Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദര്‍ശനം ആശയങ്ങളുടെ സര്‍വ്വ വിജ്ഞാന കോശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:45 am IST
inSamskriti

ഹിന്ദുദര്‍ശനങ്ങളുടെ പൊതുസവിശേഷതകള്‍ 2

എല്ലാ എതിര്‍ നിലപാടുകളെയും അവയര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുന്ന ഈ ശൈലി ഓരോ ദര്‍ശനത്തിനും ഉറപ്പും പൂര്‍ണ്ണതയും കൈവരിക്കാന്‍ പ്രതീക്ഷിച്ചതിലധികം സഹായിച്ചു. വേദാന്തത്തിന്റെ ഒരു പ്രാമാണികഗ്രന്ഥം നാം നോക്കിയാല്‍ ചാര്‍വാകം, ബൗദ്ധം, ജൈനം, സാംഖ്യം, യോഗം, മീമാംസ, ന്യായം, വൈശേഷികം എന്നിങ്ങനെ മറ്റെല്ലാ ദര്‍ശനങ്ങളുടേയും നിലപാടുകള്‍ നിരത്തി അവയെ എല്ലാം സശ്രദ്ധം ചര്‍ച്ച ചെയ്ത് വിലയിരുത്തുന്നതു കാണാം. അതുപോലെ ബൗദ്ധ,ജൈനഗ്രന്ഥങ്ങളിലും കാണാം. തന്മൂലം ഓരോ ദര്‍ശനവും ആശയങ്ങളുടെ ഓരോ സര്‍വ വിജ്ഞാന കോശമായി മാറി. സ്വാഭാവികമായും സമകാലിക പാശ്ചാത്യ തത്ത്വചിന്താലോകത്തു ചര്‍ച്ച ചെയ്യപ്പെടുന്ന ഏതാണ്ടെല്ലാ പ്രശ്‌നങ്ങളും ഇന്ത്യന്‍ ദര്‍ശനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി നമുക്കു കാണാം. മാത്രമല്ല, ഇന്ത്യന്‍ ദര്‍ശനപദ്ധതിയില്‍ മാത്രം ആഴത്തില്‍ പരിശീലനം സിദ്ധിച്ച ഇന്നാട്ടുകാരായ പണ്ഡിതന്മാര്‍ക്ക് അതിശയകരമായ പാടവത്തോടെ പാശ്ചാത്യ തത്ത്വചിന്തയിലെ അതിസങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളുടെ പോലും ചുരുളഴിക്കാന്‍ കഴിയുന്നു.

സംയുക്താപഗ്രഥനരീതി: ചാറ്റര്‍ജിയും ദത്തയും മറ്റൊരു സവിശേഷതയും ചൂണ്ടിക്കാണിക്കുന്നു- ദാര്‍ശനികമായ അന്വേഷണരീതി, തത്ത്വചിന്തയുടെ വികാസം എന്നിവയിലും പാശ്ചാത്യ തത്ത്വചിന്തയില്‍ നിന്നും ഇന്ത്യന്‍ ദര്‍ശനങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. തത്ത്വചിന്ത (മെറ്റാഫിസിക്‌സ്), ധാര്‍മ്മികത (എത്തിക്‌സ്), യുക്തി (ലോജിക്), മനഃശാസ്ത്രം (സൈക്കോളജി), പ്രമാണ ചര്‍ച്ച (എപ്പിസ്റ്റമോളജി) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വേറെ വേറെ ആയിട്ടല്ല ഇവിടെ കൈകാര്യം ചെയ്യുന്നത്. ഓരോ പ്രശ്‌നത്തേയും തത്ത്വചിന്ത, ധാര്‍മ്മികത തുടങ്ങിയ മേല്‍പ്പറഞ്ഞ ഓരോ കോണില്‍ നിന്നും നോക്കിക്കണ്ട് അപഗ്രഥിക്കുന്നു. ബി. എന്‍. സീല്‍ (പോസിറ്റീവ് സയന്‍സസ് ഓഫ് ദി ഹിന്ദൂസ്, 1915) മുതലായ പണ്ഡിതര്‍ ഈ ഇന്ത്യന്‍ രീതിയെ സംയുക്ത സമീപനം (സിന്തെറ്റിക് അപ്പ്രോച്ച്) എന്നു വിളിക്കുന്നു.

