Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിഗയുടെ സഹോദരിയെ സഹായിച്ച അശ്വതി ജ്വാലയെ ജയിലിലടയ്‌ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 03:07 am IST
in Kerala

തിരുവനന്തപുരം: ‘എന്റെ അമ്മ തട്ടുകട നടത്തിയാണ് ഇന്നും ജീവിക്കുന്നത്. ഞാനാകട്ടെ തെരുവില്‍ അലഞ്ഞു തിരിയുന്നവര്‍ക്ക് ഒരു നേരത്തെ അന്നത്തിനുള്ള വഴിയൊരുക്കുന്നു. പണം വാങ്ങിയുള്ള പൊതു പ്രവര്‍ത്തനമല്ല നടത്തുന്നത്. അധികാര വര്‍ഗ്ഗത്തിനെതിരെ പറഞ്ഞതിന്റെ പേരില്‍ തന്നെ ജയിലിലടയ്‌ക്കാനുള്ള നീക്കമാണ് നടക്കുന്നത്’, സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ വാക്കുകളാണിത്. ജീവന് ഭീഷണിയുണ്ടെന്നും അശ്വതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ഡിജിപിയ്‌ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ലിഗയുടെ സഹോദരി ഇലീസിയോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയത്. 

ലിഗയുടെ അന്വേഷണത്തിന് പലപ്പോഴും സ്വന്തം കൈയില്‍ നിന്നുള്ള പണമെടുത്താണു ചെലവാക്കിയത്. കേസിനെ നിയമപരമായി നേരിടും. തെരുവില്‍ അലഞ്ഞു തിരിയുന്നവര്‍ക്കു ഞങ്ങളുടെ സംഘടനയായ ജ്വാലയുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതിനിടെ എവിടെയെങ്കിലും അലഞ്ഞു തിരിയുന്ന നിലയില്‍ ലിഗയെ കണ്ടിരുന്നോ എന്നറിയാനാണ് ഭര്‍ത്താവ് ആന്‍ഡ്രൂസ് എന്നെ സമീപിച്ചത്. ആന്‍ഡ്രൂസിന്റെയും ഇലീസിന്റെയും ഹൃദയവേദനയില്‍ പങ്കു ചേര്‍ന്നാണ് അവര്‍ക്കൊപ്പം തിരച്ചിലിനിറങ്ങിയത്. പലപ്പോഴും രാത്രി പന്ത്രണ്ടു മണിവരെ തിരച്ചില്‍ നീളും. കാറിന്റെ പെട്രോളും ഭക്ഷണവും പോലും തങ്ങളുടെ പോക്കറ്റില്‍ നിന്നാണു ചെലവാക്കിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ആന്‍ഡ്രൂസ് അതിനു പോലും തയ്യാറായിരുന്നില്ല. ലിഗ എവിടെയോ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. തിരച്ചില്‍ തുടരാമെന്ന് ആന്‍ഡ്രൂസ് എപ്പോഴും പറയാറുണ്ടെന്നും അശ്വതി വ്യക്തമാക്കി. 

ഇത്തരത്തിലാണെങ്കില്‍ നാളെ ഒരു സ്ത്രീയെ ഇതുപോലെ ഒറ്റപ്പെട്ടു കാണാതായാല്‍ ആരും അന്വേഷണത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. കേസിനോടൊപ്പം ഇലീസ നില്‍ക്കുന്ന കാലത്തോളം അവര്‍ക്കൊപ്പം നിലയുറപ്പിക്കും. പരാതിയെ നിയമപരമായിത്തന്നെ നേരിടും. പ്രതികരിക്കുന്നവരുടെ വായടപ്പിക്കാനുള്ള നീക്കമാണിതെന്നും അശ്വതി പറഞ്ഞു.

പണപ്പിരിവു നടത്തിയെന്ന ആരോപണം തെറ്റാണെന്ന് ലിഗയുടെ സഹോദരി ഇലീസയും വ്യക്തമാക്കി. അശ്വതിക്ക് പണം നല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇലീസ പറഞ്ഞു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കും എതിരെ അശ്വതി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് പരാതിക്കു പിന്നില്‍. കോവളം സ്വദേശി അനില്‍കുമാറാണ് ഇലീസയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന് കാണിച്ച് ഡിജിപിയ്‌ക്ക് പരാതി നല്‍കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിനു മുന്നില്‍ അടിയന്തരമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് തലപ്പത്ത് നിന്ന് വിളിയും വന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു നോട്ടീസൊന്നും അശ്വതിക്ക് നല്‍കിയിട്ടില്ല. പരാതി നല്‍കി നിമിഷങ്ങള്‍ക്കുള്ളിലാണ് വിളി വന്നതും. പരാതി നല്‍കിയ അനില്‍കുമാറിനെക്കുറിച്ചും വ്യക്തമായ വിവരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.