Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാപം എത്ര തലമുറയ്‌ക്ക്: ചോദ്യം മുഖ്യമന്ത്രിയോടാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 09:23 am IST
in Kerala

കൊച്ചി: വരാപ്പുഴയിലെ പോലീസ് ലോക്കപ്പ് മര്‍ദ്ദനത്തിനെ പരാമര്‍ശിച്ച് ദേശാഭിമാനി മുന്‍ ലേഖകന്‍ ജി. ശക്തിധരന്‍ ചോദിക്കുന്നു, ‘എത്ര തലമുറ അനുഭവിച്ചാല്‍ ഈ  ശാപം തീരുമെന്ന് . മുഖ്യമന്ത്രിയെ ആരെങ്കിലും നേര്‍വഴിക്ക് നയിക്കുമോ എന്ന് ചോദിക്കുന്ന ഫേസ്ബുക് പോസ്റ്റ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകത്തിനെ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ചേര്‍ത്ത് ഓര്‍മ്മപ്പെടുത്തുന്നു. രണ്ടിലും സിപിഎമ്മിന്റെ പങ്കാണ് ശക്തിധരന്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, രണ്ടിനോടും പിണറായി വിജയന്‍ കൈക്കൊണ്ട സമീപനവും. ടിപി വധ സമയത്ത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ശ്രീജിത്ത് ‘വധ’ വേളയില്‍ പാര്‍ട്ടിയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയും. ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

”മുഖ്യമന്ത്രിയെ നേര്‍വഴിക്ക് നയിക്കുമോ?  

മുഖ്യമന്ത്രിയുടെ  ഭാര്യയും  കുടുംബാംഗങ്ങളും, മാധ്യമങ്ങള്‍ കാണുകയോ  വായിക്കുകയോ  ചെയ്യുന്നുണ്ടെങ്കില്‍ പോലീസ്  കസ്റ്റഡിയില്‍    വരാപ്പുഴയിലെ ശ്രീജിത്തിന്റെ അതിദാരുണമായ  അന്ത്യത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും. ശ്രീജിത്തിന്റെ ഭാര്യ അഖില അടക്കമുള്ളവരുടെ ദൃക്  സാക്ഷി വിവരണങ്ങള്‍  ചങ്ക്  പൊട്ടിപ്പോകുന്നതാണ്. കേരളത്തിലെ കോടിക്കണക്കിന്  കുടുംബങ്ങള്‍ കേരള പോലീസിലെ  ഈ കാട്ടാളന്മാരുടെ  അതിക്രമം വായിച്ച് നടുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും  ഈ കുടുംബത്തിന്റെ  വേദന അറിയാതിരിക്കില്ല. മുഖ്യമന്ത്രിയുടെ  യാതനകള്‍  നിറഞ്ഞ രാഷ്‌ട്രീയ ജീവിതത്തിനിടയില്‍  ഇത്തരത്തിലുള്ള  എത്രയോ  അഖിലമാര്‍ വീട്ട് മുറ്റത്ത് വന്ന്  സഹായത്തിന്  യാചിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി പോലും  പോലീസുന്റെ പൈശാചികതയുടെ  കയ്‌പ്പ് നീര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പക്ഷെ കാലം മാറി. ഭാരതപ്പുഴയിലൂടെ  ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഇന്ന്  അത്തരം വേദനകള്‍ തൊട്ടറിയുന്ന ഒരു ഹൃദയം അദ്ദേഹത്തിന്റെ  ശരീരത്തില്‍ ഉണ്ടോ എന്ന്  സംശയമാണ്.   

    എന്തെന്നാല്‍ 2012 മെയ് നാലിന്റെ  കാളരാത്രി സ്വന്തം ഭാര്യയോടൊപ്പം  എങ്ങിനെയാകും  മുഖ്യമന്ത്രി ഉറക്കറയില്‍  തള്ളിനീക്കിയതെന്നത്  എനിക്ക്  ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്. മാനസ്സിക  സംഘര്‍ഷം കൊണ്ട്  അദ്ദേഹം ചിലപ്പോള്‍ കിടക്കയില്‍  നിന്ന് എണീറ്റ് അല്‍പ്പനേരമെങ്കിലും ഉലാത്തിയിട്ടുണ്ടാകാം. ചിലപ്പോള്‍  സ്റ്റാലിന്‍  ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്തു എന്ന്  ചിന്തിച്ചിട്ടുണ്ടാകുമോ? രാത്രിയിലെ ആ യാമങ്ങളില്‍ അദ്ദേഹത്തിന്റെ  വികാരവിക്ഷോഭം  കിടക്കയില്‍ ഒന്നുമറിയാതെ കിടക്കുന്ന കുലീനയായ ഭാര്യപോലും  തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.  വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു.  ഇത്തരം  സംഭവങ്ങള്‍  ആവര്‍ത്തിക്കപ്പെട്ടു കൂടെന്ന്  ഉപദേശിക്കാന്‍ പോന്ന ഒരു സഹധര്‍മ്മണിയുടെ  മക്കളുടെ കുടുംബാംഗങ്ങളുടെ ശബ്ദമാണ് കേരളം ഉറ്റുനോക്കുന്നത്.

മഹിജയുടെ  നിലവിളി ഉയര്‍ന്നപ്പോഴും  കേരളം അത്  പ്രതീക്ഷിച്ചു. പക്ഷെ നിരാശരായി. ഇപ്പോള്‍ വരാപ്പുഴയില്‍  നിന്ന് മാത്രമല്ല,  ഇതാ   ശ്രീജിത്തിന്റെ  അമ്മമാര്‍, സഹോദരിമാര്‍, ഭാര്യമാര്‍ കേഴുകയാണ്. ഈ മുഖ്യമന്ത്രിയെ കൊണ്ട് ഈ കാപാലികര്‍ക്ക്  അര്‍ഹമായ  ശിക്ഷ കൊടുക്കാന്‍ മുഖ്യമന്ത്രിയുടെ  കുടുംബാംഗങ്ങള്‍   ഇടപെടുമോ? മുഖ്യമന്ത്രിയുടെ  പാര്‍ട്ടിയില്‍ നിന്ന് അത് പ്രതീക്ഷിക്കാനാകില്ല. അവര്‍ പോലീസിനെ  രക്ഷിക്കാന്‍  തെളിവ് ശേഖരണത്തിലാണ്. ഇന്നോളം ഭരണത്തില്‍  എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി  ഒരു ആരോപണവും  ഉയരാത്ത മുഖ്യമന്ത്രിയുടെ  കുടുംബാംഗങ്ങള്‍ക്കു നീതി ചെയ്യാനാകും. അതല്ലെങ്കില്‍ 2012 മെയ് നാലിലെ ശാപത്തിന്റെ ആവര്‍ത്തനമാകും വരാപ്പുഴയില്‍ നിന്നും  സംഭവിക്കുന്നത്. എത്ര തലമുറ അനുഭവിച്ചാല്‍  തീരും. ”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.