Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് പേരെ ചോദ്യം ചെയ്തു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:00 am IST
inKottayam

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കുട്ടിക്കാനം ആസ്ഥാനമായുള്ള കെഎപി അഞ്ചാം ബെറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രത്യേക ആന്വേഷണസംഘം ചോദ്യം ചെയ്തത്.  ഷിഹാബുദ്ദീന്‍, ഷമീര്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അടൂര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തത്. മുഹമ്മ സ്വദേശിയാണ് ഷിഹാബുദീന്‍. ഷമീര്‍ സമദിന് ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് മാഫിയ ബന്ധമുള്ളതായി ആരോപണമുണ്ട്. പലപ്പോഴും ജോലിക്കുപോലും ഷമീര്‍ എത്താറില്ലെന്ന പരാതി പോലീസ് സേനയില്‍ ഉണ്ട്. ഷമീര്‍ പോലീസ്‌സേനയിലെ മതതീവ്രവാദ ഗ്രൂപ്പായ പച്ചവെളിച്ചം എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സജീവ അംഗമാണ്. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസിലെ സിപിഎം നേതാക്കള്‍ ഇടപെട്ടു അട്ടിമറിക്കുന്നതായും പരാതിയുണ്ട്. 

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുവരും പോലീസില്‍ എത്തിയതിന് ശേഷം ഇടതുപക്ഷ അനുകൂല യൂണിയനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ അസോസിയഷേന്‍ നേതാവുമായുള്ള അടുപ്പമാണ് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് പ്രേരണയാകുന്നത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് തോക്കിന്റെ തിര (ഗണ്‍ റൗണ്ട്) കളവ് പോയ സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതി അസോസിയേഷന്‍ ഇടപെട്ട് മുക്കിയിരുന്നു. നൂറേക്കറോളം വ്യാപിച്ച് കിടക്കുന്ന ക്യാമ്പില്‍ ആറ് മാസം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ ഷിഹാബുദ്ദീന്‍ പ്രചരിപ്പിച്ചെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും അസോസിയേഷന്‍ ഇടപെട്ട് അട്ടിമറിച്ചു. 

ഇതിനിടെ ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്യാമ്പില്‍നിന്ന് ഒരാള്‍ ഡിജിപിക്ക് ഊമക്കത്ത് അയച്ചു. തീവ്രസ്വഭാവമുള്ള ഒരു സംഘടന ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടച്ച ജീപ്പിനുള്ളിലിരുന്ന് ഷിഹാബുദ്ദീന്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നും കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കത്തില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘം അടൂര്‍ ക്യാമ്പിലേയ്‌ക്ക് ഇവരെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. അതേസമയം ഷിഹാബുദീന്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂര്‍ണമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഷിഹാബുദ്ദീനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.