Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശ്രീ ശങ്കരാചാര്യ പരമ്പരയും തൃച്ചംബരത്ത് ഉത്സവവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 04:27 pm IST
inTravel

തൃച്ചംബരം ഉത്സവം ഒരു സാംസ്കാരിക സംഗമ ഭൂമികയാകുന്നത് കേവലം അതിലെ ജനകീയ പങ്കാളിത്തം കൊണ്ടോ കലാ സാംസ്കാരിക പരിപാടികളെ കൊണ്ടോ മാത്രമല്ല. പകരം അതി മഹത്തായതും  അതി പൗരാണികമായ ഒട്ടേറെ ആചാരങ്ങൾ കൊണ്ടും, അതിന്റെ പവിത്രത കൊണ്ടും കൂടിയാണ്.

ശ്രീ ശങ്കരാചാര്യ പാര്യാമ്പര്യത്തിൽ പെടുന്ന കേരളീയ സന്യാസ പരമ്പരയിലെ സന്യാസി ശ്രേഷ്ഠർ തൃച്ചംബരത്ത് ഉത്സവക്കാലത്ത് ക്ഷേത്ര സന്ദർശനം നടത്തിയാൽ തൃച്ചംബരത്ത് അത്യപൂർവ്വമായ ഒരു ചടങ്ങ് നടക്കാറുണ്ട്. തൃച്ചംബരത്തപ്പനും മഴൂരപ്പനും നൃത്തം വച്ച് കൊണ്ട് സന്യാസിമാരേയും, സന്യാസിമാർ അതേ സമയം തിരിച്ചും പ്രദക്ഷിണം ചെയ്യും. അതി മഹത്തായ ആ സന്യാസി പരമ്പരയ്‌ക്ക് ഒരു ആദരവ് കൂടിയാണ് ഈ ചടങ്ങ്.

ശ്രീ ശങ്കരാചാര്യ ശിഷ്യ പരമ്പരയിൽ പെട്ട ഈ സന്യാസി സമൂഹം കേരളത്തിൽ തൃശ്ശൂർ ആസ്ഥാനമായാണ് പൂർവ്വകാലത്ത് അധിവാസം ആരംഭിച്ചത്. തൃശ്ശൂരിലെ പ്രശസ്തമായ നാല് സന്യാസി മഠങ്ങൾ ആയ വടക്കെ മഠം, തെക്കേ മഠം, നടുവിൽ മഠം, ഇടയിൽ മഠം എന്നിവയായിരുന്നു അവ. ഇതിൽ വടക്കെ മഠത്തിൽ സന്യാസി പരമ്പര ഇല്ലാതെയായിട്ട് അനവധി വർഷങ്ങൾ ആയി. ശങ്കരാചാര്യരുടെ നാല് ശിഷ്യന്മാരാണ് ഈ മഠങ്ങൾ സ്ഥാപിച്ചത്. പത്മപാദാചാര്യർ സ്ഥാപിച്ച മഠമാണ് തെക്കേ മഠം. സുരേശ്വരാചാര്യർ നടുവിലെ മഠം സ്ഥാപിച്ചു. (അദ്ദേഹം നടുവിൽ മഠത്തിലെ ആദ്യത്തെ സന്യാസിയായി വില്ല്വമംഗലത്ത് സ്വാമിയാരെ നിയോഗിച്ചു എന്നാണ് ഐതിഹ്യം) ഹതാമലകാചാര്യർ ഇടയിലെ മഠവും, തോടകാചാര്യർ വടക്കെ മഠവും സ്ഥാപിച്ചു.

മലപ്പുറം ജില്ലയിൽ താനൂർ പരിയാപുരത്തിൽ തൃക്കൈക്കാട്ട് എന്ന ഇല്ലം വക ആയിരക്കണക്കിന് ഏക്കർ ഭൂമി ഏതോ ഒരു കാലത്ത് ഇടയിലെ മഠത്തിനു വെച്ചു നമസ്ക്കരിക്കുകയുണ്ടായി. അതേ തുടർന്ന് ഇടയിൽ മഠത്തിലെ ഒരു പരമ്പര തൃക്കൈക്കാട്ടേക്ക്‌ മാറി. അവശേഷിച്ച ഇടയിൽ മഠം കാസർക്കോട്‌ ഇടനീർ എന്ന സ്ഥലത്തേക്ക് മാറി. പിൽക്കാലത്ത്‌ ഇത്‌ ഇടനീർ മഠമെന്നും, തൃക്കൈക്കാട്ടേത്‌ തൃക്കൈക്കാട്ട്‌ മഠം എന്നും അറിയപ്പെട്ടു.

