Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദം തന്നെയാണ് ആത്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 02:35 am IST
inSamskriti

തൈത്തീരിയോപനിഷത്ത്-21

ബ്രഹ്മാനന്ദവല്ലി 

അഞ്ചാം അനുവാകം

വിജ്ഞാനം യജ്ഞം തനുതേ 

കര്‍മ്മാണി തനു ളപിച

വിജ്ഞാനം ദേവാഃ സര്‍വ്വ 

ബ്രഹ്മജ്യേഷ്ഠമുപാസതേ വിജ്ഞാനം

ബ്രഹ്മചേദ്‌വേദ തസ്മാച്ചേന പ്രമാദ്യതി 

ശരീരേ പാപ്മനോ

ഹിത്വാ സര്‍വ്വാന്‍ കാമാന്‍ സമശ്‌നുത 

ഇതി തസൈ്യഷ ഏവ ശാരീര 

ആത്മായഃ പൂര്‍വ്വസ്യ

വിജ്ഞാനമുള്ളവന്‍ യജ്ഞം ചെയ്യുന്നു. കര്‍മ്മങ്ങളേയും ചെയ്യുന്നു. എല്ലാ ദേവന്മാരും കേമനായ വിജ്ഞാനമാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നു. വിജ്ഞാനമാകുന്ന ബ്രഹ്മത്തെ അറിയുകയോ ആ ബ്രഹ്മത്തില്‍നിന്ന് തെറ്റാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ശരീരത്തില്‍ പാപങ്ങളെ ഉപേക്ഷിച്ച് എല്ലാ ആഗ്രഹങ്ങളേയും നന്നായി അനുഭവിക്കുന്നു. ഈ വിജ്ഞാനമയനെയാണ് മനോമയ ശരീരത്തില്‍ ആത്മാവ് എന്ന് പറയുന്നത്.

വിജ്ഞാനം എന്നത് ഇവിടെ വിജ്ഞാനമുള്ളവന്‍ എന്നാണ്. യജ്ഞം വൈദിക കര്‍മ്മങ്ങളേയും കര്‍മ്മം ലൗകിക കര്‍മ്മങ്ങളേയും കുറിക്കുന്നു. വിജ്ഞാനമുള്ളവനേ കര്‍മ്മം ചെയ്യാനാകൂ. എല്ലാറ്റിനും കര്‍ത്താവ് വിജ്ഞാനമയനായതിനാല്‍ വിജ്ഞാനമയ ആത്മാവിനെ ബ്രഹ്മം എന്നുപറയുന്നു.

അഹംബോധമാകുന്ന കര്‍തൃത്വബുദ്ധിയാണ് വിജ്ഞാനമയന്റെ സ്വരൂപം. ദേവന്മാര്‍ അതിനെ ബ്രഹ്മമായി ഉപാസിക്കുന്നു.

വിജ്ഞാനമയനെ ബ്രഹ്മമായി ഉപാസിക്കുകയും അന്നമയാദികളിലേക്ക് ശ്രദ്ധ പോകാതിരിക്കുകയും ചെയ്താല്‍ ശരീര അഭിമാനം മൂലമുള്ള പാപങ്ങളെല്ലാം തീരും. ദേഹാത്മബുദ്ധി ഇല്ലാതാകുന്നതിനാല്‍ പിന്നെ പാപങ്ങള്‍ ഉണ്ടാകില്ല. അയാള്‍ക്ക് എല്ലാവിധ കാമനകളും അനുഭവിക്കാനാകുന്നു. മനോമയ ശരീരത്തില്‍ സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന ആത്മാവ് വിജ്ഞാനമയനാണ്.

തസ്മാദ് വാ ഏതസ്മാദ് 

വിജ്ഞാനമയാത് 

അന്യോന്തര

ആത്മാനന്ദമയഃ മതനൈഷ പൂര്‍ണ്ണഃ 

സവാ ഏഷ

പുരുഷ വിധഃ തസ്യ പുരുഷ വിധതാം 

അന്വയം

പുരുഷവിധഃ തസ്യ പ്രിയമേവ ശിരഃ 

മേദോ ദക്ഷിണഃ

പക്ഷഃ പ്രമോദോ ഉത്തരഃ പക്ഷഃ 

ആനന്ദ ആത്മാ

ബ്രഹ്മം പുച്ഛം പ്രതിഷ്ഠാ അപ്യേക്ഷ 

ശ്ലോകോ ഭവതി.

