Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഫലമാകണം ഇനിവരും ബാല്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 03:47 am IST
in Vicharam

നമുക്ക് ശരീരത്തിനും മനസ്സിനും വേണ്ടത് ആരോഗ്യമാണ്. അതിന് നല്ല ഭക്ഷണവും നല്ല വാര്‍ത്തകളും മതി. ഒപ്പം നമ്മെ നാമായി അംഗീകരിക്കുന്ന കുടുംബവും സമൂഹവും ഉണ്ടായിരിക്കണം. പണ്ട് അതിന് സഹായകമായി കൂട്ടുകുടുംബവും കുലത്തൊഴിലില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥയും ഉണ്ടായിരുന്നു. ഇന്നത് മാറി. ശാസ്ത്രവും സാങ്കേതികരംഗത്തെ കണ്ടുപിടുത്തങ്ങളും നാം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന മിക്ക സമവാക്യങ്ങളെയും തൂത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. തത്ത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്‌ട്രീയം, നീതിവ്യവസ്ഥ, സാമൂഹ്യശാസ്ത്രം, എന്നുവേണ്ട, ഭാഷയും കണക്കും കലയും, പോലും ഇന്ന് അനുദിനം പുതിയ അര്‍ത്ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ സുനാമിശക്തി മാനവസമൂഹത്തിന്റെ നിലനില്‍പ്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലകളായ കുടുംബം, ദൈവസങ്കല്‍പ്പം,  ഗുരുശിഷ്യബന്ധം ഇവയെപ്പോലും ഉലയ്‌ക്കുകയാണ്. 

ഇന്നത്തെ കുട്ടികളാരും രാഷ്‌ട്രീയം സംസാരിക്കാറില്ല. പക്ഷെ അവര്‍ക്ക് ഇക്കണോമിക്‌സും ലേറ്റസ്റ്റ് ടെക്‌നോളജി കണ്ടുപിടിത്തങ്ങളും കരാട്ടെയും കുങ്ഫുവും യോഗയും കളികളും സിനിമയും പുസ്തകവും അറിയാം. ടി.വിയിലെ വാര്‍ത്തകളും 

സോഷ്യല്‍ മീഡിയായിലെ   ട്രോളിംഗും എല്ലാം പരസ്യം പോലെയേ അവര്‍ കാണുന്നുള്ളു. അഴിമതിയും സ്വാര്‍ത്ഥവും എല്ലാവരിലും അവര്‍ കാണുന്നു. അത് തെറ്റാണെന്ന് അവര്‍ കരുതുന്നില്ല. അവര്‍ക്ക്  ഭാവിയെക്കുറിച്ച് ഭയമില്ല. ഇന്ത്യയെക്കുറിച്ച് അഭിമാനമുണ്ട്. ഒരു ദൈവത്തെപ്പോലെ അവര്‍ ഗാന്ധിപ്രതിമയെ കൈകൂപ്പും. ഏറ്റവും അഭിമാനം ഇവര്‍ക്ക് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയും ജനഗണമനയുമാണ്. 

എന്റെ ഗ്രാന്‍ഡ് ഗ്രാന്‍ഡ് അനന്തിരവന്‍ പന്ത്രണ്ടു വയസ്സുകാരന്‍ എന്നോട് രഹസ്യം പറഞ്ഞു. മോഹനപ്പൂപ്പനമ്മാവാ, എന്റെ അമ്മയും അഛനും തമ്മില്‍ 

എന്നും വഴക്കുകൂടും. എന്നെയും ചേച്ചിയെയും കുറിച്ചാ വഴക്ക്. പഠിക്ക്. പഠിക്ക്. ഹോംവര്‍ക്ക് ട്യൂഷന്‍. ഫുഡ് കഴിക്ക്. നിറച്ച് കഴിക്ക്. നോ മൊബൈല്‍. നോ ടി വി. അപ്പൂപ്പനമ്മാവാ, നോക്ക്, സീ, ഇവരുടെ കുട്ടിക്കാലത്ത് ടിവീം മൊബൈലും ഇല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ? 

