ന്യൂദല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രി വൈകി രാജ്യത്തെത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇറാഖിലെ മൊസൂളിലേക്ക് ഇന്നലെ യാത്രതിരിച്ചു.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് മതിയായ തെളിവുകള്‍ സഹിതം കൈമാറുമെന്ന് അനുശോചനം ആവര്‍ത്തിച്ച് വി.കെ. സിങ് പറഞ്ഞു.
മൃതദേഹങ്ങള്‍ ആദ്യം അമൃത്‌സറില്‍ എത്തിക്കും. കൊല്ലപ്പെട്ടവരുടെ അവിടെയുള്ള ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറിയശേഷം കൊല്‍ക്കൊത്തയ്‌ക്കും പാറ്റ്‌നയ്‌ക്കും പോകും. ഇവിടെയെല്ലം, െകാല്ലപ്പെട്ടവരുടെ ബന്ധുക്കളെ വിവരം ധരിപ്പിച്ച് കാര്യങ്ങള്‍ക്ക് വല്പവസ്ഥയുണ്ടാക്കിയിട്ടുണ്ടെന്ന് സിങ് പറഞ്ഞു.
പഞ്ചാബില്‍നിന്ന് 27 പേരുണ്ട്. നാലുപേര്‍ ഹിമാചലില്‍നിന്ന്. കൊല്‍ക്കത്തക്കാര്‍ രണ്ടു പേര്‍. ബീഹാറില്‍നിന്ന് ആറു പേര്‍. മാര്‍ച്ച് 20നാണ് 39 ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്മാരാല്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്. 10 ദിവസത്തില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.
















