Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എട്ടുകാലി മമ്മൂഞ്ഞ് പദവി കടകംപള്ളിക്കാണ് ചേരുന്നത്; ഇടത്താവളം നുണവാദം പൊളിച്ചടുക്കി കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 07:47 pm IST
in Kerala

കൊച്ചി: എട്ടുകാലി മമ്മൂഞ്ഞ് പദവി കടകംപള്ളിക്കുമാത്രമാണ് ചേരുന്നതെന്ന് തിരിച്ചടിച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ദേവസ്വം മന്ത്രി കടകംപള്ളിയെ വിമര്‍ശിച്ച് മുട്ടുകുത്തിച്ചു. ഐഒസി നിര്‍മ്മിക്കുന്ന ശബരിമല ഇടത്താവളത്തില്‍ കേന്ദ്രസര്‍ക്കാരിന് പങ്കാളിത്തമില്ലെന്ന കടകംപള്ളിയുടെ വിശദീകരണം കുമ്മനം യുക്തിയുക്തം തെറ്റെന്ന് തെളിയിച്ചു. േഫസ്ബുക്കില്‍ കുമ്മനം എഴുതി:

” ‘ആരാന്റെ പന്തിയിലെ വിളമ്പ്’ എന്നൊരു പ്രയോഗം ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ കേള്‍ക്കാതിരിന്നിട്ടുണ്ടാവില്ല. 

ഇതാണ് ചെങ്ങന്നൂരില്‍ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഇടത്താവള സമുച്ചയത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. 2018 മാര്‍ച്ച് 20 ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണും ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് ക്ഷേത്രഭൂമിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവള സമുച്ചയം പണിയാന്‍ ധാരണയായത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കാളിത്തവും ഇല്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്,” കുമ്മനം വിശദീകരിച്ചു.

”കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന കടകംപള്ളിയുടെ നിലപാട് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണോ? കേന്ദ്രപൊതുമേഖലാ സ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പങ്കാളിത്തം?. ദേവസ്വം കമ്മീഷണര്‍ ഒപ്പിടുന്ന കരാറിന്റെ പിതൃത്വം സംസ്ഥാന സര്‍ക്കാരിനാണെങ്കില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഒപ്പിടുന്ന കരാറിന് ആര്‍ക്കാണ് അവകാശമുള്ളതെന്ന് കടകംപള്ളി പറയണം,” കുമ്മനം ആവശ്യപ്പെട്ടു. ഇവിടെയാണ് ഞാന്‍ ആദ്യം ചൂണ്ടിക്കാണിച്ച ചോറൂണിന്റെ കഥ പ്രസക്തമാകുന്നതെന്നും അദ്ദേഹം എഴുതുന്നു. 

”കരാര്‍ അനുസരിച്ച് കെട്ടിടം പണിയുന്നതിനുള്ള ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത് കേന്ദ്ര കമ്പനികളാണ്. അതായത് സംസ്ഥാന സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ പണമില്ലാത്തതിനാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം പണം മുടക്കുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കീഴില്‍ നൂറോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് കേന്ദ്ര സര്‍ക്കാരിനെ ഇതിന് ആശ്രയിക്കുന്നത്? കാരണം കൈയിട്ടുവാരി വിഴുങ്ങി നിങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അഷ്ടിക്ക് വകയില്ലാത്ത ഗതിയിലാക്കി. കേരളത്തിലെ ഏതെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്രയും പണം മുടക്കാന്‍ ഗതിയുണ്ടോ ശ്രീ. കടകംപള്ളി സുരേന്ദ്രന്‍? 

അതു പോകട്ടെ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് കോടികള്‍ വരുമാനമുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ധാര്‍മ്മിക ബാധ്യതയല്ലേ? അത് നിറവേറ്റാന്‍ എന്താണ് തടസ്സമെന്ന് അങ്ങ് വിശദീകരിക്കണം,” കുമ്മനം ആവശ്യപ്പെട്ടു.

