Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവര്‍ എന്നെ മുഖത്തിടിച്ചു, കേജ്‌രിവാള്‍ നോക്കി നിന്നു; ഞാന്‍ ജീവനുംകൊണ്ടോടി: അംശു പ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 09:04 am IST
in India

ന്യൂദല്‍ഹി: അര്‍ദ്ധ രാത്രിയില്‍ ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തി ദല്‍ഹി മുഖ്യമന്ത്രി കേജ് രി വാളും എംഎല്‍എമാരും ചേര്‍ന്ന് മര്‍ദ്ദിച്ച ചീഫ് സെക്രട്ടറി അംശു പ്രകാശ് പറയുന്നു, അവര്‍ എന്നെ മുഖത്തിടിച്ചു, കൊല്ലുമെന്നും കള്ളക്കേസുകളില്‍ കുടുക്കുമെന്ന് പറഞ്ഞു. ചീഫ് സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് മുഖ്യമന്ത്രി കേജ് രിവാള്‍, ഉപമുഖ്യമന്ത്രി സിസോദിയ, 11 എംഎല്‍മാര്‍ എന്നിവര്‍ നടത്തിയ ഞെട്ടിക്കുന്ന, നാണം കെട്ട നടപടികള്‍. 

”ഇന്നലെ രാത്രി (2018 ഫെബ്രുവരി 19) എട്ടേമുക്കാലിന് മുഖ്യമന്ത്രി (അരവിന്ദ് കേജ്‌രിവാള്‍) യുടെ ഉപദേശകന്‍ വി.കെ. ജയിന്‍ എന്നെ ടെലഫോണില്‍ വിളിച്ച് രാത്രി 12 മണിക്ക് മുഖ്യമന്ത്രിയുടെ വീട്ടിലെത്തണമെന്ന് അറിയിച്ചു. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ചില ടിവി പരസ്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച തടസങ്ങള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണ് വിഷയമെന്നുംപറഞ്ഞു. യോഗം ഫെബ്രുവരി 20 ന് കാലത്താക്കാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ രാത്രി ഒമ്പതിനും പത്തിനും ആവര്‍ത്തിച്ചറിയിച്ചു, യോഗം രാത്രി 12 മണിക്ക് മുഖ്യമന്ത്രി ഉറപ്പിച്ചിരിക്കുന്നുവെന്ന്.”

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നെ അന്ന് വൈകിട്ട് 6.55 ന് ഫോണ്‍ വിളിച്ചിരുന്നു. ടിവി പരസ്യം സംബന്ധിച്ച പ്രശ്‌നം വൈകിട്ടോടെ പരിഹരിച്ചില്ലെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രാത്രി 12 മണിക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. പരസ്യം ഏതും സുപ്രീം കോടതിയുടെ വിധിയും നിര്‍ദ്ദേശവും അനുസരിച്ചു വേണമെന്ന നിലപാട് ഞാന്‍ ആവര്‍ത്തിച്ചു, അംശു പ്രകാശ് പോലീസില്‍ സമര്‍പ്പിച്ച പ്രഭമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ” മുഖ്യമന്ത്രിയുടെ ഉപദേശകന്‍ എന്നെ രാത്രി 11.20 ന് വീണ്ടും വിളിച്ചു. അതിനു ശേഷം ഞാന്‍ എന്റെ വീട്ടില്‍നിന്ന് ഔദ്യോഗിക കാറില്‍ ഡ്രൈവും സഹായ പോലീസുദ്യോഗസ്ഥനുമൊപ്പം മുഖ്യമന്ത്രിയുടെ വീട്ടില്‍ അര്‍ദ്ധ രാത്രിയെത്തി.” 

