം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വര്‍ഷം ടാങ്കറുകള്‍ വഴിയുള്ള കുടിവെള്ള വിതരണം ജില്ലയില്‍ ഇതുവരെ ആരംഭിക്കേണ്ടി വന്നിട്ടില്ലെന്ന് എഡിഎം ഇ. മുഹമ്മദ് യൂസഫ് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജലക്ഷാമം ഈ വര്‍ഷം കുറവാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം.രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍, ആസൂത്രണ സമിതിയംഗം കെ.വി.ഗോവിന്ദന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കഴിഞ്ഞവര്‍ഷം ജില്ലയില്‍ നടത്തിയ മാതൃകാപരമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ മഴ ലഭ്യത, ഭൂഗര്‍ഭജലത്തിന്റെ തോത് തുടങ്ങിയ സ്ഥിതിവിവരക്കണക്കുകളും ഉള്‍പ്പെടുത്തിയ പ്രസന്റേഷന്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖകള്‍ ഉള്‍പ്പെടുത്തിയ ഹരിതകേരളം മിഷന്റെ കൈപ്പുസ്തകവും ചടങ്ങില്‍ വിതരണം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.