Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പശ്ചിമ ബംഗാളിലെ ജനാധിപത്യ കശാപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:33 am IST
in Editorial

ഈസ്റ്റിന്ത്യാ കമ്പനിയുടെ ആസ്ഥാനവും സ്വാതന്ത്ര്യസമരത്തിന്റെ പ്രഭവസ്ഥാനവുമായ സംസ്ഥാനമാണ് ബംഗാള്‍. സ്വാതന്ത്ര്യലബ്ധിയോടെ വിഭജിക്കപ്പെട്ടശേഷം കിഴക്കന്‍ ബംഗാളും പശ്ചിമബംഗാളുമായി രൂപാന്തരപ്പെട്ടു. പശ്ചിമബംഗാള്‍ ഇന്ത്യയ്‌ക്കും കിഴക്കന്‍ ബംഗാള്‍ പാക്കിസ്ഥാനുമായി ലഭിച്ചു. പിന്നീട് കിഴക്കന്‍ ബംഗാള്‍ പാക്കിസ്ഥാനില്‍നിന്നു വേര്‍പെട്ട് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി. കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം നമ്മുടെ രാജ്യത്തിന് തലവേദനയായിട്ട് കാലമേറെയായി.

നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനും സംരക്ഷിക്കാനും പശ്ചിമബംഗാളില്‍ ഭരണം നടത്തിയവരെല്ലാം മത്സരിക്കുകയായിരുന്നു. വോട്ടാണ് പ്രശ്‌നം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനും വോട്ടര്‍മാരാക്കാനും സംഘടിതനീക്കങ്ങള്‍തന്നെ നടത്തി. പല ജില്ലകളിലും നുഴഞ്ഞുകയറ്റക്കാര്‍ ഭൂരിപക്ഷമായി മാറിയിരിക്കുകയാണ്. അത് വലിയ സാമൂഹ്യപ്രശ്‌നങ്ങളായി. സമുദായസ്പര്‍ധയും സംഘര്‍ഷങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. അതിനെക്കാള്‍ പ്രധാനമാണ് വോട്ടെടുപ്പുകളെ സംഘര്‍ഷത്തിലും സംഘട്ടനങ്ങളിലും എത്തിക്കുന്ന സംഭവങ്ങള്‍.

പശ്ചിമബംഗാളില്‍ ഇതിനകം ആറു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ. അജയ്‌കുമാര്‍ മുഖര്‍ജി മുതല്‍ മമതാബാനര്‍ജി വരെയുള്ള മുഖ്യമന്ത്രിമാരുടെ ഭരണത്തില്‍ ജനാധിപത്യം അട്ടിമറിച്ച സംഭവങ്ങള്‍ നിരവധിയാണ്. 30 വര്‍ഷത്തോളം മുഖ്യമന്ത്രിയായി ഭരിച്ചത് സിപിഎം നേതാവ് ജ്യോതി ബസുവാണ്. അതിനുമുമ്പ് സിദ്ധാര്‍ഥ ശങ്കര്‍ റായ് ഭരിച്ചപ്പോള്‍ അക്രമികളുടെ തേര്‍വാഴ്ചയായിരുന്നു പശ്ചിമബംഗാളില്‍. മാര്‍ക്കറ്റില്‍ തക്കാളിയും ഉരുളക്കിഴങ്ങും പോലെ നാടന്‍ ബോംബുകള്‍ സുലഭമായിരുന്നു. അടിയും കുത്തും വെടിയും ബോംബേറും നടത്തി അരാജകത്വം സൃഷ്ടിച്ച സിപിഎം അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തെ അട്ടിമറിച്ചു എന്നുതന്നെ പറയാം.  ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണത്തിലും കലാപങ്ങള്‍ കലയായി വളര്‍ത്തി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എതിരായ ഭരണമായിരുന്നു ബുദ്ധദേവിന്റേത്. സിംഗൂരും നന്ദിഗ്രാമുമൊക്കെ മറക്കാറായിട്ടില്ല. പട്ടിണിയും നിരക്ഷരതയും വികസനമുരടിപ്പും മാത്രം പറയാനുള്ള സംസ്ഥാനമായി പശ്ചിമബംഗാളിനെ മാറ്റിയത് ഇടതുഭരണമാണ്. ഇതിനൊരുമാറ്റം ആഗ്രഹിച്ച ജനങ്ങളുടെ മുന്നില്‍ ആറേഴ് വര്‍ഷം മുന്‍പ് കണ്ടത് മമതാ ബാനര്‍ജിയെയാണ്. ഒറ്റമുറി വീട്ടില്‍ താമസിച്ച്, ലളിതജീവിതം നയിച്ച് പ്രവര്‍ത്തിച്ച മമതയില്‍ പ്രതീക്ഷ അര്‍പ്പിച്ചവര്‍ക്ക് അവര്‍ ദുരന്തമായി മാറി. ജനാധിപത്യം മമതയ്‌ക്ക് എന്തെന്നറിയില്ല. താന്തോന്നിത്തവും തന്‍പ്രമാണിത്തവും കൈമുതലാക്കിയ മമത കേന്ദ്രസര്‍ക്കാരിനെ പുറത്താക്കാന്‍ അത്താഴവിരുന്നുകളൊരുക്കിയും വിശാല സഖ്യത്തിനിറങ്ങിയും അരങ്ങുതകര്‍ക്കുമ്പോഴാണ് പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എത്തിയത്.

 അടുത്ത മാസാദ്യം നടക്കുന്ന തെരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ അട്ടിമറിക്കാന്‍ മമതതന്നെ നേതൃത്വം നല്‍കുകയാണ്. മമതയോടൊപ്പം മോദിക്കെതിരെ കൈകോര്‍ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയുടെ സഹായം തേടുകയാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍പോയ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃണമൂല്‍കാരുടെ കൈക്കരുത്തറിഞ്ഞു. നേരത്തെ സിപിഎം എങ്ങനെയാണോ പ്രതിയോഗികളെ കൈകാര്യം ചെയ്തത് അതേ മാര്‍ഗം മമതയും സ്വീകരിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്‍പതിനായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണസൗകര്യം ദുര്‍വിനിയോഗം ചെയ്ത് മറ്റുപാര്‍ട്ടികളെ പത്രിക സമര്‍പ്പിക്കാന്‍പോലും അനുവദിച്ചില്ല. പത്രിക സമര്‍പ്പിക്കാന്‍ പോയ സംഘത്തിലെ സിപിഎം നേതാവും ഒമ്പതുവട്ടം എംപിയുമായ നവതി പിന്നിട്ട ബസുദേവ് ആചാര്യയെ ഉള്‍പ്പെടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് ആശുപത്രിയിലാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് 42,000 സീറ്റുകളിലേക്കാണ്. കേന്ദ്രസര്‍ക്കാരിനെ അടുത്ത തെരഞ്ഞെടുപ്പില്‍ താഴെയിറക്കാനും നരേന്ദ്ര മോദിയെ കെട്ടുകെട്ടിക്കാനും ഭാരതപര്യടനം നടത്തി നേതാക്കളെ കണ്ടു തിരിച്ചെത്തിയ മമതയ്‌ക്ക് ബംഗാളില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന ഭീതിയില്‍ അതിനെ മറികടക്കാന്‍ അക്രമ മാര്‍ഗമാണ് അവലംബിച്ചിട്ടുള്ളത്. ത്രിപുരയിലെ നേട്ടത്തിനൊപ്പം പശ്ചിമബംഗാളില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന ഭീതിയില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടം ഒത്താശ ചെയ്യുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് സമാനമാണ്. ഇത് അനുവദിച്ചുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.