Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മരുഭൂമിയാകരുത് നമ്മുടെ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 02:20 am IST
inEditorial

‘ജലം അമൂല്യമാണ് , പാഴാക്കരുത്’ എന്ന് ബോര്‍ഡ് വയ്‌ക്കാന്‍ നാം ഇന്ന് പഠിച്ചിരിക്കുന്നു. പക്ഷേ എഴുതുന്നതിനെ ഉള്‍ക്കൊള്ളാന്‍ അത് എഴുതുന്നവര്‍തന്നെ മറന്നുപോകുന്നു. കാവേരി ജലത്തെ ചൊല്ലിയും മുല്ലപ്പെരിയാറിലെ ജലസംഭരണിയെച്ചൊല്ലിയും നിരന്തരം ചര്‍ച്ചചെയ്യുമ്പോഴും ജലത്തിന്റെ മൂല്യം  നമ്മെ സ്പര്‍ശിക്കുന്നില്ല. കൊടും വേനല്‍ പിന്നിട്ടു മഴക്കാലം വന്നാല്‍ വേനലിലെ ജലക്ഷാമം മറക്കുന്നവരാണ് മലയാളികള്‍. 

 ഈ മറവി കേരളത്തെ കൊണ്ടുപോകുന്നത് അത്ര ദൂരെയല്ലാത്ത ഒരു ദുരന്തത്തിലേക്കാണ്. മരങ്ങളില്ലാത്ത, ജലമില്ലാത്ത, പ്രാണവായു കിട്ടാത്ത ഒരു കാലത്തേക്ക്. ആ യാഥാര്‍ഥ്യം കണ്‍മുന്നില്‍ കണ്ടിട്ടും ഉള്‍ക്കൊള്ളാന്‍ നമ്മള്‍ മറന്നുപോകുന്നു. വര്‍ഷം തോറും കുറഞ്ഞുവരുന്ന ജലസമ്പത്തും, ഏറിവരുന്ന താപനിലയും ക്രമംതെറ്റുന്ന കാലാവസ്ഥയും നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? 

ജലസമൃദ്ധികൊണ്ടു ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്ന ഈ നാടിന്റെ ഏറ്റവും വലിയ സമ്പത്ത് പ്രകൃതി കനിഞ്ഞു നല്‍കിപ്പോന്ന അനുഗ്രഹമായിരുന്നു. കൃത്യമായ ഇടവേളകളില്‍ മുറതെറ്റാതെയെത്തുന്ന മഴയും വേനലും നമ്മുടെ കൃഷിയേയും കൃഷിയിടങ്ങളേയും പരിപാലിച്ചുപോന്നു. അതിനനുസരിച്ചായിരുന്നു നമ്മുടെ കാര്‍ഷിക മേഖല ചലിച്ചത്. വന്‍ദുരന്തങ്ങള്‍ വിതറുന്ന പ്രകൃതിക്ഷോഭങ്ങളും കൊടുംവരള്‍ച്ചയും നാമറിഞ്ഞിരുന്നില്ല. വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇവിടം വിശേഷിപ്പിക്കപ്പെട്ടത്. ആ നാട് ഇന്ന് ദാഹിച്ചു വരളാന്‍ തുടങ്ങിയെങ്കില്‍ കുറ്റം പ്രകൃതിയുടേതല്ല, നമ്മുടെയാണ് എന്ന തിരിച്ചറിവിനുള്ള കാലമാണിത്. മാറിമാറി ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മ ഇതിനു കാരണമായിട്ടുണ്ടാകാം. മണ്ണിനെയും മലകളെയും മരങ്ങളെയും കണക്കറ്റു ചൂഷണം ചെയ്യുന്നവരുടെ ആര്‍ത്തി പ്രകൃതിയുടെ താളം തെറ്റിച്ചിട്ടുണ്ടാവാം. പക്ഷേ, അനിവാര്യമായ ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് അവര്‍ മാത്രമായിരിക്കില്ല. നാടു മുഴുവനായിരിക്കും. കൂട്ടായ യത്‌നംകൊണ്ടേ ഇതിനെ മറികടക്കാനാവൂ.

വ്യാകുലതകളില്ലാതെ സുഭിക്ഷമായി ജലം ഉപയോഗിച്ചുപോന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ജീവിതശൈലിയിലെ മാറ്റം ജല ഉപയോഗത്തിന്റെ അളവ് കൂട്ടി എന്നത് ശരിയാണ്. കുളങ്ങളിലും തോടുകളിലും കുളിച്ചും കിണര്‍ വെള്ളം കോരിയും ഉപയോഗിക്കുന്നവര്‍ ഇന്ന് വിരളമായി. കുളങ്ങള്‍തന്നെ അപൂര്‍വമായി. തോടുകള്‍ വറ്റി. പൈപ്പ് വെള്ളത്തിലേക്കു മാറിയപ്പോള്‍ ജലോപയോഗം പലമടങ്ങു കൂടി. പഴയ ശൈലിയിലേക്ക് ഒരു തിരിച്ചുപോക്ക് നമുക്കാവില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ കുറഞ്ഞുവരുന്ന ജലലഭ്യതയ്‌ക്കുള്ള പരിഹാരത്തെക്കുറിച്ചുള്ള ചിന്തയല്ലേ പ്രസക്തം? പ്രകൃതിയുടെ കരുതല്‍ ധനമായ ഭൂഗര്‍ഭജലം ഊറ്റുന്നതിനേക്കാള്‍  നല്ലത് പ്രകൃതി മനസ്സറിഞ്ഞു തരുന്ന മഴവെള്ളം ബുദ്ധിപരമായും  യാഥാര്‍ഥ്യ ബോധത്തോടെയും ഉപയോഗിക്കുന്നതാവും. മണ്ണിന് ഒരുസമയം സംഭരിക്കാവുന്ന ജലത്തിന് പരിധിയുണ്ട്. അതിനപ്പുറമുള്ളതാണ് ഒഴുകിപ്പോവുന്നത്. ഇവിടെയാണ് തടയണയുടെയും മഴക്കുഴികളുടെയും പ്രസക്തി. ആര്‍ക്കും ചെയ്യാവുന്ന പരീക്ഷണം.   മണ്ണിന്റെ മാറില്‍ നിറയുന്ന വെള്ളം ചെടികളുടെ ദാഹം തീര്‍ക്കും. അവ നമുക്ക് പ്രാണവായു തരും. എന്തൊരു സഹവര്‍ത്തിത്വം! 

ഭൂമിയുടെ ജലഭണ്ഡാരങ്ങളായ വയലുകളുടെ പ്രസക്തിയും ഇവിടെയാണ്. വയല്‍ നിറഞ്ഞാല്‍ പ്രകൃതി ചിരിക്കും. ആ ചിരിയാണ് മരങ്ങളായും പൂക്കളായും  കായ്‌കളായും  ശുദ്ധവായുവായും നമുക്ക് കിട്ടുന്നത്. മരങ്ങള്‍ നമ്മെ കാക്കും. തിരിച്ച് നമ്മളും അവയെ സ്‌നേഹിക്കണം. മരം നടാം, നല്ലകാലത്തെ വരവേല്‍ക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.