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, 11 എംഎല്‍എമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ മുന്‍മുറിയിലുണ്ടായിരുന്നു. ” ഇവര്‍ എംഎല്‍എമാരാണെന്നും സര്‍ക്കാരിന്റെ പരസ്യ പ്രചാരണ പരിപാടികളെക്കുറിച്ച് ചോദിക്കാന്‍ വന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു… ഒരു എംഎല്‍എ അതിശക്തമായി മുറിയുടെ വാതിലടച്ചു. മൂന്നു സീറ്റുള്ള സോഫയില്‍ ഒരുവശത്ത് അമാനുള്ള ഖാനും മറ്റൊരു എംഎല്‍എയ്‌ക്കും ഇടയ്‌ക്ക് എന്നെ ഇരുത്തി. എംഎല്‍എ മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ടിവി പ്രചാരണ പരസ്യം വൈകാന്‍ കാരണമെന്തെന്നു വിശദീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞാന്‍ അപ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു.”

”എംഎല്‍എമാര്‍ എന്നെ ശകാരിക്കാന്‍ തുടങ്ങി. സര്‍ക്കാരിന്റെ പരസ്യ പ്രചാരണങ്ങള്‍ നടത്താത്തതില്‍ ഉദ്യോഗസ്ഥരേയും എന്നെയും പഴി പറഞ്ഞു. ടിവി പരസ്യങ്ങള്‍ റിലീസ് ചെയ്തില്ലെങ്കില്‍ ഈ രാത്രി മുഴുവന്‍ മുറിയില്‍ പൂട്ടിയിടുമെന്ന് ഒരു എംഎല്‍എ എന്നെ ഭീഷണിപ്പെടുത്തി. എംഎല്‍എയെ കണ്ടാല്‍ തിരിച്ചറിയാം. എന്നെ കള്ളക്കേസുകളില്‍ കുടുക്കുമെന്നും പട്ടികജാതി- പട്ടിക വര്‍ഗ്ഗ ആക്രമണ കേസില്‍ ഉള്‍പ്പെടുത്തുമെന്നും ഭീഷണി മുഴക്കി. എനിക്ക് കണ്ടാലറിയാവുന്ന എംഎല്‍മാര്‍ എന്നെ ഏറെ മോശം വാക്കുകളില്‍ അപഹസിച്ചു, തെറി വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.”

”എന്റെ വശങ്ങളിലിരുന്ന എംഎല്‍എമാരായ അമാനുള്ളാ ഖാനും മറ്റേ എംഎല്‍എയും കാരണമൊന്നും കൂടാതെ പെട്ടെന്ന് എന്നെ ഇടിക്കുകയും അടിക്കുകയും ചെയ്തു. അവരെന്നെപലവട്ടം തലയ്‌ക്കും മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും മുഷ്ടിചുരുട്ടി ഇടിച്ചു. എന്റെ കണ്ണട താഴെ വീണു. ഞാന്‍ സ്തബ്ധനായിപ്പോയി. ഒരു വിധത്തില്‍ ഞാന്‍ മുറിവിട്ട് കാറില്‍ കയറി രക്ഷപ്പെട്ടു. ഞാന്‍ ഒരിക്കല്‍പോലും ആരേയും തിരിച്ചാക്രമിക്കുകയോ ഒന്നും ചെയ്തില്ല. എന്റെ ഒദ്യോഗികചുമതല നിറവേറ്റിയതിന് ഞാന്‍ എംഎല്‍എമാരാല്‍ ആമ്രിക്കപ്പടുകയും തെറിവിളി കേള്‍ക്കുകയും വധ ഭീഷണി നേരിടുകയുമായിരുന്നു. അവിടെ ഉണ്ടായിരുന്ന ആരും എന്നെ രക്ഷിക്കാന്‍ തുനിഞ്ഞില്ല.”

എന്നെ മര്‍ദ്ദിച്ചവര്‍ക്കും അതിന് ഗൂഢാലോചന നടത്തിയവര്‍ക്കുമെതിരേ നിയമപരായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അംശു പ്രകാശ് പരാതിയില്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

പുതിയ വാര്‍ത്തകള്‍

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.