Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സിനിമാ നിരൂപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:30 am IST
inVaradyam

ഭരതന്‍ സ്മാരക പുരസ്‌കാരം നേടിയ ഡോ. അബേഷ് രഘുവരന്റെ എഴുത്തുജീവിതം

  

സിനിമയിലെ എഴുത്തുകള്‍ കേവലം തിരക്കഥയെഴുത്ത് മാത്രമല്ല. സിനിമാരംഗത്തുതന്നെയുള്ള വിവിധ തലങ്ങളിലെ സര്‍ഗ്ഗാത്മകതയെ അക്ഷരങ്ങളാല്‍ അടയാളപ്പെടുത്തുന്നതും സിനിമായെഴുത്തുതന്നെ. അതില്‍ ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് സിനിമാ നിരൂപണം. ദൃശ്യമാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലും  സിനിമാനിരൂപണം ഒരു പ്രത്യേകവിഭാഗമായി ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ആ രംഗത്തെ സജീവസാന്നിധ്യമായി മാറുകയാണ് ആലപ്പുഴ സ്വദേശി ഡോ. അബേഷ് രഘുവരന്‍. ഏറ്റവും ഒടുവിലായി വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡിസെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  സിനിമാനിരൂപണത്തിനുള്ള 2017 ലെ ഭരതന്‍ സ്മാരക പുരസ്‌കാരം ഇദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്. 

സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ സര്‍ഗ്ഗാത്മക രചനയില്‍ സജീവമായിരുന്നെങ്കിലും സിനിമയിലും മറ്റ് ഇതര രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഠനകാലം കഴിഞ്ഞതോടെയാണ്. സയന്‍സ് വിഷയത്തിലാണ് ഡോക്ടറേറ്റ്  നേടിയതെങ്കിലും ഒഴിവുസമയങ്ങളില്‍ സാഹിത്യരചനയ്‌ക്കുകൂടി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും, കഥകളും എഴുതിയിരുന്ന അബേഷ്,  അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പ്രേരണയാലാണ് സിനിമാതിരക്കഥയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞ കഥ തിരക്കഥയാക്കാന്‍ രാജേഷ് നിര്‍ബന്ധിച്ചു.

എന്നാല്‍ അത് പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ രാജേഷ് ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം, രണ്ടാമതൊരു തിരക്കഥ കൂടി അബേഷ് പൂര്‍ത്തിയാക്കി. എന്നാല്‍ സിനിമയില്‍ ഒരു തുടക്കക്കാരന് ധാരാളം പരിമിതികള്‍ ഉണ്ടെന്നും, മുന്‍വിധിയോടെയാണ് ഒരു നവാഗതന്റെ കഥയെ സംവിധായകനും, നിര്‍മ്മാതാവും, താരവും വിലയിരുത്തുന്നതെന്നാണ് അബേഷിന്റെ അഭിപ്രായം. തിരക്കഥ കൂടാതെ ഗാനരചനയിലും, നിരൂപണത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്. ധാരാളം ഭക്തിഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചു. ‘സിനിമ ഒരു ആഗോളസാര്‍വത്രിക മാധ്യമമെന്ന നിലയിലും, ഇത്രയേറെ ജനങ്ങള്‍ക്ക് സ്വീകാര്യവും സ്വാധീനവുമുള്ള മാധ്യമമെന്ന നിലയില്‍ ഓരോ സിനിമയും പുലര്‍ത്തേണ്ട ഉത്തരവാദിത്തം നിറവേറ്റാതെയിരിക്കുമ്പോള്‍ പണം മുടക്കിക്കാണുന്ന പ്രേക്ഷകര്‍ക്ക് മിണ്ടാതെയിരിക്കാനാവില്ല.

സമയംകൊല്ലികളും, പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നതുമായ സിനിമകള്‍ പോസ്റ്റ്‌മോര്‍ട്ടം അര്‍ഹിക്കുന്നു’ എന്ന പക്ഷക്കാരനാണ് അബേഷ്. അതിനാലാവണം മോശം സിനിമകളെ നിരൂപിക്കുമ്പോള്‍ അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചുകാണുന്നത്. ഭരതന്‍ സ്മാരക പുരസ്‌കാരം നേടിയ രചനയെ ജൂറി വിലയിരുത്തിയത്, ‘സിനിമയുടെ സാങ്കേതികമായ വശങ്ങളെ വര്‍ത്തമാനകാലരാഷ്‌ട്രീയവും, വര്‍ത്തമാനകാല സംഭവ വികാസങ്ങളുമായി ഇഴചേര്‍ത്തുവെക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുകയും, കേവലം സിനിമയുടെ സാങ്കേതികവശങ്ങള്‍ മാത്രം പരാമര്‍ശിക്കാതെ ആ സിനിമ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയവും, പിന്നണിയില്‍ ഉള്ളവരുടെ സാമൂഹിക ചുറ്റുപാടും ഒക്കെച്ചേര്‍ന്ന് പൂര്‍ണ്ണമായ ഒരു സര്‍ഗ്ഗസൃഷ്ട്ടിയായി അബെഷിന്റെ രചനകള്‍ രൂപാന്തരം പ്രാപിച്ചു ‘എന്നാണ്. എഴുത്തില്‍ അങ്ങനെയൊരു വ്യത്യസ്ഥതയും, മൗലികതയും പുലര്‍ത്തുന്നവയാണ് അബേഷിന്റെ ഓരോ രചനയും. 

മറ്റു ജോലിക്കൊപ്പം ഒഴിവുസമയങ്ങളിലാണ് സര്‍ഗ്ഗാത്മകരചനകളുമായി മുന്നോട്ടുപോകുന്നത്. കഥാരചനയ്‌ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഒരു മുന്‍നിര മാസികയില്‍ കോളമിസ്റ്റ് ആണ്.  രണ്ടുതിരക്കഥകള്‍ പൂര്‍ത്തിയാക്കി. അത് സിനിമയാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മൂന്നാമതായി ഇപ്പോള്‍ ഒരു ബിഗ്ബജറ്റ് പുരാണകഥയുടെ തിരക്കഥയുടെ പണിപ്പുരയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.