അങ്ങനെയുള്ള വിജ്ഞാനമയനില്‍നിന്ന് അന്യവും ഉള്ളിലുള്ളതുമായ ആത്മാവാണ് ആനന്ദമയന്‍. ആനന്ദമയനാല്‍ വിജ്ഞാനമയന്‍ പൂര്‍ണനായിരിക്കുന്നു. വിജ്ഞാനമയന്റെ പുരുഷാകൃതി പോലെ തന്നെയാണ് ആനന്ദമയനും ഇഷ്ടപ്പെട്ടവയെ കാണുന്നതുകൊണ്ടുള്ള ‘പ്രിയം’ തന്നെയാണ് ശിരസ്സ്. പ്രിയപ്പെട്ടത് ലഭിക്കുമ്പോഴുണ്ടാകുന്ന മോദം വലത്തേ ചിറകാണ്. വലിയ ഹര്‍ഷമായ പ്രമോദം ഇടത്തേ ചിറകാണ്. ആനന്ദം ആത്മാവാണ്. ബ്രഹ്മം പുച്ഛമാണ്. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.

വിജ്ഞാനമയനില്‍നിന്ന് നേരിട്ട് അതിനുള്ളിലിരിക്കുന്നതാണ് ആനന്ദമയന്‍. അതില്‍ നിറഞ്ഞ് അതിന്റെ പുരുഷരൂപത്തില്‍ തന്നെയാണ് ആനന്ദമയനും. ആനന്ദമയ ആത്മാവ് എന്ന് പറയുന്നത് കാരണമായ പരമാത്മാവിനെയല്ല; കാര്യാത്മാവിനെയാണ്. അത് ആനന്ദവികാരമാണ്. അന്തര്യാമിയായ പരമാത്മാവിന്റെ ഏറ്റവും അടുത്തിരിക്കുന്നതാണിത്. ഈ ആനന്ദം നേരത്തെ പറഞ്ഞ എല്ലാ ആത്മാക്കളിലും വ്യാപിച്ചിരിക്കുന്നു. പ്രിയവും മോദവും പ്രമോദവും ഇതിന്റെ അവയവങ്ങളാണ്. ഇഷ്ടവസ്തുക്കള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമാണ് പ്രിയം. ഇഷ്ടപ്പെട്ടത് കിട്ടുമ്പോള്‍ മോദം. അത് അനുഭവിക്കുമ്പോള്‍ പ്രമോദം. ആനന്ദം എല്ലാറ്റിലും എപ്പോഴും ഉള്ളതിനാല്‍ അതിനെ ആത്മാവായി പറയുന്നു. പരമാത്മാവിലാണ് ആനന്ദത്തിന്റെയും നിലനില്‍പ്പ്. അന്നമയം മുതല്‍ ആനന്ദമയംവരെ അഞ്ച് ആത്മാക്കളെ ക്രമത്തില്‍ പറഞ്ഞത് നമ്മുടെ മനസ്സിനെ പടിപടിയായി ഉയര്‍ത്തി ആത്മാസാക്ഷാത്കാരം നേടാനാണ്. കര്‍ത്താവായ വിജ്ഞാനമയനും ഭോക്താവായ ആനന്ദമയനും ചേര്‍ന്നതാണ് ജീവാത്മാവ്. മനസ്സും പ്രാണനും ശരീരവും കാരണങ്ങളാണ്. പരമാത്മാവ് ഉപാസിയായ അന്തക്കരണത്തോട് ചേര്‍ന്നാല്‍ ആനന്ദമയനായ ജീവാത്മാവായി. ഉപാധി നീങ്ങിയാല്‍ പിന്നെ പരമാത്മാവ് മാത്രം.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍ 9495746977)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.