Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റാകിപ്പറക്കുന്ന സ്വകാര്യലോബികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:35 am IST
inVicharam

വസ്തുഉടമകള്‍ക്ക് ആകര്‍ഷകമായ പാക്കേജ് നല്‍കി ധാതുസമ്പത്തുള്ള ഭൂമി മൊത്തത്തില്‍ സര്‍ക്കാരിന്റെ പൊതുസ്വത്താക്കി മാറ്റാതിരുന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ ആദ്യത്തെ വീഴ്ച. മൈനിങ് ലീസ് നല്‍കിയിരിക്കുന്ന ബ്ലോക്കുകളില്‍ കാലാനുസൃതമായി ഖനനം പൂര്‍ത്തിയാക്കിയും തിരികെ മണ്ണിട്ട് നികത്തിയും ഭൂവുടമകള്‍ക്ക് കൊടുക്കുന്നതിലും കാലതാമസം വരുത്തുന്നു. ഇത് ജനങ്ങളുടെ താല്‍പര്യത്തെയും ബാധിച്ചു. കരിമണല്‍മേഖലയിലെ പ്രദേശവാസികള്‍ക്ക് കമ്പനിയുമായും കമ്പനിക്ക് ജനങ്ങളുമായുമുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യങ്ങളും വിവിധ ഘട്ടങ്ങളില്‍ ഉടലെടുത്തിരുന്നു. 

വസ്തു നല്‍കുന്ന വീട്ടില്‍ നിന്നും ഒരാള്‍ക്ക് കമ്പനിയില്‍ ജോലി ലഭിക്കും എന്ന വ്യവസ്ഥ ചൂഷണം ചെയ്യാനായി വലിയ പ്ലോട്ട് വസ്തു പല മക്കളുടെ പേരില്‍ എഴുതിവച്ച ശേഷം കമ്പനിക്ക് കൈമാറാനുള്ള നീക്കം തിരിച്ചറിഞ്ഞതോടെയാണ് കമ്പനിക്ക് വിശ്വാസം നഷ്ടപ്പെട്ടതെന്നാണ് അവരുടെ വാദം. കരിമണല്‍ ശേഖരിക്കാനാകാതെ കെഎംഎംഎല്ലും ഐആര്‍ഇയും പ്രതിസന്ധിയിലായതോടെ ഇതെല്ലാം കള്ളക്കടത്ത് നടത്തി തടിച്ചുകൊഴുത്തത് സ്വകാര്യകമ്പനികളായിരുന്നു. ഇതിന്റെ വിഹിതം രാഷ്‌ട്രീയ-ട്രേഡ് യൂണിയന്‍ പ്രമുഖര്‍ക്കും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉല്‍പാദിപ്പിക്കുന്ന ഇല്‍മനൈറ്റ് സ്വകാര്യകമ്പനികള്‍ തീരെ വില കുറച്ച് നല്‍കിയും പല ഘട്ടങ്ങളിലും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റി. അനായാസം ഖനനം സാധ്യമാക്കാനുള്ള അവസരങ്ങളെ ബോധപൂര്‍വം നഷ്ടപ്പെടുത്തിക്കൊണ്ടാണ് സ്വകാര്യകമ്പനികളെ ഇക്കൂട്ടര്‍ സഹായിച്ചത്. 

ഐആര്‍ഇക്കും കെഎംഎംഎല്ലിനും കേരള സര്‍ക്കാര്‍ അനുവദിച്ച ഖനനമേഖലകളില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ കരിമണല്‍ കടത്തിയത്. കമ്പനി പരിസരത്തും പ്രദേശത്തും തമ്പടിച്ചിട്ടുള്ള ഏജന്റുമാരും വിശ്വസ്തരുമാണ് ഇതിന് പിന്നിലുള്ളത്. തൂത്തുക്കുടിയിലെ വി.വി.മിനറല്‍സിലേക്കാണ് കരിമണല്‍ കള്ളക്കടത്ത്. കെഎംഎംഎല്ലിന്റെ ഖനനമേഖലയില്‍ നിന്നും പൊതുജനങ്ങള്‍ വാരിക്കൊണ്ടുവരുന്ന കരിമണല്‍ ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതായിരുന്നു ആദ്യകാലത്ത് ശൈലി. പിന്നീടത് വേറെ തലങ്ങളില്‍ രഹസ്യമായി ഓപ്പറേറ്റ് ചെയ്താണ് പല ഇടനിലക്കാരും ലക്ഷപ്രഭുക്കളായതത്രെ. 

ഒരു ഘട്ടത്തില്‍ കേരളത്തിലെ കരിമണല്‍ കടത്തി തമിഴ്‌നാട്ടില്‍ കണ്ടുപോയി മൂല്യവര്‍ധന നടത്തിയശേഷം കേരളത്തിലെ ഈ കമ്പനികള്‍ക്കുതന്നെ വിറ്റ് കോടികള്‍ തട്ടിയെടുത്ത സംഭവങ്ങളുമുണ്ടായി. 

