Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കിളികളും കഴുകന്മാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:30 am IST
inVicharam

പണ്ട് രാജസദസ്സുകളില്‍ ആസ്ഥാന കവികളുണ്ടായിരുന്നു. രാജാവിനെ സ്തുതിച്ചും കവിതകളെഴുതിയും കഴിഞ്ഞിരുന്ന സുഖിയന്മാര്‍. ഇന്ന് അത്തരക്കാരില്ല. എന്നാല്‍ അവരുടെ വംശം ജനാധിപത്യയുഗത്തിലും അന്യംനിന്നുപോയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുന്നു. സംസ്ഥാന മന്ത്രിസഭയില്‍ത്തന്നെ അത്തരമൊരു അവതാരമുണ്ടായിരിക്കുന്നു-മഹാകവി ജി.  ഭരണകക്ഷിയുടെ ഏതു നെറികേടിനും നൃശംസതയ്‌ക്കും സ്തുതിപാടി കാവ്യരചന നടത്തുന്നതാണ് ഇഷ്ടവിനോദം. എഴുതുന്നത് കവിതയോ കപിതയോ എന്ന് നിശ്ശല്യ. ഏതായാലും പിണറായി രാജാവിന്റെ ഇഷ്ടമന്ത്രി തന്നെ ആസ്ഥാന കവിയായാല്‍ പിന്നെ മറ്റു കവികളെന്തിനു വേറെതാന്‍?

മന്ത്രി കവിയുടെ പുതിയ കാവ്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്- ‘കിളികളും കഴുകന്മാരും.’

”കിളികള്‍ കഴുകന്മാരാകുന്നു

കഴുകന്മാര്‍ കിളികളായീടുന്നു

പിശാചിന്‍ വിലാസങ്ങളിങ്ങനെ…” ഇത്തരത്തിലാണ് കവിതയുടെ ഒഴുക്ക്. ഒഴുകട്ടെ, മഹാകവിക്ക് പട്ടും വളയും കിട്ടട്ടെ. വേട്ടക്കാരെ ഇരകളും ഇരകളെ വേട്ടക്കാരുമാക്കാനുള്ള സര്‍ഗസ്വാതന്ത്ര്യം കവിക്കുണ്ടല്ലോ?

എന്നാല്‍ വയലിനെയും വയല്‍ക്കിളികളെയും സ്‌നേഹിക്കുന്ന സുഗതകുമാരി ടീച്ചര്‍, തന്നെയും കഴുകന്മാരുടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് മന്ത്രി മഹാകവിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. സ്വന്തം രാജാവിനെയൊഴിച്ച് ആരെയും പട്ടിയോ പൂച്ചയോ നരിയോ കഴുകനോ കൃമികീടമോ കൊഞ്ഞാണനോ ആക്കാന്‍ കവി തയ്യാര്‍. അതിനാല്‍ ടീച്ചറുടെ വെല്ലുവിളി സ്വീകരിക്കാന്‍ മഹാകവിക്ക് പ്രയാസമുണ്ടാകില്ല.

സുധാകര കാവ്യം കേട്ട് സുഗതകുമാരി ടീച്ചര്‍ മാത്രമേ മിണ്ടിയുള്ളൂ. മറ്റു കവികളെല്ലാം മിണ്ടാവ്രതത്തിലാണ്. അഥവാ മൗന സമ്മതത്തില്‍. ഇത്രയും ഉദാത്തമായ ഭാവന എന്തുകൊണ്ട് തങ്ങളുടെ മനസ്സില്‍ വിടര്‍ന്നില്ല എന്ന് സങ്കടപ്പെടുന്നവരുമുണ്ടാകും.

ആഗോളീകരണം എന്ന കുന്ത്രാണ്ടത്തെ ലോകാവസാനംവരെ താത്ത്വികമായി പ്രതിരോധിക്കാന്‍ കവിയുടെ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കുന്ത്രാണ്ടം നടപ്പാക്കും. വേണ്ടിവന്നാല്‍ അതിന് ഉരുക്കുമുഷ്ടിതന്നെ പ്രയോഗിക്കും. നന്ദിഗ്രാമിലും സിംഗൂരിലും കീഴാറ്റൂരിലും വരെ. വയല്‍ക്കിളികളായാലും അവറ്റകളെ വയലില്‍നിന്ന് തുരത്തും. ജനകീയ സമരത്തിനെതിരെ എതിര്‍സമരം പാര്‍ട്ടി വഹ. അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ വഹ. ആഗോളീകരണത്തിന്‍ ഗുണഫലം കവിതന്‍ പാര്‍ട്ടിയോ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബമോ പുത്രകളത്രാദികളോ അനുഭവിക്കുന്നതിലും വിരോധമില്ല. കുടുംബക്കച്ചോടം നാട്ടിലോ വിദേശത്തോ ആകാം. അവര്‍ക്കും കിട്ടണം പണം. മഹാകവി അതിനെല്ലാം സ്തുതിഗീതങ്ങള്‍ രചിക്കും. നമുക്കും കിട്ടണം പണം!

ആറന്മുളയിലെ വിമാനത്താവളത്തിനെതിരെ കിളികളെ പറത്തിയതും കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയപ്പോള്‍ റണ്‍വേയില്‍ പരുന്തിന്‍കൂട്ടത്തെ അണിനിരത്തിയതുമെല്ലാം കവിയുടെ പാര്‍ട്ടിക്ക് അധികാരമില്ലാത്ത കാലത്തായിരുന്നല്ലോ?

കാലമിനിയുമുരുളും. അധികാരമില്ലാത്ത കാലം വരും. അപ്പോള്‍ കവിഭാവന തിരിച്ചിടാം. കഴുകന്മാരെ കിളികളാക്കാം. കിളികളെ കഴുകന്മാരുമാക്കാം. ധീരകവേ, അങ്ങേയ്‌ക്കായിരമഭിവാദ്യങ്ങള്‍!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

പുതിയ വാര്‍ത്തകള്‍

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.