നാഗ്‌പൂര്‍: രാജ്യത്ത് ഓള്‍ ഇന്ത്യാ റേഡിയോയ്‌ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത് മേഖലകളില്‍ പോലും കടന്ന് ചെന്ന് ആര്‍എസ്‌എസ്. രാജ്യത്തെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യം അറിയിച്ചാണ് ആര്‍എസ്‌എസ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഓള്‍ ഇന്ത്യാ റേഡിയോക്ക് 92 ശതമാനം ഇടങ്ങളില്‍ മാത്രമാണ് സാന്നിധ്യം.
നാഗ്‌പൂരില്‍ ആരംഭിച്ച ആര്‍എസ്‌എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്‌എസിന്റെ മുന്നേറ്റം വ്യക്താമാക്കുന്നത്. ആര്‍എസ്‌എസിന് രാജ്യമെമ്പാടും 58,976 ശാഖകളുണ്ടെന്നാണ് സംഘടനയുടെ കണക്ക്. നാഗാലാന്‍ഡ്, മിസോറാം, കശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും ആര്‍എസ്‌എസിന് ശക്തമായ സാന്നിധ്യമുണ്ടെന്ന് പ്രതിനിധി സഭാ ആമുഖപ്രസംഗത്തില്‍ ആര്‍എസ്‌എസ് സഹസര്‍കാര്യ വാഹ് ഡോ. കൃഷ്ണ ഗോപാല്‍ വ്യക്തമാക്കിയത്.
ഓള്‍ ഇന്ത്യ റേഡിയോയുടേതിനെക്കാള്‍ മൂന്ന് ശതമാനം അധികമാണ് സംഘടനയുടെ വളര്‍ച്ച. 262 റേഡിയോ സ്റ്റേഷനുകളുള്ള ഓള്‍ ഇന്ത്യാ റേഡിയോക്ക് രാജ്യത്തിന്റെ 92 ശതമാനം ഇടങ്ങളിലാണ് കവറേജ് ഉള്ളത്. എന്നാല്‍ ആര്‍എസ്‌എസ് ശാഖകളുടെ എണ്ണത്തില്‍ 40,000ത്തിലുമധികം വര്‍ധയനയുണ്ടായതാണ് കണക്കുകള്‍ കാണിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി സര്‍കാര്യവാഹ് സുരേഷ് ജോഷി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം 36,729 സ്ഥലങ്ങളില്‍ 57,185 ശാഖകളാണ് ഉണ്ടായിരുന്നത്. 16,405 സ്ഥലങ്ങളില്‍ പ്രതിവാര പ്രവര്‍ത്തനവും 7,973 സ്ഥലങ്ങളില്‍ പ്രതിമാസ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി നല്‍കുന്ന പരിശീലനങ്ങളിലെ പങ്കാളിത്തത്തിലും നല്ല മുന്നേറ്റമുണ്ടായി. 86 പരിശീലന വര്‍ഗുകളിലായി 24,139 പേര്‍ പങ്കെടുത്തു. 21,905 സ്ഥലങ്ങളില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ജലസംരക്ഷണം, ഗ്രാമവികാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തനം നടക്കുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും. കര്‍ഷകരുടെ സാമ്പത്തികസാംസ്‌കാരിക ഭദ്രത ഉറപ്പു വരുത്തും, കേരളത്തില്‍ നടന്ന സംസ്ഥാന കര്‍ത്തൃ ശിബിരം, ഉത്തര അസമില്‍ നടന്ന സാംഘിക്, ദക്ഷിണ തമിഴ്‌നാടിലെ പ്രൗഢ സ്വയം സേവകരുടെ സാംഘിക് തുടങ്ങിയ പരിപാടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
















