Categories: Kannur

നിഹോണ്‍ ഷോട്ടോകാന്‍ ദേശിയ കരാത്തെമത്സരത്തില്‍ കേരളം ജേതാക്കള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തലശ്ശേരി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പുരുഷവനിതാ വിഭാഗങ്ങളിലായി 200 ഓളം പേര്‍ പങ്കെടുത്ത നിഹോണ്‍ ഷോട്ടോ കാന്‍ ദേശിയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളം ജേതാക്കളായി. തലശ്ശേരി സ്‌പോര്‍ട്ട് അറീന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 284 പോയിന്റുകള്‍ നേടിയാണ് കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 97 പോയിന്റുമായി മഹാരാഷ്‌ട്ര രണ്ടാം സ്ഥാനവും, 93 പോയിന്റുകള്‍ നേടി കര്‍ണ്ണാടക മൂന്നാം സ്ഥാനവും നേടി. ജാപ്പാനീസ് ബൂഡോ കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെയും നിഹോണ്‍ ഷോട്ടോ കാന്‍ കരാട്ടെ ഫെഡറേഷന്‍ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ നവംബറില്‍ ദുബായില്‍ നടക്കുന്ന വേള്‍ഡ് നിഹോണ്‍ കരാട്ടെ മത്സരങ്ങളില്‍ പങ്കെടുക്കും.

Recent Posts