”താങ്കള്‍ ഭരിച്ചതും ഇപ്പോള്‍ ഭരിക്കുന്നതുമായ വകുപ്പുകളുടെ കീഴില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടല്ലോ?. അവയിലെതെങ്കിലും ഒന്നിന് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാനുള്ള ഗതിയുണ്ടോ?. കെഎസ്ആര്‍ടിസിയെ ഭരിച്ച് മുടിച്ച് ഇന്ന് ഈ കാണുന്ന കോലത്തിലാക്കിയത് താങ്കളുടെ സഹപ്രവര്‍ത്തകരാണ്. 

ആയ കാലത്ത് എല്ലുമുറിയെ പണിയെടുത്ത തൊഴിലാളിക്ക് നിങ്ങള്‍ തിരികെ നല്‍കിയത് പട്ടിണിയും പരിവട്ടവും മാത്രമാണ്.

ശബരിമല സീസണില്‍ മാത്രം ലാഭത്തിലാകുന്ന കെഎസ്ആര്‍ടിസിക്ക് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ എന്തേ കഴിയാതെ പോയി? ശബരിമല സീസണില്‍ മാത്രം 10,000 കോടി രൂപയുടെ റവന്യൂ വരുമാനം സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് താങ്കളുടെ സഹപ്രവര്‍ത്തകനായ പഴയ ദേവസ്വം മന്ത്രി ജി. സുധാകരനാണ്. ഇതിന് പുറമേയാണ് വൈദ്യുത വകുപ്പിനും ടൂറിസം വകുപ്പിനും ഉണ്ടാകുന്ന വരുമാനം. ഇവര്‍ക്കൊന്നും ഇത്തരമൊരു ഇടത്താവളം പണിത് ഭക്തന്‍മാര്‍ക്ക് നല്‍കണമെന്ന് തോന്നാഞ്ഞത് എന്തുകൊണ്ടാണ്,” കുമ്മനം ചോദിച്ചു.

”മുപ്പതുവര്‍ഷത്തെ പാട്ടക്കാലാവധിയിലാണ് ദേവസ്വം വകുപ്പ് പെട്രോള്‍ പമ്പ് പണിയാന്‍ എണ്ണക്കമ്പനികള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നത്. ചെങ്ങന്നുരിന് പകരമായി നല്‍കുന്ന വണ്ടാനത്തെ ഭൂമി വില അനുസരിച്ച് 4.12 കോടി രൂപയാണ് പാട്ടം ഇനത്തില്‍ എണ്ണക്കമ്പനി ദേവസ്വത്തിന് നല്‍കേണ്ടത്. എന്നാല്‍ കമ്പനി ഇവിടെ ചെലവഴിക്കുന്നത് 10 കോടിയാണ്. കേരളത്തില്‍ മൊത്തം 11 ഇടത്താവളങ്ങള്‍ക്കായി പാട്ടം ഇനത്തില്‍ 41.87 കോടി രൂപ മാത്രമേ കമ്പനി ചെലവഴിക്കേണ്ടതുള്ളൂ. എന്നാല്‍ 86.82 കോടിയാണ് കേന്ദ്ര കമ്പനിയുടെ മുതല്‍ മുടക്ക്. ഈ ഇടപാടില്‍ എന്താണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അനുവദിക്കുന്ന സൗജന്യം?,” എന്ന് കുമ്മനം ചോദിച്ചു.

”അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. കേന്ദ്രസ്ഥാപനങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച് തന്നെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്,” കുമ്മനം വ്യക്തമാക്കി.

 ”അത് സമ്മതിക്കാനുള്ള മര്യാദ കാണിക്കാത്തതിന് കാരണം താങ്കളുടെ ദുരഭിമാനം മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് കൈനീട്ടി പണം ചോദിച്ചു വാങ്ങുക, പിന്നീട് അവരെ ഭര്‍ത്സിക്കുക. ഈ നയം താങ്കളേപ്പോലെ മാന്യനായ ഒരു വ്യക്തിക്ക് ചേര്‍ന്നതാണോ എന്ന് കടകംപള്ളി ചിന്തിക്കണം. അതിനാല്‍ താങ്കള്‍ നടത്തിയ ‘എട്ടുകാലി മമ്മൂഞ്ഞ്’ പ്രയോഗം താങ്കള്‍ക്ക് തന്നെയാണ് ചേരുന്നതെന്ന് മനസ്സിലായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു,” കുമ്മനം ഫേസ്ബുക്കില്‍ എഴുതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.