തളിപ്പറമ്പ്: പൂമംഗലം സോമേശ്വരീ ക്ഷേത്രോത്സവവും കരിഞ്ചാമുണ്ഡിയാട്ടവും ഇന്ന് മുതല്‍ 24 വരെ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് മഴൂര്‍ ബലഭദ്ര സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കലവറ നിറയ്‌ക്കല്‍ ഘോഷയാത്ര പൂമംഗലം സോമേശ്വരീ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രസാദവിതരണം നടക്കും. 23ന് രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം, വൈകുന്നേരം ഏഴിന് ഹരീഷ് ബാബുവും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ അരങ്ങേറും. രാത്രി 10 ന് സിനിമാ പിന്നണി ഗായകന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, 24 ന് രാത്രി ഒമ്പതിന് സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാമണ്ഡലം ബിന്ദുമാരാരുടെ ദുര്‍ഗ്ഗാ വന്ദനവും സൗമ്യ ബേബിയുടെ നേതൃത്വത്തില്‍ നൃത്ത വിരുന്നും അരങ്ങേറും. പുലര്‍ച്ചെ മൂന്നിന് കരിഞ്ചാമുണ്ഡിയാട്ടത്തോടെ ഉത്സവം സമാപിക്കും.
















