Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം ആത്മഹത്യാമുനമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 02:38 am IST
inVicharam

ചരിത്രം മാര്‍ഗ്ഗദര്‍ശകമാകുമെങ്കില്‍ സിപിഎം നേതൃത്വവും പിന്തുണക്കാരായ ബുദ്ധിജീവി വിഭാഗവും ഇടതുപക്ഷ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സിപിഎം ന്റെ രൂപീകരണം മുതല്‍ സ്വീകരിച്ചുവരുന്ന നിലപാടുകളെ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ്സിന് ബദലായി ഒരു ദേശീയ പാര്‍ട്ടിക്കോ പ്രാദേശിക കക്ഷിക്കോ രൂപം നല്‍കാന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇടത്പക്ഷ പാര്‍ട്ടികളെ ജനം സ്വീകരിച്ചത്. അതു കൊണ്ടുതന്നെ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു കൊണ്ടല്ലാത്ത ഒരു നിലപാട് പ്രഖ്യാപിത നിലപാടിന് വിരുദ്ധമാകും.  ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് കൃത്യമായ സ്വാധീനമുണ്ടായിരുന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും കാര്യമായ പ്രതീക്ഷ ഉണര്‍ത്തുന്ന ബദല്‍ പ്രസ്ഥാനം വളര്‍ന്നു വരാത്ത സാഹചര്യത്തില്‍ ഇടതു പക്ഷം ശക്തിപ്പെടുകയായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമായിരുന്നു എന്നതുകൊണ്ട് ഇടതുപക്ഷത്തിന് തുടര്‍ഭരണം സാധ്യമാകുകയും ചെയ്തു. 

വളരെ പെട്ടന്ന് ബംഗാള്‍ അനിവാര്യമായ രാഷ്‌ട്രീയ മാറ്റത്തിന് വിധേയമായി. ശൈലിയില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കിലും ജനവിരുദ്ധത, ജനാധിപത്യ വിരുദ്ധത എന്നിവയില്‍ ഒരേ ഭാവവും താളവും പുലര്‍ത്തുന്ന ഇരട്ടകളാണ് കോണ്‍ഗ്രസ്സും ഇടത്പക്ഷവും എന്ന് ബംഗാളിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നു പുറത്ത് വന്ന മമത ബാനര്‍ജി കമമ്യൂണിസ്റ്റ് ഭരണത്തെ കടപുഴക്കി എറിയുകയായിരുന്നു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും ബദലായി ഏതൊരു പാര്‍ട്ടിക്കും സാധ്യതകളുണ്ടെന്നാണ് ബംഗാള്‍ നല്‍കുന്ന സൂചന. ഇന്നിപ്പോള്‍ ത്രിപുരയും ബംഗാളിന്റെ മാതൃകയില്‍ കമ്മ്യൂണിസ്റ്റുകളെ തൂത്തെറിഞ്ഞിരിക്കുന്നു. 

കേരളത്തില്‍ വളരെ മുന്‍പുതന്നെ ഇടതു- കോണ്‍ഗ്രസ് കക്ഷികള്‍ക്ക് എതിരായ ജനവികാരം രൂപം കൊണ്ടെങ്കിലും മുന്നണി രാഷ്‌ട്രീയത്തിന്റെ മറപറ്റി കൃത്യമായ ഇടവേളകളില്‍ അവര്‍ അധികാരം പങ്കിട്ടു വരികയാണ്. സംസ്ഥാന വ്യാപകമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു കക്ഷി കേരളത്തില്‍ എന്തുകൊണ്ടോ വളര്‍ന്നില്ല. പകരം വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും രൂപീകൃതമായെങ്കിലും അവ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗങ്ങളുടെ സ്വാധീന മേഖലയ്‌ക്കപ്പുറത്തേക്ക് അവ വളര്‍ന്നില്ല. അതിജീവനത്തിന്റെ പ്രായോഗിക രാഷ്‌ട്രീയം സമര്‍ത്ഥമായി ഉപയോഗിച്ച് ഇരു കക്ഷികളും ലീഗിനെയും കേരളാകോണ്‍ഗ്രസ്സിനേയും മുന്നണിയിലാക്കി തത്ക്കാലത്തേക്കെങ്കിലും വിരുദ്ധവികാരത്തെ തടഞ്ഞുനിര്‍ത്തി. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കേരളത്തില്‍ വളരെ ആസൂത്രിതമായ പ്രചാരണത്തിലൂടെ ദേശീയ രാഷ്‌ട്രീയത്തിനെതിരായ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ ഇരു മുന്നണികളും വിജയിച്ചതാണ് കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും കേരളത്തില്‍ നിലനിന്നുപോകാന്‍ സാഹചര്യമൊരുക്കിയത്. എന്നാല്‍ കേരളം അടിസ്ഥാനപരമായ മാറ്റത്തിനായി തീവ്രമായി ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു തെളിയിച്ചത്. അതിശക്തമായ എതിര്‍പ്പുകളെ മറികടന്ന് പതിനഞ്ചു ശതമാനത്തിലേറെ വോട്ടും ഒരു എംഎല്‍എയേയും നേടാന്‍ കഴിഞ്ഞ ബിജെപി, ഇരു മുന്നണികളുടെയും ഉറക്കമാണ് കെടുത്തുന്നത്. 

