ചെന്നൈ: താന്‍ വരുന്നത് ജയലളിത ശേഷിപ്പിച്ച ശൂന്യത നികാത്താനെന്ന് നടന്‍ രജനീകാന്ത്. തമിഴ്നാടിന് ഒരു നേതാവിനെ വേണം. അത് താനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. എംജിആര്‍ എജ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പാര്‍ട്ടിയും എന്റെ രാഷ്‌ട്രീയ പ്രവേശനത്തെ ഇഷ്ടപ്പെടുന്നില്ല. എന്തിനാണ് നിങ്ങള്‍ എന്നെ ഭയക്കുന്നത്. എംജി ആറിനെ പോലെ മികച്ച ഭരണം കൈവരിക്കാന്‍ തനിക്കും കഴിയും- രജനീകാന്ത് പറഞ്ഞു. രാഷ്‌ട്രീയ പ്രവര്‍ത്തം എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും കാലം ജയലളിതയും എംജിആറുമുണ്ടായിരുന്നു. ശക്തമായ വ്യക്തിത്വം ഉള്ളവരായിരുന്നു ഇരുവരും. അവര്‍ ഇപ്പോഴില്ല. അവര്‍ക്ക് പകരം ആ ഒഴിവു നികത്തി ജനങ്ങളെ സേവിക്കാനാണ് താന്‍ വരുന്നതെന്നും രജനീകാന്ത് പറഞ്ഞു.
എംജിആര്‍ തമിഴ്നാട് ഭരിച്ചതുപോലെ നല്ല ഭരണം കാഴ്ചവെക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് വിശ്വാസമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്‌ട്രീയക്കാരെ വെല്ലുവിളിച്ചും, അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോഗിക ഉപദേശം നല്‍കിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
















