Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാകമ്മീഷന്റെ ചുവപ്പ് രാഷ്‌ട്രീയം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:07 am IST
in Kerala

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍   രാഷ്‌ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആരോപിക്കുമ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.സി. ജോസഫൈന്‍ തുടരുന്നത് ചോദ്യം ചെയ്യപ്പെടുന്നു. 

കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സ്ത്രീകളുടെ സംരക്ഷണവും നീതിയും ഉറപ്പാക്കേണ്ട സംസ്ഥാന വനിതാകമ്മീഷനെ രാഷ്‌ട്രീയ വേദിയാക്കുന്ന സിപിഎമ്മാണ് മനുഷ്യവകാശ കമ്മീഷനെ വിമര്‍ശിക്കുന്നത്. സംസ്ഥാന ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തതും വീണ്ടും കേന്ദ്രകമ്മറ്റി അംഗമായതും കമ്മീഷന്‍ പ്രവര്‍ത്തനത്തെ രാഷ്‌ട്രീയവത്കരിക്കാനാണെന്ന  ആരോപണം ഉയരുന്നു.

സുഗതകുമാരി, ജസ്റ്റിസ് ശ്രീദേവി എന്നിവര്‍ക്ക് ശേഷം മുന്‍ മന്ത്രി എം. കമലം അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. വസ്തുനിഷ്ഠമായി പ്രവര്‍ ത്തിക്കുക എന്ന ധാര്‍മ്മികതയുടെ പേരിലായിരുന്നു രാജി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്സില്‍ നിന്നുള്ള കെ.സി. റോസക്കുട്ടി ചുമതല ഏല്‍ക്കുന്നത് എഐസിസി, കെപിസിസി അംഗത്വം രാജിെവച്ചതിന് ശേഷമാണ്. 

പിണറായി സര്‍ക്കാര്‍ 2017 ലാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ എം.സി. ജോസഫൈനെ അദ്ധ്യക്ഷയാക്കിയത്. കമ്മീഷന്‍ അധ്യക്ഷയായിരിക്കെ തന്നെ ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ഹൈദരാബാദില്‍ നടന്ന  പാര്‍ട്ടികോണ്‍ഗ്രസ്സിലും പങ്കെടുത്ത് തന്റെ രാഷ്‌ട്രീയം വ്യക്തമാക്കി. ഇതാണ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. പിണറായി സര്‍ക്കാരിനും സിപിഎം പ്രവര്‍ത്തകര്‍ക്കും എതിരായ സംഭവങ്ങളില്‍ കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മതംമാറ്റത്തിന് വിധേയയായ അഖില വീട്ടുതടങ്കലിലാണെന്ന് പറഞ്ഞ ജോസഫൈന്‍ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ കുടുംബത്തെ ഇതുവരെയും  സന്ദര്‍ശിച്ചിട്ടില്ല. 

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ഭാര്യയുടെയും അമ്മയുടെയും ആവശ്യംപോലും ചെവികൊണ്ടിട്ടില്ല. കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ വിഷയത്തിലും വനിതാ കമ്മീഷന് മൗനമാണ്. ഡിജിപി ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി എന്ന് ലിഗയുടെ കുടുംബം പരസ്യമായി പറഞ്ഞിട്ടുപോലും കമ്മീഷന്‍ ഇടപെട്ടിട്ടില്ല. സിപിഎം ആക്രമണങ്ങള്‍ക്ക് ഇരയായ നിരവധി സ്ത്രീകളുടെയും അമ്മമാരുടെയും പരാതികള്‍ കമ്മീഷനില്‍ കെട്ടികിടക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അധ്യക്ഷയുടെ രാഷ്‌ട്രീയ ഭാരവാഹിത്വം വിവാദമാകുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.