അഞ്ചല്‍: വടമണ്‍ കാട്ടുംപുറത്ത് 25 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തകരായിരുന്നു. നരേന്ദ്രമോദിയുടെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിന്റെ ജനദ്രോഹ നടപടികളുമാണ് തങ്ങളെ ബിജെപിയിലെത്തിച്ചതെന്ന് കുടുംബാങ്ങള്‍ പറഞ്ഞു. പുതിയതായി പാര്‍ട്ടിയിലെത്തിയവരെ വടമണ്‍ കാട്ടുംപുറം ജങ്ഷനില്‍ നടന്ന യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു സ്വീകരിച്ചു. ബൂത്ത് പ്രസിഡന്റ് ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.പ്രകാശ് കുമാര്‍, വൈസ് പ്രസിഡന്റ് കെ.എസ്. ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.അജിത് കുമാര്‍, എന്‍.നന്ദകുമാര്‍, നേതാക്കളായ എസ്.ഹരികുമാര്‍, സജീഷ് വടമണ്‍, അനില്‍ ശ്രീധര്‍, ടി.കെ. രമേശന്‍, മഹേഷ്, അഖില്‍ ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
