 വടക്കേമലബാറിലെ ഒരനുഷ്ഠാനമാണ് മറത്തുകളി (യൂട്യൂബ് വഴി നമുക്കിത് കാണാനും കേള്‍ക്കാനും ഇന്നു കഴിയും). പണ്ഡിതന്മാരായ രണ്ടുപേര്‍ ഒരു മധ്യസ്ഥന്റെ മുമ്പാകെ ബഹുജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കൃത ഭാഷയില്‍ നടത്തുന്ന സംവാദമാണ് ഇത്. മേല്‍പ്പറഞ്ഞ പാരമ്പര്യ സംവാദരീതി മനസ്സിലാക്കാന്‍ ഇന്ന് ഏറ്റവും പറ്റിയതാണിത്. സംസ്‌കൃതഭാഷയുടെ വശ്യതയും സാധ്യതകളും ഈ മറത്തുകളി നമുക്ക് ബോധ്യം വരുത്തും. സംസ്‌കൃതകലാശാലകളില്‍ നടത്തിവരുന്ന വാക്യാര്‍ത്ഥ സദസ്സും ഇതിന്റെ മറ്റൊരു ആവിഷ്‌കാരമാണ്.

പ്രാചീന പഠന-പാഠനരീതി: ഒരു ദര്‍ശനം പഠിപ്പിക്കുമ്പോള്‍ ഇതരദര്‍ശനങ്ങളും ആയുര്‍വേദം പോലുള്ള ഭാരതീയ വസ്തുനിഷ്ഠ ശാസ്ത്രങ്ങളുമായി താരതമ്യം ചെയ്തു പഠിപ്പിക്കുമായിരുന്നു. ഒരു തരം സൈമള്‍ട്ടേനിയസ് അനാലിസിസ്! ആധുനിക ഗ്രഹഗണിതത്തില്‍ അവയുടെ പരസ്പരാകര്‍ഷണം ഗണിക്കാന്‍ ഈ രീതിയാണ് ഉപയോഗിക്കുന്നത്. നവീനശാസ്ത്രത്തിന്റെ മറ്റു പല ശാഖകളും ഇന്നിതുപയോഗിക്കുന്നുണ്ട്. പാരമ്പര്യ രീതിയില്‍ സംസ്‌കൃതവും ശാസ്ത്രങ്ങളും പഠിച്ചവര്‍ക്ക് ജീവിതത്തില്‍ ഇതിന്റെ പ്രയോജനം പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം, കൃഷ്ണവിലാസം, പാണിനിയുടെ അഷ്ടാധ്യായി എന്നിങ്ങനെ ക്രമത്തില്‍ പഠിപ്പിക്കുന്നു. ഇത്രയും കഴിയുമ്പൊഴേക്കും ഒരു വിദ്യാര്‍ത്ഥി ഏതാണ്ട് എല്ലാ വിഷയങ്ങളിലും സാമാന്യ ജ്ഞാനം നേടിയിരിക്കും. പിന്നീടാണ് അഭിരുചി അനുസരിച്ച് സാഹിത്യം, ശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ ആഴത്തിലുള്ള പഠനം. ഈ  പഠന-പാഠനരീതിയും മേല്‍പ്പറഞ്ഞ സംയുക്താപഗ്രഥനരീതിയും തമ്മിലുള്ള സാദൃശ്യവും ശ്രദ്ധിക്കുക.

