Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറിയെ വെട്ടി പരിക്കേല്‍പ്പിച്ചു സംഘര്‍ഷം പൊന്‍കുന്നത്തേക്കും വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:00 am IST
inKottayam

പൊന്‍കുന്നം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള സിപിഎമ്മിന്റെ അജണ്ട പ്രകാരം പൊന്‍കുന്നത്തും സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. കാഞ്ഞിരപ്പള്ളി മേഖല കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്‍ഷം പൊന്‍കുന്നത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

തമ്പലക്കാട് ക്ഷേത്രോത്സവും, ചിറക്കടവ് ക്ഷേത്രോത്സവവും അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേശമാകെ നടക്കുന്ന അലങ്കാരങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി പൊന്‍കുന്നം ഇലഞ്ഞിക്കാവില്‍ പി.ആര്‍ രാജേഷി (35)നെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും ആരോപണമുണ്ട്. 

പൊന്‍കുന്നം പോലീസ് സ്റ്റേഷനു മുന്നില്‍ നടന്ന കമ്പിവടിയും വടിവാളും കൊണ്ടുള്ള ആക്രമണത്തില്‍ തലയ്‌ക്ക് മാരകമായി പരിക്കേറ്റ രാജേഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉത്സവുമായി ബന്ധപ്പെട്ട് അലങ്കാരക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ ഇന്നലെ ഉച്ചയ്‌ക്ക് രാജേഷും മറ്റൊരു പ്രവര്‍ത്തകനായ ഗോപുകൃഷ്ണനും ക്ഷേത്ര റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇവരുടെ വാഹനം ഇടിച്ചു വീഴ്‌ത്താന്‍ ശ്രമിച്ചിരുന്നു.

തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം പരിഹരിച്ചിരുന്നു. അരമണിക്കൂറിന് ശേഷം രാജേഷിനെതിരെ അടിപിടിക്കേസില്‍ പരാതി കിട്ടിയെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിനെ പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചറിയിക്കുകയായിരുന്നു.

പരാതി വ്യാജമാണെന്നും, നിജസ്ഥിതി അറിയിച്ചതിനെ തുടര്‍ന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വൈകുന്നേരം അഞ്ചു മണിക്ക് രാജേഷിനോട് സ്റ്റേഷനിലെത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാജേഷും ഗോപുകൃഷ്ണനും 5മണിക്ക് സ്റ്റേഷനിലെത്തിയെങ്കിലും എതിര്‍ കക്ഷികള്‍ എത്തിയില്ല. 5.50തായിട്ടും പരാതിക്കാരന്‍ എത്താത്തതിനെ തുടര്‍ന്ന് പോലീസ് ഇവരെ പറഞ്ഞയക്കുകയായിരുന്നു.

പോലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങിയ രാജേഷിനെ ഏഴു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്റ്റേഷനകത്തു നിന്നും പോലീസ് പുറത്തിറങ്ങി വന്നപ്പോഴേക്കും അക്രമി സംഘം കടന്നു കളഞ്ഞു. 

സമവായ ചര്‍ച്ചയില്‍ എടുത്ത

 തീരുമാനം സിപിഎം ലംഘിച്ചു

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയില്‍ നടന്ന സമവായ ചര്‍ച്ചയില്‍ എടുത്ത തീരുമാനം സിപിഎം ലംഘിച്ചെന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി-തമ്പലക്കാട് മേഖലകളില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കോട്ടയം എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയില്‍ ഡിവൈഎസ്പി ഓഫീസില്‍ യോഗം ചേര്‍ന്ന് സമവായ ചര്‍ച്ച നടത്തിയിരുന്നു. സിപിഎം, ബിജെപി ആര്‍എസ്എസ് ജില്ലാ, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സമാധാനം പുന:സ്ഥാപിക്കാനും ധാരണയിലെത്തിയിരുന്നു. ഇതിന്‍ പ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ പരിധില്‍ വരുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളോ യാതൊരുവിധ പ്രകോപനങ്ങളോ ഉണ്ടാകില്ലെന്ന് സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നു. 

ഈ ഉറപ്പുകളുടെ ലംഘനമാണ് പൊന്‍കുന്നത്ത് നടന്നതെന്നും വി.എന്‍ മനോജ് പറഞ്ഞു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വരുന്ന രണ്ടാഴ്‌ച്ചക്കാലം ഇരു പാര്‍ട്ടികളും പ്രകോപനപരമായ പ്രസംഗങ്ങളോ പൊതുസമ്മേളനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും യോഗത്തില്‍ തീരുമാനമെടുത്തിട്ട് പത്തു ദിവസം കഴിയുന്നതിന് മുമ്പേയാണ് സിപിഎം ആക്രമണം നടത്തിയത്. കൊടിമരങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കുവാനും ഈ തീരുമാനം താഴെത്തട്ടിലുള്ള അണികളിലേക്ക് എത്തിക്കുവാനും യോഗം തീരുമാനിച്ചിരുന്നു. സമവായ ചര്‍ച്ച് നടന്ന ദിവസം തന്നെ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായതിനു പിന്നാലെ കൂരാലി മേഖലയില്‍ സിപിഎം ബിജെപിയുടെ കൊടികള്‍ കത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പോലീസ് സിപിഎമ്മിന് അനുകൂലമായ നിലപാടെടുക്കുന്നതാണ് അക്രമം കൂടാന്‍ കാരണമെന്നും ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.