കൂവേരി: കൂവേരി ആലത്തട്ടില്‍ ബിജെപി കൊടിമരങ്ങളും ബസ്സ് കാത്തിരിപ്പ് കേന്ദ്രവും പ്രചരണ ബോര്‍ഡുകളും പട്ടാപ്പകല്‍ തല്ലിത്തകര്‍ത്തു. സിപിഎം ആലക്കോട് ഏരിയ കമ്മിറ്റിംയംഗം കെ.വി.രാഘവന്‍, ലോക്കല്‍ സെക്രട്ടറി സുകുമാരന്‍ ബ്രാഞ്ച് സെക്രട്ടറി ബാബു പഞ്ചായത്ത് മെമ്പര്‍ ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 50 ഓളം പ്രവര്‍ത്തകരാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ അക്രമം നടത്തിയത്. ബിജെപി നേതാക്കളായ എ.പി.ഗംഗാധരന്‍ പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ആനിയമ്മ രാജേന്ദ്രന്‍, ടി.ടി.സോമന്‍, കെ.വിശ്വനാഥന്‍, സി.രമേശന്‍ ടി.കെ.ജനാര്‍ദ്ദനന്‍, കെ.മനോജ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ബൂത്ത് പ്രസിഡണ്ട് എം.ഭാസ്‌കരന്‍ പോലീസില്‍ പരാതി നല്‍കി.
സമാധാനം നിലനില്‍ക്കുന്ന നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് ബിജെപി ഉത്തര മേഖല വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ക്കെതിരെ കേസെടുത്ത് പ്രദേശത്ത് സമാധാനം സ്ഥാപിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















