Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാ. തോമസ് പീലിയാനിക്കല്‍ കുട്ടനാട്ടിലെ നീരവ് മോദിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 04:32 pm IST
in Kerala

കൊച്ചി: കര്‍ഷകരുടെ പേരില്‍ കോടികള്‍ ബാങ്കുവായ്‌പയെടുത്ത് വിവാദത്തിലായ ഫാ. തോമസ് പീലിയാനിക്കലിനെ ‘കുട്ടനാട്ടിലെ നീരവ് മോദി’യെന്ന് പരിഹസിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചാരണം. ബാങ്കിനെ കബളിപ്പിച്ച് രാജ്യം വിട്ട വന്‍ വ്യവസായിയാണ് നീരവ് മോദി.

കര്‍ഷകരുടെ പേരില്‍ ബാങ്ക്‌വായ്‌പ എടുക്കുക, കര്‍ഷകര്‍ക്ക് കൊടുക്കാതിരിക്കുക, കൃഷിനാശത്തിന്റെയും മറ്റും പേരില്‍ പ്രക്ഷോഭം നടത്തിച്ച് കടം എഴുതിത്തള്ളിക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെ പീലിയാനിക്കലും സഹായികളും കോടിക്കണക്കിന് പണം തട്ടിയെന്നാണ് വാര്‍ത്തകള്‍. ഇൗ പശ്ചാത്തലത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണം. പീലിയാനിക്കല്‍ ‘കുട്ടനാട്ടിലെ നീരവ് മോദി’യാണെന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തനായ റോയി മാത്യു ഫേസ്ബുക്കിലെഴുതുന്നു:

” കുട്ടനാട്ടിലെ പാവപ്പെട്ട നെല്‍കൃഷിക്കാരെ രക്ഷിക്കാന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത കെട്ടിയിറക്കിയ ‘മിശിഹ’ ഫാദര്‍ തോമസ് പീലിയാനിക്കല്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.  പീലിയാനിക്കല്‍ അച്ചന്‍ രൂപം കൊടുത്ത കുട്ടനാട് വികസന സമിതി എന്ന തട്ടിക്കൂട്ട് സംഘടനയാണ് കര്‍ഷകരറിയാതെ അവരുടെ പേരില്‍ കോടികളുടെ വായ്‌പ എടുത്തത്. ജപ്തി നോട്ടീസ് വന്നപ്പോഴാണ് കര്‍ഷകര്‍ തങ്ങളകപ്പെട്ട ചതിയെക്കുറിച്ച് അറിയുന്നത്. കാര്‍ഷിക വായ്‌പക്കു പുറമെ, ഭവന- വിദ്യാഭ്യാസ വായ്‌പകള്‍ വ്യാജരേഖകളുണ്ടാക്കി ഈ വൈദികനും ശിങ്കിടികളും ചേര്‍ന്ന് അടിച്ചു മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.. പ്രാഥമിക വിവരമനുസരിച്ച് 150 കോടി യുടെ വായ്‌പാ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്- 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തു കൊണ്ടു വന്നതോടെ മനോരമയും മാതൃഭുമി യും വാര്‍ത്ത ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി. പക്ഷേ, അതെല്ലാം ആലപ്പുഴയും ചുറ്റു വട്ടത്തും മാത്രം ഒതുങ്ങി – എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുന്ന നെല്‍ക്കര്‍ഷകരുടെ രക്ഷയ്‌ക്കായി ചങ്ങനാശ്ശേരി അതിരൂപത കണ്ടെത്തിയ രക്ഷാമാര്‍ഗമായിരുന്നു കുട്ടനാട് വികസന സമിതി.

സ്വയംസഹായസംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്‌പകളുടെ മറവില്‍ കുട്ടനാട്ടിലെ കര്‍ഷക്കു നല്‍ക്കുന്ന വായ്‌പയിലാണ് തിരിമറി. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയത്. കര്‍ഷകര്‍ക്ക് ജപ്തിനോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. വായ്‌പകള്‍ തിരിച്ചടയ്‌ക്കാത്തതിനെത്തുടര്‍ന്ന് 250 കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ ജപ്തിനോട്ടീസ് അയച്ചത്. ഇവര്‍ ബാങ്കുകളില്‍ അന്വേഷിച്ചപ്പോള്‍ തിരിച്ചറിയല്‍രേഖ പോലുമില്ലാതെ വ്യാജ ഒപ്പിട്ട് വായ്‌പ നല്‍കിയതെന്ന വിവരം ലഭിച്ചു. ചുരുക്കം ചിലര്‍ക്കുമാത്രമാണ് പേരിനെങ്കിലും വായ്‌പാപ്പണം കിട്ടിയത്. ബാക്കി പണം എങ്ങോട്ടുപോയെന്നോ ആരു കൈപ്പറ്റിയെന്നോ കര്‍ഷകര്‍ക്കറിയില്ല. 

കാവാലം സ്വദേശി കൊണ്ടകശ്ശേരില്‍ കെ.സി. ഷാജി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പുളിങ്കുന്ന് സി.ഐ: ആര്‍. ഹരിദാസനാണ് അന്വേഷണച്ചുമതല. അഞ്ചും ആറും പേരടങ്ങുന്ന ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുണ്ടാക്കി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വായ്‌പയെടുക്കുകയായിരുന്നെന്നാണ് വിവരം. കര്‍ഷകരുടെ വായ്‌പ എഴുതി തള്ളണമെന്ന് സ്ഥിരം ആവശ്യമുന്നയിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. യഥാര്‍ത്ഥത്തില്‍ ഇയാള്‍ വ്യാജ ഒപ്പിട്ടെടുത്ത വായ്‌പകള്‍ എഴുതിത്തള്ളാനാനുള്ള അടവാണ് വായ്‌പ എഴുതിത്തള്ളല്‍ നാടകം.

രാഷ്ടീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകളുടെ സ്ഥിരം തട്ടിപ്പുകള്‍ക്കും ഭീഷണികള്‍ക്കും വിധേയരായ ഒരു ജനതയാണ് ഈ പുരോഹിതനില്‍ അഭയം തേടിയത്. അയാള്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായാണെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. രാഷ്‌ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകളെ അപ്രസക്തരാക്കും വിധത്തിലായിരുന്നു പീലിയാനിക്കലിന്റെ വളര്‍ച്ച – കുപ്പായത്തിന്റെ മറവില്‍ നടത്തിയ തീവെട്ടിക്കൊള്ള – വൈദികന്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടും കത്തോലിക്ക സഭ ഇനിയും മിണ്ടിയിട്ടില്ല. 

ഈ കള്ളനെ അഴിക്കുള്ളിലാക്കാനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. – വോട്ട് ബാങ്ക് കളെ പേടിച്ചിട്ടാണോ എന്തോ, രാഷ്‌ട്രീയ പാര്‍ടികള്‍ തികഞ്ഞ മൗനത്തിലാണ്. … കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകാര്‍ പലവിധത്തിലാവും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക. – കത്തോലിക്കാ സഭയുടെ ‘നീരവ് മോദി’ നാട് വിടുന്നതിന് മുമ്പ് അകത്താക്കുമോ എന്ന് കണ്ടറിയണം,” റോയിയുടെ ഫേസ്ബുക് പോസ്റ്റ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.