Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പിടഞ്ഞു വീഴരുത് പി സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
inVaradyam

വ്യത്യസ്തമായ കാവ്യ ശൈലിയിലൂടെ മലയാള സാഹിത്യരംഗത്ത് ശക്തമായ ഇടം നേടി കടന്നുപോയ കവിയാണ് പി.കുഞ്ഞിരാമന്‍നായര്‍. സമാനതകളില്ലാത്ത പി.യുടെ കാവ്യ ജീവിതം കേരളം നെഞ്ചേറ്റിയതിന്റെ അടയാളമാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ് (ബിഎസ്എസ് എച്ച്എസ്എസ്) സ്‌കൂളിന് മുന്നില്‍ നിലനില്‍ക്കുന്ന പി. സ്മാരകം. പി ദീര്‍ഘനാള്‍ രാജാസ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1961 ജൂലൈയിലാണ് അദ്ദേഹം കൊല്ലങ്കോട് സ്‌കൂളില്‍ എത്തിയത്. 1971 വരെ അദ്ദേഹം കൊല്ലങ്കോട്ട് താമസിച്ചു. കവിമാഷ് എന്നാണ് അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. പി.യുടെ കാവ്യഭാവനയ്‌ക്ക് കൊല്ലങ്കോടും പരിസര പ്രദേശങ്ങളും സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥകളിലും പാലക്കാട് ജില്ലയുടെ മനോഹാരിത ബിംബവല്‍ക്കരിക്കുന്നുണ്ട്. 

1978 മെയ് 27ന് പി. അന്തരിച്ചു. നാടിനോടും നാട്ടുകാരോടും അദ്ദേഹം പുലര്‍ത്തിയ സ്‌നേഹലാളനയുടെ അടയാളമായി കൊല്ലങ്കോട്ട് പി.യ്‌ക്ക് സാമാരകം വേണമെന്ന ആവശ്യമുയര്‍ന്നു. 1979 ല്‍ അന്നത്തെ കൊല്ലങ്കോട് വലിയ രാജാവ് വേണു ഗോപാലവര്‍മ്മ രാജാസ് സ്‌കൂളിന് മുന്നില്‍ പത്ത് സെന്റ് വസ്തു പി.സ്മാരകത്തിനായി നീക്കി വച്ചു. 1981 റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണന്‍ പി.സ്മാരകത്തിന് ശിലാസ്ഥാപനം നടത്തി. പി.യുടെ സഹപ്രവര്‍ത്തകനും സാഹിത്യകാരനുമായ ഇയ്യങ്കോട് ശ്രീധരന്‍ പി.സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പരിശ്രമിച്ചയാളാണ്. സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കലവറയില്ലാതെ സാമ്പത്തികമായി സഹായിച്ചു. കവിയുടെ സ്മാരകം നാടിന്റെ വികാരമായി മാറിയതോടെ കൊല്ലങ്കോട് രാജാവ് നിസ്സാരവിലയ്‌ക്ക് അരയേക്കര്‍ വസ്തു കൂടി പി.സ്മാരകത്തിന് നല്‍കി. 1981 ഒക്ടോബര്‍ 22ന് കവിയുടെ 75-ാം ജന്മദിനത്തില്‍ പി.സ്മാരകം അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ നാടിന് സമര്‍പ്പിച്ചു.

പി.സ്മാരക ഗ്രന്ഥാലയം

പി.സ്മാരകം നിലവില്‍വന്നെങ്കിലും കവിയുടെ അഭിലാഷമായ ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ നീക്കം നടന്നിരുന്നില്ല. പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പി.സ്മാരകത്തില്‍ തന്നെ ഗ്രന്ഥശാല സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചു. ദല്‍ഹി ബ്രിട്ടീഷ് ലൈബ്രറി, കേരള സാഹിത്യ അക്കാദമി,  രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍, എന്നീ സ്ഥാപനങ്ങള്‍ ധാരാളം പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്‌ക്ക് നല്‍കി. 1981 ഡിസംബര്‍ 29ന് വൈലോപ്പിള്ളി ശ്രീധരമേനോനാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് ഗ്രന്ഥശാലയുടെ കാവല്‍ക്കാരനും സാഹിത്യകാരനുമായ എ.സേതുമാധവന് കൃത്യമായി ഓര്‍മയുണ്ട്. വളരെ വേഗം തന്നെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ എ ഗ്രേഡ് ലൈബ്രറിയെന്ന ബഹുമതി പി.സ്മാരക ലൈബ്രറിയെ തേടിയെത്തി. സര്‍ക്കാരില്‍ നിന്നും കൃത്യമായി സാമ്പത്തിക സഹായം ലഭിക്കാതായപ്പോള്‍ ലൈബ്രറിയുടെയും പി.സ്മാരകത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പതിറ്റാണ്ടായി ഇഴഞ്ഞ് നീങ്ങുന്നു. ചെറുതും വലുതുമായ അരലക്ഷത്തോളം പുസ്തകങ്ങള്‍ ഈ സ്മാരകത്തിലുണ്ട്. അമൂല്യങ്ങളായ ധാരാളം പുസ്തകങ്ങള്‍ സംരക്ഷിക്കാനാകാതെ ഇവിടെ പൊടിപിടിച്ചിരിക്കുന്നു. 

പി.യുടെ ശേഷിപ്പുകള്‍

പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരകത്തില്‍ കവിയുടെ പേനയും തോള്‍ സഞ്ചിയും സൂക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷിച്ചിരിക്കുന്നത് അലമാരയ്‌ക്കുള്ളിലാണ്. ചരിത്ര ശേഷിപ്പ് സൂക്ഷിക്കേണ്ട ഗൗരവത്തിലല്ല ഇവ സംരക്ഷിച്ചിരിക്കുന്നത്. നശിച്ച് പോകാതെ സൂക്ഷിക്കാന്‍ ഇവിടെ സംവിധാനമില്ല. കവി ഉപയോഗിച്ച കുടിവെള്ളപാത്രം, വസ്ത്രങ്ങള്‍, കോല്ലങ്കോട് കൊട്ടാരത്തില്‍ നിന്നും ലഭിച്ച അമൂല്യങ്ങളായ താളിയോലകള്‍, കവിയുടെ അപൂര്‍വ്വമായ ചിത്രങ്ങള്‍ എന്നിവ കൂടുതല്‍ കരുതല്‍ നല്‍കി സംരക്ഷിക്കേണ്ടിയിരിക്കുന്നു. 

സര്‍ക്കാര്‍ കണ്ണ് തുറക്കണം

ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കുന്നത് ലൈബ്രേറിയനും സാഹിത്യകാരനുമായ എ. സേതുമാധവനാണ്. ഇദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇപ്പോഴും പി. സ്മാരക ലൈബ്രറിയില്‍ ആളനക്കമുള്ളത്. കുത്ത് വിട്ട് വായിക്കാന്‍ പറ്റത്ത നിലയിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ സാംസ്‌കാരിക വകുപ്പ് ഇടപെടേണ്ടതുണ്ട്. പലതവണ പി.സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികാരികള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അമൂല്യങ്ങളായ പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ വൈകിയാല്‍ കവിയോടും പുതുതലമുറയോടും സാംസ്‌കാരിക വകുപ്പ് കാണിക്കുന്ന വഞ്ചനയായിരിക്കുമത്. പി.സ്മാരകമൊരു സാംസ്‌കാരിക-ഗവേഷണ കേന്ദ്രമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ആവശ്യമാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.