Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കീഴാറ്റൂരിന്റെ ശബ്ദവും ശക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 02:20 am IST
inEditorial

കണ്ണൂരിലെ ചെറുഗ്രാമമായ കീഴാറ്റൂര്‍ ഇന്ന് രാജ്യത്തിന്റെ ശബദവും ശക്തിയുമായി മാറിയിരിക്കുകയാണ്. കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കാന്‍ തീരുമാനിച്ച വയലില്‍ സിപിഎം കൊടി നാട്ടി. നാടിന്റെ കാവല്‍പ്പുര സമരം എന്ന പേരില്‍ കാവല്‍പുരയും നിര്‍മ്മിച്ചു. വയല്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ പ്രതിരോധം സൃഷ്ടിച്ചിരുന്ന സ്ഥലം കൈയടക്കിയാണ് സിപിഎം നേതൃത്വത്തിലുള്ള അഖിലേന്ത്യാ കര്‍ഷക സംഘത്തിന്റെ കൊടി നാട്ടിയത്. അതിനെതിരെ ശക്തമായ പ്രതിരോധമാണ് ഇന്നലെ കേരളം കണ്ടത്. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായ ഏതാനും പേരെ മുന്നില്‍ നിര്‍ത്തിയാണ് വയലില്‍ കൊടി നാട്ടിയത്. പരമാവധി നഷ്ടപരിഹാരം അനുവദിച്ചു തരണം എന്നും ഭൂവുടമയുടെ പേരും എഴുതിയ ബോര്‍ഡ് വൈകുന്നേരത്തോടെയാണ് സ്ഥാപിച്ചത്. ഇതാകട്ടെ പാര്‍ട്ടി ഒരു കൂടിയാലോചനയും നടത്താതെ സ്ഥാപിച്ചതാണെന്ന പരാതിയുമുണ്ട്.

പാര്‍ട്ടി ഗ്രാമമെന്ന് പരക്കെ അറിയപ്പെടുന്ന കേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുടെ സ്ഥലങ്ങളില്‍ ഞങ്ങള്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറെന്ന രീതിയില്‍ സിപിഎം സംഘം വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യ സമിതി ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ സമരം നടക്കാനിരിക്കെ എല്ലാവരും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വരുത്തിത്തീര്‍ക്കാനാണ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് പരക്കെ അറിയുന്നത്. പി. ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ക്കു പുറമേ കര്‍ഷക സംഘത്തിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക  നേതാക്കളും ചേര്‍ന്നാണ് കൊടി നാട്ടിയത്. അതേസമയം വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ ഐക്യദാര്‍ഢ്യ സമര സമിതിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരത്തില്‍ നിന്നും കീഴാറ്റൂരിലേക്ക് റാലി നടത്തിയപ്പോള്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് പങ്കെടുത്തത്. പാര്‍ട്ടി കേന്ദ്രമായ കീഴാറ്റൂരിലേക്ക് റാലി കടത്തിവിടാതിരിക്കാനുള്ള നീക്കം നടത്തിയിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതായി സൂചന നല്‍കി. ഇതേ തുടര്‍ന്ന് കനത്ത  സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

കീഴാറ്റൂര്‍ സമരത്തെ അവഹേളിക്കാനും അപഹസിക്കാനും അങ്ങേയറ്റം പരിശ്രമുക്കുന്ന മന്ത്രി ജി. സുധാകരന്‍ ഇന്നലെയും അതിന് മുതിരുകയുണ്ടായി. കീഴാറ്റൂരില്‍ കമ്മ്യൂണിസ്റ്റുകാരല്ല കോണ്‍ഗ്രസ്സുകാരാണ് സമരം നടത്തുന്നതെന്നാണ് സുധാകരന്‍ ആക്ഷേപിച്ചത്. എന്നാല്‍ കേരളത്തിന്റെ ഒരു പരിഛേദം തന്നെ ഇന്നലെ കീഴാറ്റൂരെത്തി. 

സുരേഷ്‌ഗോപി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ഹരീഷ് വാസുദേവ്, സി.ആര്‍. നീലകണ്ഠന്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കീഴാറ്റൂര്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇതൊരു പ്രതീകമാണ്. പരിസ്ഥിതിക്കും വയല്‍ നികത്തുന്നതിനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടി ഭരിക്കുമ്പോഴാണ് വയല്‍നികത്തി വഴിവെട്ടാന്‍ തീവ്രമായ നിലപാടെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് ആപല്‍സൂചകമാണ്. കീഴാറ്റൂരിന്റെ ശബ്ദവും ശക്തിയും കാണാതിരുന്നുകൂടാ. കേന്ദ്രസര്‍ക്കാറും കേരളസര്‍ക്കാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. ബദല്‍സംവിധാനം കണ്ടെത്തുക തന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.