 എന്തുകൊണ്ട് ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം തകര്‍ന്നു എന്ന ചോദ്യത്തിന് ലളിതമായ ഉത്തരം കോണ്‍ഗ്രസ്സ് വിരുദ്ധത എന്ന നിലപാടില്‍ നിന്നു പിന്നാക്കം പോയതിനുള്ള സ്വാഭാവിക തിരിച്ചടിയെന്ന് ഉത്തരം പറയേണ്ടിവരും. യുപിഎയുടെ ഒന്നാം ഭരണത്തിന് പിന്തുണ ഒപ്പിച്ചു നല്‍കിയതും താങ്ങുകാലായി നിലകൊണ്ടതും ഇടതുപക്ഷമായിരുന്നു. കോണ്‍ഗ്രസ്സിനെതിരായ പ്രചാരണങ്ങളിലൂടെ വളര്‍ന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധികളില്‍ അവരുടെ രക്ഷകരായി മാറുന്ന വൈരുദ്ധ്യാധിഷ്ഠിത കോണ്‍ഗ്രസ് വാദം അക്ഷന്തവ്യമായ വഞ്ചനയായാണ് ജനങ്ങള്‍ കണ്ടത്. ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പുകളില്‍ ജനം തുടച്ചുനീക്കാന്‍ ആഗ്രഹിച്ച പ്രസ്ഥാനത്തെ മടക്കി കൊണ്ടുവന്ന ഇടതുപക്ഷത്തിന് കനത്ത പ്രഹരമാണ് ബംഗാൡലെ ജനങ്ങള്‍ നല്‍കിയത്. നന്ദിഗ്രാമിലും സിംഗൂരിലും കൃഷിയിടങ്ങള്‍ ടാറ്റായ്‌ക്ക് തീറുനല്‍കാന്‍ നടത്തിയ ശ്രമത്തിനെതിരെ കര്‍ഷക പ്രക്ഷോഭം ഇടതു ഭരണത്തെ തൂത്തെറിയാനുള്ള പെട്ടന്നുള്ള കാരണമായെങ്കിലും അടിസ്ഥാന കാരണം കോണ്‍ഗ്രസ് ബാന്ധവം തന്നെയാണ്. 

 ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുള്ള സിപിഎം പ്രചാരണത്തിന് ദേശീയ രാഷ്‌ട്രീയത്തില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാനാകുമോ? അതിജീവനത്തിന് വഴികാണാതെ ഇരുട്ടില്‍ത്തപ്പുന്ന ഇടതുപാര്‍ട്ടികള്‍ എങ്ങനെ ബിജെപിയെ പ്രതിരോധിക്കും? ത്രിപുരയും, കേരളവുമൊഴിച്ച് മൂന്നാമതൊരു സംസ്ഥാനത്ത് ഒരു എംപിയെ വിജയിപ്പിച്ചാല്‍ പോലും ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനാകില്ല. എന്നും ഹിഡന്‍ അജണ്ഡയിലൂടെ ദുരൂഹതയുടെ രാഷ്‌ട്രീയം  കളിക്കുന്ന ഇടതുപക്ഷം വളരെ വ്യക്തമായ ഗെയിം പ്ലാനാണ് ബിജെപി വിരുദ്ധ നിലപാടിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ചരിത്ര  പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ആദി രൂപമായ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ വിലയിരുത്തുമ്പോള്‍ വിദേശക്കൂറും വിദേശ യജമാനനോടുള്ള അചഞ്ചലമായ ഭക്തിയും വിധേയത്വവും കാണാം. 

ദേശീയ വികാരം പ്രോജ്വലമായ സ്വാതന്ത്ര്യ സമരകാലത്ത് നിര്‍ണ്ണായകമായ പല സമരങ്ങളെയും ഒറ്റുകൊടുത്ത പാരമ്പര്യമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. സഹജവാസനകള്‍ ചുടലവരെ തുടരും എന്നു പറയുന്നത് പോലെ കമ്മ്യൂണിസ്റ്റുകള്‍ ഇന്നും ദേശവിരുദ്ധ നിലപാടുകള്‍ തുടരുകയാണ്. ചൈന എക്കാലത്തും ഭാരതത്തിന്റെ നിശബ്ദ ശത്രുവാണ്. നല്ല ബന്ധം നടിച്ച് പിന്നില്‍ നിന്ന് ആക്രമിക്കുന്ന ആ രാജ്യത്തിന്‌റെ താത്പര്യ സംരക്ഷണത്തിനായി ഒരു പാവ സര്‍ക്കാരിനെ ഭാരതത്തില്‍ പ്രതിഷ്ഠിക്കാനുള്ള ദൗത്യമാണ് സിപിഎമ്മിന്‌റെ കേന്ദ്രകമ്മിറ്റിയില്‍ പരീക്ഷിക്കപ്പെട്ടത്. അതിനുള്ള പരസ്യവും മൂടുപടമണിഞ്ഞതുമായ ആഹ്വാനമാണ് ബിജെപിക്കെതിരെ സിപിഎം നടത്തിവരുന്ന ആരോപണങ്ങള്‍. ചരിത്രപരമായ മണ്ടത്തരങ്ങളെ പാര്‍ട്ടി നയമായി സ്വീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അനിവാര്യമായ ആത്മഹത്യാ മുനമ്പില്‍ എത്തി നില്‍ക്കുകയാണിന്ന്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.