അതും കഴിഞ്ഞ്‌ കന്യാകുമാരിക്കടുത്ത്‌ കേരളത്തിലെ തന്നെ പുരാതന സർവ്വകലാശാലയായി (നളന്ദ-തക്ഷശില മാതൃകയിൽ) കരുതി പോരുന്ന കാന്തള്ളൂർ സർവ്വകലാശാലക്ക്‌ സമീപമുള്ള മൂഞ്ചിറക്കാതം എന്നയിടത്ത്‌ പുതിയ ഒരു ശഖയായി ഒരു പരമ്പര തൃക്കൈക്കാട്ട്‌ നിന്ന് മാറുകയുണ്ടായി. ഇത്‌ പോലൊരു പരമ്പര കോട്ടയം ജില്ലയിലെ തിരുനക്കരയിലേക്കും തൃക്കൈക്കാട്ട്‌ മഠത്തിൽ നിന്ന് മാറിയിട്ടുണ്ട്‌. ഇതിൽ മൂഞ്ചിറക്കാതത്തിലെ മഠം പിൽക്കാലത്ത്‌ മൂഞ്ചിറമഠം എന്ന പേരിൽ സ്വതന്ത്രമായ ഒരു മഠമായി മാറി. തിരുവനന്തപുരത്ത്‌ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുന്നത്‌ മൂഞ്ചിറ മഠത്തിലേയും, നടുവിലെ മഠത്തിലേയും സന്യാസിമാരെയാണ്.

എന്തായാലും ഇത്രയും പറഞ്ഞത് ശ്രീ ശങ്കരാചാര്യ പരമ്പരയിൽ പെട്ട കേരളീയ സന്യാസി മഠങ്ങളെ പരിചയപ്പെടുത്തുവാൻ ആണ്. ഇനി വിഷയത്തിലേക്ക് വരാം. ഈ സന്ന്യാസി പരമ്പരയിലെ മുഴുവൻ സന്യാസിമാരുടേയും അത്യപൂർവ്വമായ ഒരു സംഗമ സ്ഥാനമായിരുന്നു പൂർവ്വ കാലത്ത് തൃച്ചംബരം. സന്യാസി ശ്രേഷ്ഠരുടെ ചാതുർമാസ്യ വ്രത കാലഘട്ടത്തിനു ശേഷം അവരുടെ തീർത്ഥാടന കാലം ആരംഭിക്കും. അതായത് ദക്ഷിണായനത്തിലെ ആദ്യ നാല് മാസങ്ങൾ നീളുന്ന ചാതുർമാസ്യ വ്രതം കഴിഞ്ഞാൽ സന്യാസിമാർ ഭാരതത്തിലുടനീളം തീർത്ഥാടനം ചെയ്യുക പതിവാണ്. ഈ യാത്രയ്‌ക്കിടെ അവർ എല്ലാവരും തമ്മിൽ സംഗമിക്കുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്ത് തുടർ യാത്ര ആരംഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് തൃച്ചംബരം. തൃച്ചംബരത്ത് ഉത്സവക്കാലത്താണ് ഈ അപൂർവ്വ സമ്മേളനമിവിടെ നടക്കുക. ഉത്സവം കഴിഞ്ഞ് പിറ്റേന്നാൾ തളിപ്പറമ്പിൽ തന്നെയുള്ള വെള്ളാവ് കാവ് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള സന്യാസിവര്യനായ കോക്കുന്നത്ത് ശിവാങ്ങളുടെ  കൂർമ്മാസനത്തെ വന്ദിച്ച് അവിടെ നിന്ന് ഭിക്ഷയും സ്വീകരിച്ചേ ഇവർ തീർത്ഥാടനം പുനരാരംഭിക്കാറുള്ളൂ.  തൃച്ചംബരം ക്ഷേത്ര പരിസരത്ത് ഈ മഠങ്ങൾക്ക് എല്ലാം ഇടത്താവളങ്ങൾ എന്നവണ്ണം മഠങ്ങൾ ഉണ്ടായിരുന്നു. ഇതിൽ തൃക്കൈക്കാട്ട് മഠത്തിന്റേയും, ഇടനീർ മഠത്തിന്റേയും കെട്ടിടങ്ങൾ കേടുപാടുകൾ ഒന്നും കൂടാതെ ഇന്നും നിലനിൽപ്പുണ്ട്. എന്നാൽ മറ്റ് മഠങ്ങൾ എല്ലാം തീർത്തും പരിതാപകരമായ അവസ്ഥയിൽ ആണിന്ന്.