വി.വി.മിനറല്‍സ്, സിഎംആര്‍എല്‍ എന്നിവയുടെ ഉടമകളെപ്പറ്റി അതിശയകരമായ കഥകളാണ് പ്രദേശത്തെ മുതിര്‍ന്ന തലമുറയ്‌ക്ക് പറയാനുള്ളത്. ഈ മുതലാളിമാരും അവരുടെ പാദസേവകരും പല വേഷവിധാനങ്ങളില്‍ പ്രദേശത്ത് സഞ്ചരിച്ച് നാട്ടുകാരുടെ വിഷയങ്ങള്‍ പഠിക്കുകയും കരിമണല്‍ശേഖരമുള്ള വീട്ടുകാരില്‍ നിന്നും സാമ്പത്തികദൈന്യതയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തൂത്തുക്കുടിയുടെ ഉള്‍ഗ്രാമത്തിലെവിടെയോ ഫ്‌ളവര്‍മില്‍ നടത്തി ജീവിച്ച വയ്യാവൈകുണ്ഠരാജന്‍ രണ്ട് പതിറ്റാണ്ടുകൊണ്ട് ശതകോടീശ്വരനായതിന് പിന്നില്‍ കരിമണലിന്റെ മണമുണ്ടെന്നാണ് പറയപ്പെടുന്നത്. വിശ്വസ്തരെ നിയോഗിച്ച് ഒറ്റപ്പെട്ട ഭൂമി വാങ്ങാനും അവിടെനിന്നും യഥേഷ്ടം കരിമണല്‍ കടത്താനും ഇവര്‍ക്ക് രാഷ്‌ട്രീയ-ഉദ്യോഗസ്ഥകൂട്ടുകെട്ടിന്റെ നിര്‍ലോഭമായ സഹായവും ലഭിച്ചിട്ടുണ്ടത്രെ. 

ക്യു ഗ്രേഡ് മണലെന്നാണ് ലോകത്തൊട്ടാകെ ചവറയിലെ കരിമണല്‍ അറിയപ്പെടുന്നത്. ഇതില്‍ ക്യു എന്നത് കൊല്ലം എന്ന് സൂചിപ്പിക്കുന്ന ക്വയിലോണിന്റെ ചുരുക്കെഴുത്താണ്. ഈ ചുരുക്കെഴുത്തില്‍ തന്നെയാണ് സിഎംആര്‍എല്ലും തൂത്തുക്കുടിയിലെ വി.വി.മിനറല്‍സും കരിമണല്‍ ശേഖരിക്കുന്നതും ഉല്‍പ്പന്നങ്ങളായി വിറ്റഴിക്കുന്നതും. ഇതുതന്നെ കരിമണല്‍ കടത്തിന്റെ ഒന്നാന്തരം തെളിവായി കാണാം. 

52 മുതല്‍ 54 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റാണ് വി.വി.മിനറല്‍സ് കയറ്റുമതി ചെയ്യുന്നത്. തൂത്തുക്കുടിയിലാകട്ടെ 48 ശതമാനം മുതല്‍ 50 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റേ ലഭിക്കൂ. ആയിരംതെങ്ങ് മുതല്‍ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങള്‍ സിഎംആര്‍എല്‍ നിയന്ത്രണത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടെ നിന്നും മീന്‍വാഹനത്തിലാണ് കരിമണല്‍ കടത്തുന്നത്. രാവിലെ അവിടവിടെ കൂട്ടിവയ്‌ക്കുന്ന മണലെല്ലാം മത്സ്യം കൊണ്ടുപോകുന്ന ടെമ്പോയില്‍ നിറച്ചശേഷം മീന്‍ നിറച്ച ബാസ്‌ക്കറ്റുകള്‍ കൊണ്ട് മറയ്‌ക്കും. ഒറ്റനോട്ടത്തില്‍ വാന്‍ മുഴുവനും മത്സ്യമാണെന്നേ തോന്നിക്കൂ. ഇതിന് പോലീസ് ചെക്കിങ് ഉണ്ടാകില്ല. അഥവാ ഉണ്ടായാലും മീന്‍ ചീഞ്ഞുനാറുന്നതിന് മുമ്പ് കൊച്ചിയിലെത്തിക്കണമെന്ന് പറഞ്ഞ് വണ്ടിക്കാര്‍ ബഹളമുണ്ടാക്കി രക്ഷപ്പെടുകയാണ് പതിവ്. 

(അടുത്തത്: കണ്ണുതുറന്നാല്‍ നാടിന് നേട്ടം)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.