Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പോലീസിന്റെ കുറ്റകൃത്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 04:00 am IST
inEditorial

പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ജനത, വിശേഷിച്ചും കേരള ജനത ഇന്ന് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.  പൊലീസ് അതിക്രമങ്ങളും പോലീസ് പീഡനങ്ങളും വര്‍ത്തമാനപത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരം വാര്‍ത്തയായിക്കഴിഞ്ഞിരിക്കുന്നു.  സാധാരണ പൗരന്‍ എന്ന നിലയില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ ഔദ്യോഗിക പദവിക്കു പുറത്തുനിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍പോലെതന്നെയാണ്.  ഇത് ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങി മറ്റു നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരും. 

എന്നാല്‍ ഒരു പോലീസുദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളേറെയും അജ്ഞരാണ്.  2011 -ലെ കേരളാ പോലീസ് നിയമത്തില്‍ ജാമ്യം കിട്ടുന്നവയും ജാമ്യം കിട്ടാത്തവയുമായി പോലീസ് പദവിയിലിരുന്ന് ചെയ്യുന്ന നിരവധി കുറ്റകൃത്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.  പോലീസ് എന്ന ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളാണിവ.  ബഹുജനങ്ങള്‍ക്കും പോലീസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കും പോലീസ് സേനാംഗങ്ങള്‍ ചെയ്യുന്ന ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ല.

കേരളാ പോലീസ് ആക്ടിന്റെ 114 -ാം വകുപ്പ് പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന കൃത്യവിലോപം സംബന്ധിച്ചുള്ളതാണ്.  സേനയിലെ അംഗങ്ങള്‍ക്ക് ബാധകമായിട്ടഉള്ള നിയമവ്യവസ്ഥയോ നടപടിക്രമമോ ചട്ടമോ റഗുലേഷനോ ലംഘിക്കുകയോ അനുസരിക്കാന്‍ ഉപേക്ഷ വരുത്തുകയോ ചെയ്യുക, കര്‍ത്തവ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിലേക്കായി രോഗം നടിച്ചു കിടക്കുകയോ രോഗമോ പരിക്കോ ഉണ്ടെന്ന് ഭാവിക്കുകയോ സ്വമേധയാ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്യുക, മറ്റേതെങ്കിലും വിധത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീരുത്വത്തിന് അപരാധിയാകുക തുടങ്ങിയവ ഈ വകുപ്പനുസരിച്ചുള്ള പോലീസ് സേനയിലെ അംഗത്തിന്റെ കുറ്റകൃത്യങ്ങളാണ്. മൂന്നു മാസം വരെ തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.  കുറ്റകൃത്യം ചെയ്യുന്ന പോലീസുദ്യോഗസ്ഥന് ജാമ്യം ലഭിക്കും. വകുപ്പുതല നടപടികള്‍ മാത്രവും ഈ കുറ്റകൃത്യങ്ങള്‍ക്ക് ആകാം.  

പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് 115-ാം വകുപ്പനുസരിച്ച് ഏഴു വര്‍ഷംവരെ തടവുശിക്ഷയോ, 12 മാസത്തെ ശമ്പളത്തില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്.  അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ഈ കുറ്റകൃത്യത്തിന് ബാധകമാകുന്നതാണ്.  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ശല്യമുണ്ടാക്കുന്ന അറസ്റ്റ്, പരിശോധന, പിടിച്ചെടുക്കല്‍ എന്നിവ നടത്തുന്നത് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.  

നിയമാനുസൃതമായ അധികാരമോ കാരണമോ ഇല്ലാതെ ശല്യമുണ്ടാക്കാന്‍ വേണ്ടി ഏതെങ്കിലും കെട്ടിടത്തിലോ ഉരുവിലോ കൂടാരത്തിലോ സ്ഥലത്തോ പ്രവേശിക്കുകയോ, അനാവശ്യമായ പരിശോധന നടത്തുകയോ അതിനിടയാക്കുകയോ ചെയ്യുക. നിയമവിരുദ്ധമായും ശല്യമുണ്ടാക്കാന്‍ വേണ്ടിയും ന്യായമായ കാരണം കൂടാതെയും ഏതെങ്കിലും ആളുടെ വസ്തു പിടിച്ചെടുക്കുകയോ ഒരാളെ തടങ്കലില്‍ വയ്‌ക്കുകയോ പരിശോധന നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുക. കസ്റ്റഡിയിലുള്ളതോ തന്റെ കര്‍ത്തവ്യത്തിനിടയില്‍ താന്‍ ബന്ധപ്പെടുന്നതോ ആയ ആളെ കരുതിക്കൂട്ടി പീഡനത്തിനോ ഏതെങ്കിലും വിധത്തിലുള്ള മനുഷ്യത്വരഹിതമോ നിയമവിരുദ്ധമോ ആയ വ്യക്തിപരമായ ആക്രമണത്തിനോ ഗുരുതരമായ ദുര്‍വൃത്തിക്കോ വിധേയനാക്കുക, കരുതിക്കൂട്ടിയും അറിവോടെയും ദുരുദ്ദേശ്യപരമായും നിരപരാധിയെ  ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ഒരു വ്യാജ പ്രസ്താവന രേഖപ്പെടുത്തുകയോ വ്യാജരേഖയുണ്ടാക്കുകയോ പോലീസിനുമേല്‍ ആക്രമണം നടന്നുവെന്ന് വ്യാജമായ ആരോപണം ഉന്നയിക്കുകയോ ചെയ്യുക.

ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അയാള്‍ തടയുവാന്‍ ബാദ്ധ്യസ്ഥനായ കുറ്റകൃത്യം ചെയ്യുന്നതിന് കരുതിക്കൂട്ടിയും നേരിട്ടും സഹായമോ പ്രേരണയോ നല്‍കുക എന്നിവ 116-ാം വകുപ്പനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണ്.  ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഈ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നത്.  ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതികള്‍ക്കാണ് ഈ കുറ്റകൃത്യങ്ങള്‍ വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരം.

 പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണജനത ഇന്നും ബോധവാന്മാരായിട്ടില്ല.  പോലീസിനെ അറിയാനും, അവര്‍ ചെയ്യാന്‍ പാടില്ലാത്തതെന്തെന്നറിയാനും ഇന്നും നമ്മുടെ ജനങ്ങള്‍ക്കായിട്ടില്ല.  ഇതു സംബന്ധിച്ച അവബോധം ജനങ്ങള്‍ക്കുണ്ടാകേണ്ടത് നിലവിലെ സാഹചര്യങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തതാണ്.

  (കേരള ഹൈക്കോടതിയിലെയും കേരള അഡ്മിനിസ്‌ട്രേറ്റിവ്ട്രിബ്യൂണലിലെയും ഗവ: പ്ലീഡറായിരുന്നു ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.