കണ്ണൂര്‍: കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര മൈതാനത്ത് ശക്തിവേദ വെല്‍നസ് മിഷന്റെ സ്ഥാപകാചാര്യനായ സദ്ഗുരു ഋഷി ദേവ് നരേന്ദ്രന്‍ജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 13, 14, 15 തീയതികളില്‍ സര്‍പ്പയാഗം നടക്കും. തുടര്‍ച്ചയായി 45 മണിക്കൂര്‍ നടക്കുന്ന യാഗത്തിന് 45 തരം ഔഷധസസ്യങ്ങളും 9 തരം സസ്യ എണ്ണകളും മാത്രമാണ് ഉപയോഗിക്കുക.
ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 15 ന് വൈകുന്നേരം 3 മണി വരെയാണ് യാഗം നടക്കുക. സര്‍പ്പശാപ നിവാരണം, സര്‍പ്പദോഷ പരിഹാരം, ശനിദോഷ നിവാരണം, ഗ്രഹദോഷ നിവാരണം, ശത്രുത സംഹാരം, ശത്രുദോഷ നിവാരണം, കുടുംബ ഐശ്വര്യപൂജ, അഭീഷ്ടസിദ്ധി പൂജ തുടങ്ങി ഐശ്വര്യത്തിനും ദോഷ നിവാരണത്തിനുമായി വഴിപാടുകളും ഉണ്ടായിരിക്കും.ആത്മീയ അറിവുകള്‍ക്കായി ക്ലാസുകളും പ്രഭാഷണങ്ങളും കുടാതെ ജ്യേത്സ്യന്റെ സേവനവും യാഗശാലയില്‍ ഉണ്ടായിരിക്കും. 15ന് രാവിലെ 5 മണിക്ക് വിഷുക്കണിയും വിഷുകൈനീട്ടവും യാഗത്തിന്റെ ഭാഗമായി ഉണ്ടാകും. ലോകത്തിലാദ്യമായാണ് കണ്ണൂരില്‍ സര്‍പ്പയാഗം നടക്കുന്നത്.
