കുറച്ചു നാള്‍ മുമ്പാണ്, എന്റെ മറുനാടന്‍ സുഹൃത്ത്, കൊച്ചി വാണിജ്യവ്യവസായ മേഖലയിലെ ഉന്നതരിലൊരാള്‍, തികഞ്ഞ ഈശ്വരവിശ്വാസി, അസ്വസ്ഥനായി  എന്നോട് ചോദിച്ചു.

വര്‍മ്മാജി, ഞാനെങ്ങിനെ ഇതിനെ നേരിടും? ഐയാം റിയലി അപ്‌സെറ്റ്. 

പ്രശ്‌നം ലളിതമായിരുന്നു. രാവിലെ പത്തു മണി.  അദ്ദേഹം മുംബൈയിലേക്കു പോകാന്‍ തയാറാകുകയായിരുന്നു. പേരമകള്‍ മൂന്നര വയസ്സുകാരിയെ പതിവുപോലെ ഒന്നു ലാളിച്ചു. അവള്‍ ചിരിച്ചു കൊണ്ട് അദ്ദേഹത്തെ ഒന്നു ഞോടി കണ്ണിറുക്കി പറഞ്ഞു. 

ദാദാ, എന്റെ ഈ അമ്മ കള്ളിയാണ്. എപ്പഴും കള്ളം പറയും. 

സുഹൃത്ത് ശരിക്കും ഞെട്ടി. 

എന്താ നീ പറേണത് ? നോ നോ, അങ്ങിനെ പറയാന്‍ പാടില്ല. അമ്മ ഒരിക്കലും കള്ളം പറയുകില്ല. 

അവള്‍ ചിരിച്ചു.

പറയും. പറയും. ഇപ്പം നോക്കിക്കോ. പപ്പാ ആഫീസില്‍ 

പോയില്ലേ ? ഇപ്പം ദാദായും എയര്‍പോര്‍ട്ടില്‍ പോകും. അമ്മ ദാ, അകത്ത് ഡ്രസ്സു ചെയ്യുകാ. എന്നിട്ട് വരുമ്പം എന്നോട് പറയും. മുന്നീ, അമ്മ ഡോക്ടറെ കണ്ടിട്ടു വരാം. ഓകെ? അമ്മ ശരിക്കും സിനിമാ കാണാന്‍ പോകുവാ. വേറെ ആന്റിമാരുടെകൂടെ. 

എന്നെ കൊണ്ടുപോകാതിരിക്കാനാ  ഡോക്ടറുടെ അടുത്ത് പോകുകാന്നു പറയുന്നത്. എനിക്ക് ഡോക്ടറെ ഇഷ്ടമല്ല. കുത്തി വയ്‌ക്കും. അതിനാ കള്ളം പറയുന്നത്. 

ഡ്രൈവര്‍ കാറുമായി വന്നു നിന്നെങ്കിലും സുഹൃത്ത് പത്തു മിനിട്ടു വെയിറ്റു ചെയ്തു. മകള്‍ റഡിയായി സ്വന്തം കാറിന്റെ 

കീയുമായി വരുന്നതു വരെ കാത്തു. 

മോള് എങ്ങോട്ടാ? 

അച്ഛാ, ഡോക്ടറുടെ അപ്പോയന്റ്മെന്റുണ്ട്. 

സുഹൃത്തിന്റെ കൈയില്‍ കൊച്ചു മകളുടെ ഒരു മാന്തല്‍. അവള്‍ സിനിമാ സ്‌റ്റൈലില്‍ തല ചരിച്ച് ഒരു കണ്ണിറുക്ക്. ഒരു പുഞ്ചിരി. 

