അമ്പലപ്പുഴ: കോമന അടിമന ഭദ്രകാളീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പൊങ്കാല വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. സരള എസ്. പണിക്കര്‍ ദീപം തെളിയിച്ചു. അടിമന ഇല്ലത്ത് ഉമാദേവി അന്തര്‍ജനം പൊങ്കാല അടുപ്പില്‍ ദീപം പകര്‍ന്നു.
സജീവന് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി അമ്പലപ്പുഴ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, തന്ത്രി പ്പാക്കുടി ഹരിനാരായണന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവിധ പൂജകള്‍ നടന്നു. ബി.മുരളീധരന് നായര്‍, എന്‍. വിജയകുമാര്‍, പി.ഡി.കേശവന് നമ്പൂതിരി, സി.ബേബി, എം. ജയകുഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: