Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടിക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ നരകയാതനയില്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ഒരിറ്റ് വെള്ളമെങ്കിലും തരൂ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:00 am IST
in Kottayam

കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ല, കുടിക്കാന്‍ വെള്ളമില്ല, ശുചിമുറിയില്ല, നടക്കാന്‍ ഒരു വഴിപോലുമില്ല. പട്ടിക വിഭാഗത്തില്‍പ്പെട്ട 10 കുടുംബങ്ങളിലായി നാല്‍പ്പതോളം മനുഷ്യരാണ് വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത പോത്തന്‍ കോട് കോളനിയില്‍ കഴിയുന്നത്. ജോസ് കെ മാണി എംപി ആദര്‍ശഗ്രാമമായി ഏറ്റെടുത്ത നീണ്ടൂര്‍ പഞ്ചായത്തിലെ ഓണംതുരുത്ത് ഭാഗത്തെ ആറാം വാര്‍ഡിലെ കോളനിയില്‍ 22 വര്‍ഷമായി താമസിക്കുന്ന ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് ഒരിറ്റ് കുടിവെള്ളമെങ്കിലും കിട്ടിയെങ്കില്‍…

ലക്ഷങ്ങള്‍ ഒഴുക്കി, വികസനം പാതിവഴിയില്‍ 

കൊളവേലില്‍ തോമസ് എന്നയാളാണ് 22 വര്‍ഷം മുമ്പ് തന്റെ 52 സെന്റ് സ്ഥലം പാവങ്ങള്‍ക്ക് വീടുവെച്ചു നല്‍കാനായി കുറുമള്ളൂര്‍ പള്ളിയ്‌ക്ക് കൈമാറിയത്. 

പിന്നീട് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നാല് സെന്റ്  വീടുവയ്‌ക്കാനായി നല്‍കി. ബാക്കിയുണ്ടായിരുന്ന 12 സെന്റ് വഴി സൗകര്യത്തിനായും നല്‍കി. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ജനപ്രതിനിധികളുടെ ഫണ്ടില്‍ നിന്നും വന്‍ തുക ചെലവഴിച്ചെന്ന് പറയുമ്പോഴും വികസനം കോളനിയില്‍ എത്തിനോക്കിയിട്ടില്ല. 

2009 മുതല്‍ എംപി ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവ ചെലവാക്കിയെന്ന് പറയുന്നതല്ലാതെ കോളനിയിലുളളവര്‍ക്ക്

അന്തിയുറങ്ങുന്നത് ഷെഡ്ഡുകളില്‍ 

ഷെഡ്ഡുകള്‍ക്ക് കീഴിലാണ് ഇവരുടെ അന്തിയുറക്കം. കുടിവെള്ളത്തിനായി 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറാണ് ആശ്രയം. 

പത്തുകുടുംബങ്ങളിലെയും ആളുകള്‍ക്ക് ആകെയുള്ളത് ഒരു ശുചിമുറി മാത്രമാണ്. ഇവിടെ രണ്ടുവീടുകള്‍ മാത്രമാണ് ഭാഗികമായെങ്കിലും പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൂന്ന് വീടുകളുടെ തറ നിര്‍മിച്ചിട്ടുണ്ടെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. 

സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയും ജോലി സാധ്യതകളുടെയും വാതിലും ഇവര്‍ക്ക് മുമ്പില്‍ അടഞ്ഞു. ഗ്രാമസഭകളില്‍ പോത്തന്‍കോട് കോളനി ചര്‍ച്ചാ വിഷയമായെങ്കിലും ക്ഷേമപദ്ധതികളിലെ ഫണ്ടുകളൊന്നും ഇവര്‍ക്ക് ലഭിച്ചില്ല. 

ഭവനനിര്‍മ്മാണത്തിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിക്കാനുള്ള സാമന്യ മര്യാദ പോലും പഞ്ചായത്ത് കാണിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.