Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയില്‍ നടന്ന യോഗം ബിജെപി ബഹിഷ്‌ക്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 02:00 am IST
in Kottayam

പൊന്‍കുന്നം: കഴിഞ്ഞ ബുധനാഴ്ച പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി വരുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി മണ്ഡലം സെക്രട്ടറി പി.ആര്‍. രാജേഷിനെ ആക്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ നേതൃത്വം നല്‍കിയ സമാധാനയോഗത്തില്‍ നിന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി.  ഫെബ്രുവരി 13ന് നടന്ന സമാധാനയോഗത്തിലെ തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സിപിഎം നേതാക്കളുടെ നടപടിക്കെതിരെ ബിജെപി നേതൃത്വം പ്രതിഷേധിച്ചു. 

കഴിഞ്ഞ യോഗത്തില്‍ കാഞ്ഞിരപ്പള്ളി മേഖലയില്‍ 15ദിവസത്തേക്ക് പ്രകടനങ്ങളോ പ്രകോപനമുണ്ടാക്കുന്ന സംഭവങ്ങളോ ഉണ്ടാകില്ല എന്ന തീരുമാനം അട്ടിമറിച്ചു കൊണ്ട് പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് സിപിഎം നടത്തിയ വധശ്രമം സംഘര്‍ഷം ലക്ഷ്യമാക്കിയാണ്. ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടും രണ്ട് പേരെ  അറസ്റ്റ് ചെയ്യാന്‍ മാത്രമേ പോലീസിനായുള്ളൂ.

 ഈ കേസിനാസ്പദമായ അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പ്രസ്താവിച്ച ഏരിയാ സെക്രട്ടറിയുടെ സഹോദരി പുത്രന്റെ നേതൃത്വത്തിലാണ് രണ്ടു പ്രതികളെ സബ് ജയിലിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അകത്തേക്ക് കടത്തി വിട്ടത്. ജയിലിന് മുന്നിലുണ്ടായ കടുത്ത സുരക്ഷാവീഴ്ചയാണിത്. പോലീസ് കാഴ്ചക്കാരായി ദൂരെ മാറി നിന്ന് സിപിഎം ലോക്കല്‍ നേതാക്കള്‍ക്ക് ജയില്‍ നിയമം കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി.

വധശ്രമക്കേസിലെ പ്രതികള്‍ക്ക് വീരപരിവേഷം നല്‍കി കയ്യില്‍ രണ്ട് ലഗേജുകളില്‍ മദ്യമടക്കുള്ള സാധങ്ങളുമായി ജയിലിലിലേക്ക് കടത്തിവിട്ടിട്ട് എന്ത് സമാധാനത്തെക്കുറിച്ചാണ് പോലീസ് പറയുന്നതെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു.

സമാധാനയോഗത്തില്‍ ഡിവൈഎസ്പി, കഴിഞ്ഞു പോയ സംഭവങ്ങളെ നിസ്സാരവല്‍ക്കരിച്ചും 13ലെ യോഗം  വിജയമായിരുന്നു എന്നും പറയുമ്പോള്‍ സിപിഎമ്മിന് അക്രമം നടത്താന്‍ അവസരം ഒരുക്കുകയാണ് ചെയ്തത്. പോലീസും സിപിഎം നേതാക്കളും എഴുതി തയ്യാറാക്കിയ സമാധാനയോഗമെന്ന നാടകത്തില്‍ സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും അതുകൊണ്ട് യോഗം ബഹിഷ്‌കരിക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നത്.

ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.ബി ഹരികൃഷ്ണന്‍ ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, പാലാമണ്ഡലം പ്രസിഡന്റ് സോമന്‍ തച്ചേട്ട്, ജി. ഹരിലാല്‍ എന്നിവരാണ് സമാധാനയോഗം ബഹിഷ്‌കരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.