ഞാന്‍ മകളെ ശാസിക്കണോ? കള്ളം പറയരുത് എന്നുപദേശിക്കണോ?  എനിക്കറിഞ്ഞുകൂടാ. നിര്‍ദ്ദോഷമായ കള്ളമാണ്. പക്ഷെ നമ്മുടെ ഈ കള്ളം  മനസ്സിലാക്കുന്ന കുട്ടികളാണിന്നുള്ളത് എന്നു അവളെ പറഞ്ഞു മനസ്സിലാക്കിക്കണോ? വാട്ടീസ് ദി സൊല്യൂഷന്‍?   

ഒരു ലവലുവരെ നാമെല്ലാവരും സത്യവാന്മരാണ്. അതു കഴിഞ്ഞാല്‍ നമുക്കു കള്ളം പറയുന്നതിന് ഒരു മടിയുമില്ല. പക്ഷെ ആ ലവല്‍ ഏതാണെന്നതിലേ ചിന്താക്കുഴപ്പമുള്ളു. ഏറി വരുമ്പോള്‍ നമ്മള്‍ക്ക് പുരാണത്തിലെ ഏറ്റവും സത്യവാനായ ധര്‍മ്മപുത്രരുടെ അശ്വത്ഥാമാ കഥ പോലും സഹായത്തിനു വരും.

പക്ഷെ ഇന്നത് നടക്കില്ല. സി സി ടി വിയും, ഗൂഗിളും സൂക്ഷിച്ചു നോക്കുന്ന കണ്ണുകളാണ് പുതു തലമുറയുടേത്. അവര്‍ നമ്മുടെ കള്ളം കണ്ടുപിടിക്കാന്‍ പ്രാപ്തരാണ്.     

ഇന്ന് ഗൂഗിളും ആപ്പുകളും വിദ്യാഭ്യാസമേഖലയില്‍ കുട്ടികളെ അര്‍ജുനന്മാരാക്കുന്നതില്‍ നിന്നു മാറ്റി ഏകലവ്യരാക്കുന്ന പ്രക്രിയ സഫലമാക്കിക്കഴിഞ്ഞു. രാവിലെയും  വൈകിട്ടും രണ്ടു മണിക്കൂര്‍ സ്‌ക്കൂള്‍ബസ് ടൈം വേസ്റ്റും, ഏഴ് അദ്ധ്യാപകരും 

നാല്പതു കുട്ടികളും അവരുടെ വ്യക്തിഗത ടാലന്റിന് ഇടം ലഭിക്കാത്ത കരിക്കുലവും ഇനി ഏറെക്കാലം നിലനില്‍ക്കുകയില്ല.  

എന്താണ് കരണീയം?  ഒരു ട്രയല്‍.

അച്ഛനോടും അമ്മയോടും ഒരു അപേക്ഷ. 

ദിവസവും ഒരു നേരമെങ്കിലും മക്കളോടൊരുമിച്ചിരുന്ന് 

ഭക്ഷണം കഴിക്കുക. 

ആഴ്‌ച്ചയിലൊരിക്കല്‍ ഒരു മണിക്കൂറെങ്കിലും  കുട്ടികളുമൊത്ത് അവര്‍  സെലക്ടു ചെയ്ത അവര്‍ക്കിഷ്ടപ്പെട്ട ടിവി പ്രോഗ്രാം കാണുക. 

ഇടയ്‌ക്ക് അവരെ അടുത്തു വിളിച്ച് അവരുടെ സ്‌ക്കൂള്‍ പഠനവുമായി ഒരു ബന്ധവുമില്ലാത്ത കഥയോ കവിതയോ കൊച്ചുവര്‍ത്തമാനമോ പറയുക. 

പിന്നെ ഒപ്പം ചിരിക്കാന്‍ ശ്രമിക്കുക. അവരും നമ്മളും തമ്മില്‍ ആധുനികത വരുത്തിക്കൊണ്ടിരിക്കുന്ന വിടവ് കുറയണം.  

വലിയ വിഷമമാണ്. പക്ഷെ നമുക്ക് ശ്രമിക്കാം. ശ്രമിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

India

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

പുതിയ വാര്‍ത്തകള്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.