എല്ലാം ആവര്‍ത്തനത്തിലൂടെ കാണാതെ പഠിക്കണമായിരുന്നു. വേദങ്ങള്‍ മുഴുവനും ഇത്തരത്തില്‍ ചൊല്ലിക്കേട്ടു പഠിച്ച് ഒരക്ഷരമോ ഈണമോ പോലും കടുകിട തെറ്റാതെ തലമുറകളിലൂടെ നിലനിര്‍ത്തിയവരുടെ നാടാണിതെന്ന് ഓര്‍ക്കുക. ഈ ഹൃദിസ്ഥമാക്കല്‍ വഴി, ഇന്നത്തെ കംപ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍, ഡേറ്റാബെയ്‌സ് (വിവരശേഖരം) ഉണ്ടാക്കുന്നു. ഈ ശേഖരത്തില്‍ നിന്നും ആവശ്യാനുസരണം വേണ്ട വിവരങ്ങള്‍ സ്മരണയില്‍ കൊണ്ടുവരാനും മറ്റും പരിശീലിപ്പിച്ചിരുന്നു. സ്വാധ്യായം നിത്യകര്‍മ്മത്തിന്റെ ഭാഗമായിരുന്നു. ഈ അടുത്തിടെ സാന്‍സ്‌ക്രിറ്റ് എഫെക്ട് എന്ന പേരില്‍ ഒരു ന്യൂറോ സയന്റിസ്റ്റിന്റെ കണ്ടെത്തല്‍ വാര്‍ത്തയായി വന്നിരുന്നു. സംസ്‌കൃത പഠനം നമ്മുടെ മസ്തിഷ്‌കത്തിന്റെ പലതരം കഴിവുകളെ വര്‍ധിപ്പിക്കുന്നതായി പരീക്ഷണത്തിലൂടെ അദ്ദേഹം തെളിയിച്ചു. മേല്‍വിവരിച്ച പഠന-പാഠനരീതി വഴി ഇതു സംഭവിച്ചില്ലെങ്കിലല്ലേ ആശ്ചര്യമുള്ളൂ!

 ദാസ്ഗുപ്ത മറ്റൊരു പ്രത്യേകതയും എടുത്തുപറയുന്നുണ്ട്. പാശ്ചാത്യ നാടുകളിലുണ്ടായ തത്ത്വചിന്തകളുടെ കണക്കെടുക്കുന്ന രീതിയില്‍ ഇവിടുത്തെ ദര്‍ശനങ്ങളെ സമീപിക്കാന്‍ സാധ്യമല്ല. കാരണം വികാസപരിണാമങ്ങളിലെ വ്യത്യാസമാണ്. യൂറോപ്പില്‍ തുടരെത്തുടരെ ചിന്തകര്‍ പഴയവയെ വിമര്‍ശിച്ചും അപ്പാടെ നിഷേധിച്ചും പുതിയ പുതിയ തത്വചിന്തകള്‍ മുന്നോട്ടു വെച്ചു. ഇന്ത്യയിലാകട്ടെ വിദൂര ഭൂതകാലത്തില്‍ എന്നോ മൊട്ടിട്ട, നാമ്പെടുത്ത തത്ത്വചിന്തകളെത്തന്നെ വീണ്ടും വീണ്ടും പരിഷ്‌കരിച്ചു വ്യക്തത വരുത്തുകയാണ് ചെയ്തുവന്നത്. കാലചക്രം മുന്നോട്ടു തിരിയുന്നതിനനുസരിച്ച് ഇവിടെ പുതിയ പുതിയ ദാര്‍ശനികര്‍ ഉദിച്ചുകൊണ്ടിരുന്നു, പക്ഷേ പുതിയ പുതിയ ദര്‍ശനങ്ങളുണ്ടായില്ല; മറിച്ച് മൗലിക ദര്‍ശന മാതൃകകള്‍ മാറ്റം കൂടാതെ തുടര്‍ന്നു. അടിയ്‌ക്കടി ഉണ്ടായ പരിഷ്‌കരണങ്ങളാല്‍ അവ കൂടുതല്‍ കൂടുതല്‍ സ്ഫുടം ചെയ്യപ്പെട്ടു. മുകളില്‍ കണ്ട സംയുക്ത സമീപനത്താല്‍ അവ എല്ലാം തന്നെ സമാന്തരമായി, സമകാലീനമായി വികസിച്ചു. അതായത് എണ്ണത്തിലല്ല ഗുണത്തിലാണ് വൃദ്ധി ഉണ്ടായത് എന്നു സാരം.

(തുടരും)

 നാളെ: ദര്‍ശനങ്ങളുടെ പൊതുരൂപരേഖ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.