Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോകനൃത്തദിനം; മുദ്രകള്‍ വലംകൈയില്‍ ഭദ്രം, നൃത്തവിസ്മയമായ് ആതിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 03:42 am IST
in Kerala

വിളപ്പില്‍(തിരുവനന്തപുരം): ഓര്‍മ്മയുണ്ടോ, ആതിരയെ. വൈകല്യത്തെ തോല്‍പ്പിച്ച് നൃത്തം ചെയ്ത് കലോത്സവ വേദികളില്‍ വിസ്മയം തീര്‍ത്ത നര്‍ത്തകി. ചിലങ്കകെട്ടി നൃത്തവേദിയില്‍ കയറിയാല്‍ മുദ്ര കാണിക്കാന്‍ ഇടംകൈ ഇല്ലെന്ന സത്യം മറക്കുന്ന പെണ്‍കുട്ടി. ആസ്വാദകര്‍ക്കും സൂക്ഷ്മമായി നിരീക്ഷിച്ചാലേ ആതിരയുടെ ഭിന്നശേഷി മനസിലാകൂ. അരുവിക്കര ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആതിരയ്‌ക്ക് ഇനി താരപ്പകിട്ടും. ഓഗസ്റ്റ് സിനിമാസിന്റെ പുതിയ ചിത്രത്തിലാണ് ആതിര ശ്രദ്ധേയമായ വേഷത്തിലൂടെ വെള്ളിത്തിരയിലുമെത്തുന്നത്.

ചെറിയകൊണ്ണി കടമ്പനാട് ആതിരഭവനില്‍ ആതിര ഇടതുകൈ ഇല്ലാതെയാണ് ജനിച്ചത്. ഏകമകളുടെ വൈകല്യം സഹിക്കാനാകാതെ ആതിര ജനിച്ച് ആറാംമാസം സര്‍ക്കാര്‍ ആയുര്‍വേദകോളേജ് ജീവനക്കാരനായ അച്ഛന്‍ ശ്രീകുമാരന്‍ നായര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഭിന്നശേഷിയോടെ പിറന്ന മകളെ തനിച്ചാക്കി ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആതിരയുടെ അമ്മ ലേഖയ്‌ക്കായില്ല. മകളെ ലോകമറിയുന്ന നര്‍ത്തകിയാക്കാന്‍ ആ അമ്മ ഉറപ്പിച്ചു. 

എട്ടാം വയസുമുതല്‍ ആതിരയെ വെള്ളനാട് ശ്രീലക്ഷ്മി നൃത്തവിദ്യാലയത്തില്‍ ചേര്‍ത്തു പഠിപ്പിച്ചു. ബിന്ദു രാജേഷായിരുന്നു ഗുരു. വൈകല്യം ആതിരയ്‌ക്കു മുന്നില്‍ തോറ്റു പിന്മാറി. മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങി ആതിരയ്‌ക്ക് വഴങ്ങാത്ത നൃത്ത ഇനങ്ങളില്ലെന്ന സ്ഥിതിയായി. സ്‌കൂള്‍, റവന്യു, ജില്ലാ കലോത്സവങ്ങളില്‍ ആതിര തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാരിക്കൂട്ടി. അതും വൈകല്യം തളര്‍ത്താത്തവരോട് പൊരുതി. ഇക്കഴിഞ്ഞ കലോത്സവത്തിലും ആതിര പ്രതിഭ തെളിയിച്ചിരുന്നു. സ്വകാര്യ ചാനല്‍ ഷോകളിലും പ്രൊഫഷണല്‍ നൃത്ത വേദികളിലും സജീവ സാന്നിധ്യവുമാണ് ഈ മിടുക്കി.

ഇടംകൈയ്‌ക്ക് വഴങ്ങാത്ത മുദ്രകള്‍ വലംകൈയില്‍ വിരിയിച്ച് വിജയം ആവര്‍ത്തിക്കുകയാണ് ആതിരയുടെ രീതി. സിനിമയിലേക്ക് വരാന്‍ പരിമിതികള്‍ തടസമാകുമെന്ന ധാരണയായിരുന്നു ഇതുവരെ. എന്നാല്‍ കഥാപാത്രത്തെ കുറിച്ചറിഞ്ഞപ്പോള്‍ അതും തനിക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് ആതിരയ്‌ക്ക് ബോധ്യമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.