Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സഹനത്തിന്റെ ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 11:27 am IST
in Literature

         എപ്പോഴും സന്തോഷമായിരിപ്പിന്‍ എന്നാണ് ബൈബിള്‍ വചനം.അതിനര്‍ഥം ദുഖം ഇല്ലെന്നാണോ.അല്ലെങ്കില്‍ ദുഖം ആഹ്‌ളാദത്തില്‍ പൊതിഞ്ഞിരിക്കുന്നുവെന്നോ. മധുരതരമായ വേദന എന്നാണെങ്കില്‍ കുറെക്കൂടി വ്യക്തമാകുമെന്നു തോന്നുന്നു. കാരണം രക്തംപോലും നിലവിളിക്കുന്ന വേദനയുടെ മൂന്നാം നാളിലാണ് ലോകത്തിന്റെ മുഴുവന്‍ ആനന്ദമായി യേശു  ഉയിര്‍ത്തെഴുന്നേറ്റത്. അതുകൊണ്ട് ആനന്ദഹര്‍ഷത്തിന്റെ തരളിതമായ മുന്നോടിയാണ് കഠിന ദുഖമെന്നും പറയാം.

        ആകാശത്തില്‍നിന്ന് മേഘാവൃത ഭാവത്തോടെ ദുഖവെള്ളി നനഞ്ഞൊരു പക്ഷിയായി അന്തരീക്ഷം മുഴുവന്‍ അദൃശ്യമായി പറക്കുകയാണ്. അതിന്റെ ചുണ്ടില്‍ കനത്ത ഏകാന്തതയും ചിലക്കലില്‍ കൊടും നിശബ്ദതയുമുണ്ട്. പൊടുന്നനെയുണ്ടായ ഒരു നിര്‍വഹണത്തിന്റെ സൂചനയാണത്. മഹത്തായൊരു ത്യാഗം നടന്നതിന്റെ പ്രത്യക്ഷ അടയാളം. നീതിമാന്റെ ക്രൂശുമരണം ലോകത്തുള്ള ക്രിസ്ത്യാനികള്‍ മഹത്തായ പാരമ്പര്യമായി ആചരിക്കുമ്പോള്‍ ക്ഷമിക്കുന്ന സ്‌നേഹവും കാരുണ്യത്തിന്റെ സഹനവുംകൊണ്ട് ക്രിസ്ത്വനുഭവം ഉള്ളവനായി മാറുന്നവനാണ് യഥാര്‍ഥ ക്രിസ്ത്യാനിയെന്നുകൂടി ഓര്‍മിപ്പിക്കുന്നുണ്ട് ദുഖവെളളി.

         ദുഖം ആചരിക്കുകയും ആനന്ദം ആഘോഷിക്കുകയും ചെയ്യുന്നതാണ് ഈസ്റ്റര്‍. വേദന പ്രസവിക്കുന്ന ആനന്ദമാണ് ഈസ്റ്ററെന്നു അറിയുന്നവനാണ് എപ്പോഴും സന്തോഷിക്കുന്നത്. യേശുവിന്റെ പിറവിയും മരണവും പീഡാനുഭവങ്ങളുടെ സുഗന്ധ തൈലം പൂശിയതായിരുന്നു. ഹെറോദേസിന്റെ വാള്‍ത്തലയില്‍ നിന്നും രക്ഷപെടാന്‍  കാലിത്തൊഴുത്തില്‍ ജനിച്ചു.മനുഷ്യന്റെ പാപംപോക്കാനായി ക്രൂശുമരണവും തുടര്‍ന്ന് ഉത്ഥാനവും.

         യുക്തിയുടെ നിര്‍ബന്ധത്തെക്കാളും ഭാവനാവിലാസത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. യാഥാര്‍ഥ്യത്തെക്കാള്‍ വലുത് ഭാവനയാണെന്ന് ഐന്‍സ്റ്റീനും പറഞ്ഞു.യേശു ഒരേ സമയം ദൈവമായും മനുഷ്യനായും ഇരട്ടജീവിതം ജീവിച്ചു. ദൈവത്തെപ്പോലെ അതിശയംകാട്ടുകയും സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുകയും ചെയ്തു യേശു.അതിശയത്തിലൂടെ മാത്രമേ മനുഷ്യനെ വിശ്വാസിയാക്കാനും കൂടെ നിര്‍ത്താനുമാകൂവെന്ന് യേശുവിനു ബോധ്യമായിരുന്നു. ലാസറിനെ ഉയര്‍പ്പിച്ചതും കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതും വല നിറയെ മത്സ്യത്തെ കിട്ടിയതുമൊക്കെ മനുഷ്യരെ കൂടെ ചേര്‍ക്കാനുള്ള വഴികളായിരുന്നു.ഒാരോ പ്രദേശത്തും അവിടത്തെ പ്രാദേശിക ഭാഷയിലൂടേയും ഉപമകളിലൂടെയും അദ്ദേഹം സംസാരിച്ചു. സ്‌നേഹത്തിന്റെ നീതിയും സമാധാനത്തിന്റെ ശാന്തിയുമുള്ളൊരു ജീവിതം ഘോഷിച്ചുകൊണ്ടുള്ള യേശുവിന്റെ ജീവിതം അന്നത്തെ വലിയ വിപ്‌ളവമായിരുന്നു. കള്ളക്കച്ചവടക്കാര്‍ക്കും അത്തരം പുരോഹിതര്‍ക്കുമെതിരെ യേശു ചാട്ടവാര്‍ വീശി. ദേവാലയത്തില്‍ നിന്നും കച്ചവടക്കാരേയും ചുങ്കക്കാരേയും ചാട്ടവാറിനടിച്ചു പുറത്താക്കി. ആ ചാട്ടവാര്‍ ഇന്നും നീളുന്നു.

