കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ദമാമിലേക്ക് പോകേണ്ട വിമാനം അനിയന്ത്രിതമായി വൈകുന്നു. ഇന്ന് രാവിലെ 8.38ന് നെടുമ്പാശേരിയില്‍ നിന്നും പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വേസിന്റെ വിമാനമാണ് വൈകുന്നത്.
യന്ത്രതകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം എപ്പോള്‍ പുറപ്പെടും എന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ കാത്തിരിപ്പ് തുടരുകയാണ്.
















