പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി നടത്തി പാലക്കാട് പോലീസ്. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തില്‍ വെച്ച് നെന്മാറ സിഐയുടെ നേതൃത്വത്തിലാണ് പോലീസുകാര്‍ മൃഗബലി നടത്തിയത്.
നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് ആടിനെ ബലി നല്‍കി പൂജ നടത്തിയത്. എല്ലാ വര്‍ഷവും പോലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആടിനേയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പോലീസുകാരാണ് എത്തിച്ചത്.
















