ആലപ്പുഴ: അപകടകരമായ സ്ഥലത്ത് സെല്‍ഫിയെടുക്കുന്ന പ്രവണത കൂടിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടമുണ്ടായാല്‍ നിഷ്‌ക്രിയരാകുന്ന സമീപനം പാടില്ല. യുവാക്കളുടെ സെല്‍ഫിയെടുക്കല്‍ പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അരൂരില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വയം അപകടം വിളിച്ചു വരുത്തുന്ന സംസ്‌കാരത്തിലേക്ക് നമ്മള്‍ പോകുന്നുണ്ടോയെന്ന് സംശയിക്കണം. രക്ഷാപ്രവര്‍ത്തനം എത്രയും പെട്ടെന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം. തൃശൂര്‍ നാട്ടികയില്‍ തുടങ്ങിയ അഗ്‌നിരക്ഷ നിലയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോകോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. എ.എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷനായി.
