എന്തായാലും കേരളീയ സന്യാസി പരമ്പരയോളം തന്നെ പഴക്കമുണ്ട് സന്യാസിമാരുടെ തൃച്ചംബരത്തെ സംഗമത്തിന്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ആദ്യം ഹൈദരലിയുടേയും, പിന്നീട് ടിപ്പുവിന്റേയും കേരള അധിനിവേശത്തിനു ശേഷം ഈ പതിവ് തീരെ നിലച്ച് പോയി. തൃശ്ശൂരിനു വടക്കോട്ടുള്ള യാത്രകൾ സന്യാസിമാർ ഉപേക്ഷിച്ചു. പിന്നെ അനവധി കാലം ഇത് ഇല്ലാതെയായിപ്പോയി. പക്ഷെ കാസർക്കോട് ഉള്ള ഇടനീർ മഠത്തിൽ നിന്ന് അപ്പോഴും ഇവിടേക്ക് സന്യാസിമാർ വരാറുണ്ടായിരുന്നു. തൃശ്ശൂരിൽ നിന്നുള്ള സന്ന്യാസിമാരുടെ വരവ് പുനസ്ഥാപിച്ചിട്ട് ഏതാണ്ട് നാൽപ്പത്തഞ്ച് കൊല്ലത്തോളമേ ആയിട്ടുള്ളൂ. തെക്കേ മഠത്തിലെ സ്വാമിയാർ ആണ് ആ പതിവ് പുന:സ്ഥാപിച്ചത്. അതിനു ശേഷം ഇതുവരെ അവർ മുടക്കമേതും കൂടാതെ ഈ പതിവ് തുടർന്ന് വരുന്നുണ്ട്. തൃക്കൈക്കാട്ട് മഠത്തിൽ നിന്ന് ഇടയ്‌ക്കൊക്കെ വന്ന് പോകാറുണ്ടെങ്കിലും തുടർച്ച പതിവില്ല.

സന്യാസി പരമ്പരയുടെ കണ്ണിയറ്റ്‌ ഏറെ നാളായി അന്യാധീനപ്പെട്ട്‌ കിടക്കുകയായിരുന്ന മൂഞ്ചിറ മഠത്തിൽ പുതിയ സ്വാമിയാർ അവരോധം കഴിഞ്ഞിട്ട്‌  രണ്ട് വർഷം ആയിട്ടേയുള്ളൂ എങ്കിലും രണ്ട് വർഷവും തൃച്ചംബരത്ത് ഉത്സവത്തിന്ന് മൂഞ്ചിറമഠം സ്വാമിയാർ എത്തി. തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ ശ്രീ ശ്രീ വാസുദേവാനന്ദ ബ്രഹ്മാനന്ദ സ്വാമികൾ, തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീ ശ്രീ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമികൾ, മൂഞ്ചിറ മഠം സ്വാമിയാർ ശ്രീ ശ്രീ പരമേശ്വരാനന്ദ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ, എന്നീ മൂന്ന് സന്യാസിമാരാണ് ഇക്കുറി തൃച്ചംബരത്ത് ഒരുമിച്ച് എത്തിച്ചേർന്നത്. മറ്റ് ചില തിരക്കുകൾ കാരണം ഇടനീർ മഠം സാമിയാർ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികൾ ഉത്സവത്തിനിടെ തന്നെ മറ്റൊരു ദിവസം ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയിരുന്നു.

അത്യപൂർവ്വമായ നിരവധി പ്രത്യേകതകൾ നിറഞ്ഞ തൃച്ചംബരം ഉത്സവത്തിന്റെയും വിശേഷിച്ച് ഈ ക്ഷേത്രത്തിന്റേയും പൗരാണികതയെക്കുറിച്ചോ, ചരിത്രപരമായ പ്രാധാന്യങ്ങളെക്കുറിച്ചോ ആധികാരികമായ വിധത്തിലുള്ള പഠനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല എന്നത്  വസ്തുതയാണ്. വരും കാലങ്ങളിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ഈ വിഷയത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.