          ശത്രുവിനെ സ്‌നേഹിക്കുക എന്ന മഹത്തായ സന്ദേശം അന്നും ജനത്തിനു മനസിലായില്ല. അന്യനാണ് നരകം എന്നാണ് മനുഷ്യന്‍ വിശ്വസിക്കുന്നതെന്നു സാര്‍ത്ര് പറഞ്ഞപോലെ തന്നെയായിരുന്നു അന്നത്തെ മനുഷ്യന്റെ വിശ്വാസവും. പുരോഹിത സമ്മര്‍ദത്താല്‍ ജനം യേശുവിനെ തള്ളി പറയുകയും തെമ്മാടിയായ ബറാബാസിനെ വിട്ടുകിട്ടാന്‍ മുറവിളി കൂട്ടുകയും ചെയ്തു. ഈ നീതിമാന്റെ രക്തത്തില്‍ തനിക്കു പങ്കില്ലെന്നു പറഞ്ഞ് കൈ കഴുകാനെങ്കിലും ഒരുപീലാത്തോസേ ഉണ്ടായിരുന്നുള്ളൂ.

          ജനമാണ് ക്രൂശുമരണത്തിനു യേശുവിനെ വിട്ടുകൊടുത്തത്. പ്രവാചകന്‍ സ്വന്തം രാജ്യത്ത് അന്യനാണെന്ന് യേശു തന്നെ പറഞ്ഞിരുന്നു. നീതിമാന്റെ രക്തം എല്ലാക്കാലത്തും ഇങ്ങനെ ജനത്തിനുമേല്‍ വീണിട്ടുണ്ട്. താന്‍ ദൈവത്തില്‍നിന്നും അയക്കപ്പെട്ടവനാണെന്ന് യേശു വിശ്വസിച്ചു. ഓരോ  ഗോതമ്പുമണിയിലും പേരെഴുതപ്പെട്ടപോലെ എല്ലാം നേരത്തെ എഴുതപ്പെട്ടിരുന്നുവെന്ന് യേശു അറിഞ്ഞിരുന്നു.

           ദുഖവെള്ളിയില്‍നിന്നും ഈസ്റ്റര്‍ ഞായറിലേക്ക് മണിക്കൂറുകളുടെ നീളമേയുളളൂ. ദുഖത്തിന്റെ പാനപാത്രത്തിന് കടലാഴമുണ്ടെന്നു തോന്നുന്ന മനുഷ്യന് ക്ഷമകൊണ്ട് അതു വറ്റിച്ചെടുക്കാമെന്ന യേശുപാഠം അവര്‍ക്കു മനസിലായില്ല. അതിന്റെ പശ്ചാത്താപവും പ്രായശ്ചിത്തവുമാണ് ദുഖവെള്ളിയുടേയും ഈസ്റ്റര്‍ ഞായറിന്റേയും പാരമ്പര്യമായിത്തുടരുന്ന ആചാരങ്ങള്‍. പുരോഗതിയും വികസനവും മനുഷ്യന്റെ സൗകര്യങ്ങളും നേട്ടവും മാത്രമായി ചുരുങ്ങുന്നു. അയല്‍ക്കാരനെ സ്‌നേഹിക്കുന്നതില്‍നിന്നും അവന്‍ അകന്നുപോകുന്നു. അത്തരം പുഴുക്കുത്തേറ്റ വരണ്ട മനുഷ്യലോകത്ത് സ്‌നേഹത്തിന്റെ സുഗന്ധതൈല നനവായിത്തീരുകയാണ് വ്യാകുലം നെഞ്ചിലമര്‍ത്തിയ ദുഖവെള്ളി.                

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

World

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.