Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇരുപത്തഞ്ചാം വയസ്സില്‍ അവാര്‍ഡ് ; ഇന്ത്യന്‍ സിനിമയ്‌ക്ക് അത്ഭുതമായി നിഖില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 04:05 am IST
in Entertainment

കോട്ടയം: കുട്ടനാടിന്റെ വശ്യത ക്യാമറയില്‍ ഒപ്പിയെടുത്തതിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നിഖില്‍ എസ്. പ്രവീണ്‍ ഇന്ത്യന്‍ സിനിമക്ക് തന്നെ അത്ഭുതമായി. ക്യാമറകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന പ്രഗത്ഭരായ ഛായാഗ്രാഹകന്മാരെ പിന്തള്ളിയാണ് ഇരുപത്തഞ്ചാം വയസ്സില്‍ കോട്ടയം മറ്റക്കരകാരനായ പയ്യന്‍ അവാര്‍ഡ് കൊണ്ടുപോയത്. ജയരാജിനെ മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ഭയാനകത്തിലെ ക്യാമറ ചലിപ്പിച്ചതിനാണ് നിഖിലിന് ദേശീയ അംഗീകാരം ലഭിച്ചത്. 

വിശ്വകഥാകാരന്‍ തകഴിയുടെ ‘കയറി’ലെ രണ്ട് ഭാഗങ്ങളെ ആസ്പദമാക്കിയുള്ള സിനിമയില്‍ കുട്ടനാടിന്റെ ദൃശ്യഭംഗി തന്മയത്തോടെ ഒപ്പിയെടുക്കാന്‍ നിഖിലിനായി. രണ്ടാമത്തെ സിനിമയായിരുന്നു ഭയാനകം. രണ്‍ജി പണിക്കര്‍, ആശാ ശരത് എന്നീ മുഖ്യകഥാപാത്രങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ക്യാമറ ചലിപ്പിക്കാനായത് ഭാഗ്യം തന്നെയാണെന്നാണ് നിഖില്‍ പറയുന്നത്. സംവിധായകന്‍ ജയരാജ് തന്ന ഉപദേശങ്ങളും ധൈര്യവുമാണ് തുണയായത്. പതിനെട്ടു ദിവസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.

 പ്രദീപ് നായര്‍ സംവിധാനം ചെയ്ത കോഡേഷന്‍ ആയിരുന്നു ആദ്യ സിനിമ. സിനിമയില്‍ എത്തുന്നതിന് മുമ്പ് ജയരാജിന്റെ അടക്കം നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പരസ്യചിത്രത്തിനും വേണ്ടി ക്യാമറ ചലിപ്പിച്ചിരുന്നു. സൗണ്ട് എന്‍ജീനിയര്‍ കൂടിയായ ജേഷ്ഠന്‍ അഖിലിനൊപ്പമാണ് ആദ്യമായി ക്യാമറ പിടിച്ച് തുടങ്ങിയത്. സ്റ്റില്‍ ഫോട്ടോഗ്രാഫിയും വീഡിയോയും കൈകാര്യം ചെയ്താണ് ഛായാഗ്രഹണ കലയില്‍ പ്രാവണ്യം നേടിയത്. ഭയാനകത്തിന് ശേഷം ജോഷി മാത്യു സംവിധാനം ചെയ്ത അങ്ങ് ദൂരേ ഒരു ദേശത്ത് എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഒടുവില്‍ ക്യാമറ പിടിച്ചത്. 

അവാര്‍ഡ് വിവരം ടിവിയില്‍ കൂടിയാണ് അറിഞ്ഞത്. രാവിലെ ജയരാജ് വിളിച്ച് വീട്ടില്‍ത്തന്നെ ഉണ്ടാകണമെന്ന് പറഞ്ഞപ്പോള്‍ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. അവാര്‍ഡ് വിവരം അറിഞ്ഞതോടെ മറ്റക്കരയിലെ തൈപ്പറമ്പില്‍ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദനങ്ങളുമായി ഒഴുകി. വീട്ടിലെത്തിയവരെ അച്ഛനും അമ്മയ്്ക്കും സഹോദരനും മുത്തശ്ശി തങ്കമ്മയും മധുരം നല്‍കിയാണ് സ്വീകരിച്ചത്. 

ജൂഡീഷ്യല്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ച എന്‍.ഡി. ശിവന്റെയും സനിലയുടെയും മകനാണ്.  മറ്റക്കര എച്ച്എസ്, ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം  കൊച്ചിന്‍ മീഡിയാസ് സ്‌കൂളില്‍ നിന്നാണ് സിനിമാട്ടോഗാഫി പഠിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.