കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പ്, ഹോസ്പിറ്റല്‍ ഫാര്‍മസി, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും ഫാര്‍മസിസ്റ്റിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഫാര്‍മസിസ്റ്റ് അദാലത്തില്‍ തീര്‍പ്പാക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് വിതരണത്തോടനുബന്ധിച്ച് നടന്ന ഔഷധ നിയമബോധവത്കരണ സെമിനാര്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഒ.സി.നവീന്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഖാജാ മുഹസിന്‍ ക്ലാസെടുത്തു. ഫാര്‍മസി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി.വി.രാജീവന്‍, പി.പി.അനില്‍ കുമാര്‍, കെ.ഭാര്‍ഗ്ഗവന്‍, പി.സലീം, സീന സുകുമാരന്‍, പി.പി.സദാശിവം, എന്‍.പി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
















