കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ഗുണ്ടാ അക്രമണം. യുപി സ്വദേശിയെ അടിച്ചുവീഴ്‌ത്തി പണം തട്ടിപ്പറിച്ചു. ഇന്നലെ രാവിലെ ഏഴ്മണിയോടെയാണ് യുപി സ്വദേശിയായ ജയറാം പനേക്കര്‍ (28)നെ അടിച്ചുവീഴ്‌ത്തി കയ്യിലുണ്ടായിരുന്ന 810 രൂപ കവര്‍ന്നത്. വിഷു ആഘോഷത്തിമിര്‍പ്പിലാണ് നഗരം. ഇതിനിടയിലാണ് ഗുണ്ടാ അക്രമണം നടന്നത്. നേരത്തെയും കണ്ണൂരില്‍ ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നടന്നിരുന്നു. ചില കേസുകളിലെ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. പോലീസ് നിരീക്ഷണം കുറഞ്ഞുവന്നതോടെയാണ് വീണ്ടും ഇത്തരം സാമൂഹ്യ വിരുദ്ധര്‍ നഗരത്തില്‍ വിഹരിക്കാന്‍ തുടങ്ങിയത്.
















